*Do we know actual full form of some words???*
*🔗News paper =*
_North East West South past and present events report._
*🔗Chess =*
_Chariot, Horse, Elephant, Soldiers._
*🔗Cold =*
_Chronic Obstructive Lung Disease._
*🔗Joke =*
_Joy of Kids Entertainment._
*🔗Aim =*
_Ambition in Mind._
🔗Date =
_Day and Time Evolution._
*🔗Eat =*
_Energy and Taste._
*🔗Tea =*
_Taste and Energy Admitted._
*🔗Pen =*
_Power Enriched in Nib._
*🔗Smile =*
_Sweet Memories in Lips Expression._
*🔗SIM =*
_Subscriber Identity Module_
*🔗etc. =*
_End of Thinking Capacity_
*🔗OK =*
_Objection Killed_
*🔗Or =*
_Orl Korec (Greek Word)_
*🔗Bye =*♥
_Be with you Everytime._
................. .......... .............
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .പക്ഷെ ,സ്കൂള്‍മുറ്റത്ത് നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല . 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..
1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും...............................👍👍👍👍👍
................................. ........ .........
എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന
ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. ..
ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി
പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ
പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ
അടുത്താണ് വെച്ചത്.. നട്ടുകൾ ഉരുണ്ട് ഓടയിൽ പോയി..
അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി. .
എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്
നട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ..
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ
കുഴിയാണ് ... പുതിയ നാല് നട്ടു വാങ്ങാന് ഒരുപാട് ദൂരം
യാത്ര ചെയ്യണം. .
അവസാനം ഒന്നും നടപ്പില്ല എന്ന്
കണ്ടപ്പോ അദ്ദേഹം നടന്നു പോയി നട്ടു വാങ്ങാന്
തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു
ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്..
അവന് തന്നെ
സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ
അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം
അവന് നേരെ ഒന്ന് പുഞ്ചിരിച്ചു...
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം
ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. .
ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.
..
ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക..
എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല്
നട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം
ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,,
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു..
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്..
നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും
മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല..
.....................:......... ........ ..........
സന്തോഷ് ജോർജ് കുളങ്ങര സ്വന്തം വീടിനെക്കുറിച്ച്..
ലോകസഞ്ചാരം കഴിഞ്ഞ് ഞാൻ വീട്ടിലേക്കു മടങ്ങി.
പ്ലെയിന്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം.
ഞാന്‍ ഡൈനിങ്ങ് ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്.
കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല. ടാപ്പുതുറന്നു . പക്ഷെ വെള്ളം വരുന്നില്ല. ടെറസിനു മുകളില്‍ പോകുവാനുള്ള ഗോവണിയുടെ പടവുകള്‍ ഞാന്‍ കയറി. വാട്ടര്‍ ടാങ്ക് പരിശോധിക്കുകയാണ് ലക്‌ഷ്യം. ഞാന്‍ ടാങ്കിനു മുകളിലെത്തി. മുച്ചിങ്ങ വീണ് വെള്ളം പോകുന്ന കുഴല്‍ അടഞ്ഞിരിക്കുകയാണ്. അതു ഞാന്‍ എടുത്തു മാറ്റി. ജലവിതരണ കാര്യത്തില്‍ വളരെ ഉദാസീനരും അലസരു മാണ് ഈ വീട്ടുകാര്‍. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമാകെ വീക്ഷിച്ചു. ഗ്രാമം മുഴുവന്‍ അവിടെനിന്നാല്‍ കാണാം. പറമ്പിനു പുറകില്‍ കൃഷിയിടങ്ങളും പുല്‍മേടുകളും ദൃശ്യമാണ്.. അങ്ങിങ്ങായി കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നു. ഡെന്‍മാര്‍ക്കിലെക്കോ തുര്‍ക്കിയിലെക്കോ ഒരു സഞ്ചാരം കൂടി നടത്തിയാലോ എന്ന് എനിക്ക് തോന്നി. പക്ഷെ എന്‍റെ അടുത്ത സഞ്ചാരം റോക്കറ്റില്‍ കയറി ചോവ്വയിലെക്കാണ്. ഇനി അതിന്‍റെ പരിശീലനപരിപാടികളാണ്.മുകളിൽ നിന്ന് സമയം പോയതറിഞ്ഞില്ല , ഞാൻ അല്പം മുൻപ് പറഞ്ഞ സ്ത്രീ ഭക്ഷണം കഴിക്കുവാൻ വിളിക്കുന്നു , അവരുടെ കുട്ടിയാവണം. ഹാളിൽ ഇരുന്നു ഏതോ ഹിന്ദി സിനിമ കാണുകയാണ് വിരുതൻ.
