Wednesday, 27 July 2016

ക്രിസ്തു മത പരിവർത്തനം

കേരളത്തിലെ ക്രിസ്ത്യന്‍ മതപരിവര്‍ത്തന ചരിത്രം

------ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ .(അവലംബം ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ -ജീവചരിത്രം)

പെരുമാക്കന്മാരുടെ ഭരണകാലത്താണു ക്രിസ്തുമതം ഇവിടെ പ്രചരിക്കുവാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. യേശുക്രിസ്തുവിന്റെ ശിഷ്യാരിലൊരുവനായ സെന്റ്‌തോമസ് ഏ.ഡി. ഒന്നാം ശതകത്തില്‍ മലയാളത്തില്‍ വന്ന്, നിരണം, ചായല്‍, കൊല്ലം, പാലൂര്‍, കൊടുങ്ങല്ലൂര്‍, കോട്ടക്കായല്‍ ഇങ്ങനെ ചില ദിക്കുകളില്‍നിന്നു കേരളീയരായ ഹിന്ദുക്കളില്‍ പലരേയും ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്യിച്ചു എന്നും, കള്ളി, കാളിയാങ്ക, ശങ്കുപുരി, പകലോമറ്റം എന്ന് നാല്ആഢ്യബ്രാഹ്മണകുടുംബക്കാര്‍കൂടി അവരില്‍ ഉള്‍പ്പെട്ടിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ ചരിത്രകാരന്മാരില്‍ ഭൂരിപക്ഷവും സെന്റ് തോമസ് കേരളത്തിലെന്നല്ല, ഇന്‍ഡ്യയില്‍ ഒരു ഭാഗത്തുംതന്നെ വന്നിട്ടേയില്ലെന്ന് സമര്‍ത്ഥിച്ചിട്ടുണ്ട്. അതെങ്ങിനെയിരുന്നാലും, സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളുടേയും വിശ്വാസം. സെന്റ് തോമസ്സിന്റെ കാലശേഷം ഏതാണ്ട് ഇരുനൂറു വര്‍ഷക്കാലത്തോളം ക്രിസ്തുമതപ്രചാരണത്തിനുവേണ്ടി വെളിയില്‍നിന്നാരും ഇവിടെ വന്നതായിട്ടറിവില്ല. ''എ.ഡി. 345ല്‍ തോമ്മാക്കാനായുടെ നേതൃത്വത്തില്‍, ബാഗ്ഡാഡ്, നിനീവാ, ജറൂസലം എന്നീ പ്രദേശങ്ങളില്‍നിന്ന് ഏതാനും അര്‍മീനിയര്‍ കേരളത്തില്‍ മഹോദയപുരത്തു കുടിയേറി. തോമ്മാക്കാനാ, മലബാര്‍തീരങ്ങളുമായി വാണിജ്യം നടത്തിക്കൊണ്ടിരുന്ന ഒരു കച്ചവടക്കാരനായിരുന്നു. അന്നത്തെ പെരുമാള്‍ അവര്‍ക്കു വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു എന്നുമാത്രമല്ല, ജൂതര്‍ക്കെന്നപോലെ അവര്‍ക്കും മാന്യപദവികളും സ്ഥാനമാനങ്ങളും നല്കുകയുംചെയ്തു. അതിനുശേഷമാണ് ക്രിസ്തുമതത്തിന് ഉത്തരോത്തരം പ്രചാരമുണ്ടായിത്തുടങ്ങിയത്.''
മതസഹിഷ്ണുതയില്‍ അദ്വിതീയരായ കേരളത്തിലെ ഹിന്ദുക്കള്‍ ക്രിസ്ത്യാനികളോട് അക്കാലത്തില്‍ സോദരനിര്‍വിശേഷമായ സ്‌നേഹത്തോടുകൂടി പെരുമാറിയിരുന്നു. അന്നത്തെ ക്രിസ്ത്യാനികളും വേഷഭൂഷണാദികളിലും ആചാരാനുഷ്ഠാനങ്ങളിലും സവര്‍ണ്ണ ഹിന്ദുക്കളെപ്പോലെയാണു വര്‍ത്തിച്ചിരുന്നത്. മതം ഒരു ഐച്ഛിക വിഷയമായിട്ടുമാത്രമേ അന്നത്തെ ക്രിസ്ത്യാനികള്‍ കരുതിയിരുന്നുള്ളു. എന്നാല്‍,പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ കച്ചവടത്തിനു വന്നതോടുകൂടി ഹിന്ദുക്കളെ മുഴുവന്‍ കത്തോലിക്കാമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്യി
ക്കുവാനുള്ള പരിശ്രമമായി. അവര്‍ക്കു ശക്തിവര്‍ദ്ധിച്ചുതുടങ്ങിയാപ്പോള്‍,