പൈപ്പ് ശെരിയാക്കിയെങ്കിലും കൈ കഴുകുവാൻ ഞാൻ മറന്നു , മേശയിൽ അധികം വിഭവങ്ങൾ ഒന്നും തന്നെയില്ല. അരി വെള്ളത്തിൽ ഇട്ട് വെറുതെ തിളപിച്ച ശേഷം പാത്രങ്ങളിലേക്ക് പകരുകയാണ് ഇവിടുത്തെ രീതി. കൈ കൊണ്ടോ നിർബന്ധമെങ്കിൽ സ്പൂണ് കൊണ്ടോ കഴിക്കാം.
അകത്തെ മുറികള്‍ വിശാലവും കൗതുകമുണര്‍ത്തുന്നതുമാണ്. ഒരു ഇന്ത്യന്‍ ബാലന്‍ എന്റെ അടുക്കല്‍ വന്നു നിന്നു എന്റെ ജാക്കറ്റില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു വല്ല വാഴയും വച്ചാല്‍ മതിയായിരുന്നു എന്ന ചിന്ത എന്റെ മനസ്സില്‍ കൂടി കടന്നു പോയി.
അകത്തേക്ക് കടക്കുമ്പോഴാണ് ചാരുകസേരയിൽ ഇരിക്കുന്ന അപ്പൂപ്പൻ താടി പോലെ വെളുത്ത മുടിയുള്ള ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചത്. അപ്പൂപ്പൻ അകത്തേക്ക് നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാളുടെ ഭാഷ മുഴുവൻ മനസ്സിലായില്ലെങ്കിലും അത് മലയാളത്തിലാക്കുമ്പോൾ '' ഊരുതെണ്ടി എത്തീ'' എന്നാണെന്ന് എനിക്ക് മനസ്സിലായി.
[6/21, 6:40 PM] Krishna Kumar: ജീവശാസ്ത്ര അദ്ധ്യാപകൻ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസ്സിലെത്തി. ഏതാനും മണിക്കൂറിനുള്ളിൽ പൂമ്പാറ്റ വിരിഞ്ഞു പുറത്തു വരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോടു പറഞ്ഞു.
കൊക്കൂണിൽ നിന്ന് പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് അതിനെ സഹായിക്കാൻ ഒരുങ്ങരുതെന്ന് പ്രത്യേകം താക്കീത് ചെയ്തു മാഷ് പുറത്തേക്കു പോയി.
കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു.കൊക്കൂൺ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണിൽ നിന്ന് പുറത്തേക്കു വരാനുള്ള ശ്രമം തുടങ്ങി.
കുട്ടികളിലൊരുവൻ കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവൻ കൊക്കൂൺ മെല്ലെ തുറന്നു കൊടുത്തു.പൂമ്പാറ്റ വേഗം പുറത്തേക്കെത്തി. ഒറ്റക്ക് നടക്കാനോരുങ്ങിയ പൂമ്പാറ്റ പക്ഷെ ചത്തുവീണു. സങ്കടത്തോടെ നിൽക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ് കണ്ടത്.
കാര്യം മനസ്സിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു. നോക്കൂ കൊക്കൂണിൽ നിന്ന് പുറത്തു കടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റക്ക് ഭാവിയിൽ പറക്കാനായി ചിറകുകൾക്കു ശക്തിനൽകുന്നത്. കൊക്കൂൺ തുറക്കാൻ നമ്മൾ സഹായിച്ചാൽ പിന്നെയത് ജീവിച്ചാലും പറക്കാൻ കഴിയില്ല. വെളിയിൽ വരാൻ സഹിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെയാണ് സഹായിക്കുന്നത്.
പൂമ്പാറ്റയ്ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം പകരുന്നത് വിരിഞ്ഞിറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കിൽ.പക്ഷികളുടെ ശരീരത്തിൽ ചിറക് ഒരു ഭാരമാണെങ്കിലും ആ ചിറകാണ് അവയെ പറക്കാൻ സഹായിക്കുന്നത്.
ഭാരങ്ങളും തോൽവികളും നമ്മെയും മുന്നോട്ട് തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് .സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങളെന്ന് സങ്കടപ്പെട്ടവർക്കെല്ലാം അറിയാമല്ലോ! വേദന നൽകുന്ന ചെറിയൊരു മുറിവ് പോലും വലിയ സന്ദേശങ്ങൾ നൽകുന്നുണ്ട്.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാൽ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവൾക്ക് കിട്ടൂ.
ജീവിതത്തിന്റെ ആരംഭത്തിൽ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. ക്രത്യമായ ഒരു പ്ലാനിംഗ് അതിനു പിന്നിൽ ഉണ്ട്. അതിന്‍റെ സ്രഷ്ടാവിന്റെതാണ് പിഴക്കാത്ത ആ പ്ലാനിംഗ്.
അങ്ങിനെയൊരു പ്ലാനിംഗ് സർവ്വ സ്രഷ്ടികൾക്കുമുണ്ട്, മനുഷ്യരായ നമ്മൾ മാത്രമാണീ മനോവേദനകളിൽ തകർന്നു പോകുന്നത്. പലവട്ടം ഓടിയിട്ടും എലിയെ പിടിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടിക്കാമെന്നെ ഉള്ളൂ ആ പൂച്ചക്ക്.
എന്നാൽ ഒരു ചെറിയ തോൽവി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്ര വാർത്തകൾ നാം ഓരോ ദിവസ്സവും വായിക്കുന്നു.
നിരന്തര പരാജയങ്ങളിൽ നിരാശപ്പെടരുത്. കാരണം,താക്കോൽ കൂട്ടത്തിലെ അവസാന താക്കോൽ കൊണ്ടാകും ചിലപ്പോൾ ഒരു താഴ് തുറക്കാൻ കഴിയുക..
'പരിശ്രമിച്ചുകൊണ്ടിരിക്കുക...വിജയിക്കുക തന്നെ ചെയ്യും !'
................ ............
വായിക്കൂ വളരൂ തൊണ്ട വരളുവോളം വായിക്കൂ
1. ഉരുളീലൊരുരുള
2. ആന അലറലോടലറി
3. തെങ്ങടരും മുരടടരൂല
4. പെരുവിരലൊരെരടലിടറി
5. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്
6. വരൾച്ച വളരെ വിരളമാണ്
7. പേരു മണി പണി മണ്ണു പണി
8. അറയിലെയുറിയില്‍ ഉരിതൈര്
9. അരമുറം താള് ഒരു മുറം പൂള്
10. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ
11. അലറലൊടലറലാനാലയില്‍ കാലികൾ
12. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി
13. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച
14. സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി
15. ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍
16. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി
17. രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി
18. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി
19. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു
20. ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്
21. പച്ചപ്പച്ച തെച്ചിക്കോല് പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി
22. അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ
23. കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം
24. കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം
25. വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!
26. ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ
27. ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു
28. ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ
29. തണ്ടുരുളും തടിയുരുളുംതണ്ടിൻമേലൊരുചെറുതരികുരുമുളകുരുളും
30. ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ
31. അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ
32. ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ
Forward it fast as you can..
😉😉
No comments:
Post a Comment