അനേകം ക്ഷേത്രങ്ങള്‍ നശിപ്പിക്കയും അനവധി ഹിന്ദുക്കളെ ബലംപ്രയോഗിച്ചു മതംമാറ്റുകയും ചെയ്തു. അവര്‍ വരുന്നതിനുമുമ്പുതന്നെ കേരളത്തില്‍ ഹിന്ദുക്കളോട് ഒത്തിണങ്ങിപ്പാര്‍ത്തിരുന്ന സിറിയന്‍ക്രിസ്ത്യാനികളെ കത്തോലിക്കാസഭയിലേയ്ക്കു മാറ്റുന്നതിനും അവരുടെ വേഷഭൂഷണാദികളിലും ആചാരങ്ങളിലും ഹിന്ദുക്കളില്‍നിന്നു വ്യത്യസ്തമായ ഒരു രീതി ഉണ്ടാക്കുന്നതിനും പോര്‍ട്ടുഗീസുകാര്‍ നല്ലതുപോലെ യത്‌നിച്ചു. ''1598ല്‍ 'അലക്‌സീസ് ഡി മെനസസ്' എന്ന ഗോവായിലെ ആര്‍ച്ചുബിഷപ്പ് ഉദയംപേരൂര്‍വച്ച് വിളിച്ചുകൂട്ടിയ യോഗത്തില്‍ പല പുതിയ നിശ്ചയങ്ങളും സിറിയന്‍ക്രിസ്ത്യാനികളെക്കൊണ്ടു ചെയ്യിച്ചത് അതിനു തെളിവാണ്.''
ആര്‍ച്ചു ബിഷപ്പിന്റെ ഈ കല്പനയ്ക്കുശേഷമാണ് കേരളത്തിലെ
ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ആചാരാദികളിലും വേഷഭൂഷണാദികളിലും വിഭിന്നരീതിയവലംബിച്ചതെന്നു തെളിയുന്നു..
ആര്‍ച് ബിഷപ്പ്  അന്ന്, പോര്‍ട്ടുഗീസുകാര്‍ക്കും വിധേയനായിരുന്ന കൊച്ചീരാജാവിനെപ്പോലും ക്രിസ്തുമത വിശ്വാസിയാക്കാന്‍വ ളരെ പരിശ്രമിച്ചതായിക്കാണുന്നു. ബിഷപ്പ് വളരെ ഉപദേശിച്ചിട്ടുംരാജാവ് വഴങ്ങുന്നില്ലെന്നുകണ്ടപ്പോള്‍, കോപത്തോടുകൂടി ആ ബിഷപ്പ് പറഞ്ഞത് : ''സത്യവചനങ്ങളെ എത്രതന്നെ ഉപദേശിച്ചിട്ടും അവയെ സ്വീകരിക്കാത്ത അവിടുത്തേയ്ക്ക് അന്ത്യവിധി ദിവസത്തില്‍ ലഭിക്കുന്ന ദണ്ഡവിധി ഭയങ്കരമായിരിക്കും'' എന്നാണ്. അതുകേട്ട രാജാവുപറഞ്ഞു : ''ആകട്ടെ, ആ സംഗതിയെറ്റി നമുക്ക് അവിടെവച്ചു സംസാരിക്കാം'' എന്ന്. കൊച്ചീരാജാവിന്റെ ഹാസ്യനിര്‍ഭരമായ ഈ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാതെ പാതിരി പറഞ്ഞുതുടങ്ങി : ''അതു പാടില്ല; അവിടം സംഭാഷണത്തിനുള്ള സ്ഥലമല്ല. അവിടെവച്ചു ദൈവം അന്ത്യവിധികല്പിക്കുന്നത് എല്ലാവരും കേള്‍ക്കേണ്ടിവരും. തിരുമനസ്കൊ
ണ്ട്, അവിടുത്തെ ആരാധനയ്ക്കു വിഷയമായ പിശാചുക്കളുമായി നിത്യസ
ഹവാസം ചെയ്യട്ടേ എന്നൊരു വിധി ഈശ്വരന്‍ നല്കും.'' ഈമാതിരി സംഭാഷണം കുറേ കടന്നുപോകുന്നു എന്നു പറഞ്ഞിട്ട് രാജാവ്
അവിടെനിന്നെഴുന്നേറ്റുപോയി.''കൊച്ചീമഹാരാജാവിനൊേലും അന്നു മേല്പറഞ്ഞപ്രകാരം മാനസാന്തരപ്പെടുത്താന്‍ ശ്രമിച്ച പാതിരി സാധാരണക്കാരെക്കണ്ടാല്‍ വച്ചേക്കുമായിരുന്നോ, എന്നു ന്യായമായി ആശങ്കിക്കാവുന്നതാണ്.
ഇങ്ങനെ, പോര്‍ട്ടുഗീസുകാരുടെ പ്രാബല്യത്തിന്റെ തണലില്‍ നിന്നുകൊണ്ടു പാതിരിമാര്‍ വളരെയധികം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേയ്ക്കുമാറ്റി. പോര്‍ട്ടുഗീസുകാരുടെ പ്രാബല്യം ക്ഷയിച്ചതിനുശേഷം ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുകതന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തരായ ഹിന്ദുക്കളെയെല്ലാം തടഞ്ഞുനിര്‍ത്തി, ''പിശാചിനെത്തൊഴാന്‍ പോകരുതെന്നും സത്യമായ ദൈവത്തെ വിശ്വസിച്ച് ഞങ്ങളുടെ മതത്തില്‍ച്ചേര'ണമെന്നും പാതിരിമാര്‍ ധൈര്യസമേതം പ്രഖ്യാപിക്കുമായിരുന്നു. അവരുടെ ആ പ്രഖ്യാപനത്തെ എതിര്‍ക്കുന്നതിനോ നിരുത്സാഹെടുത്തുന്നതിനോ അന്ന് ഹിന്ദുക്കളില്‍ ആരുംതന്നെ മുന്നോട്ടുവന്നില്ല.
ആ ചുറ്റുപാടിലാണ്, പരമഭട്ടാരശ്രീചട്ടമ്പിസ്വാമിതിരുവടികള്‍, 'ഷണ്‍മുഖദാസന്‍' എന്നു പേരുവച്ച് ക്രിസ്തുമതച്ഛേദനമെന്ന പുസ്തകമെഴുതി അച്ചടിച്ചു പ്രസിദ്ധെടുത്തിയത്. ഏറ്റുമാനൂര്‍ ഉത്സവത്തിനുകൂടുന്ന ഹിന്ദുക്കളെ 'സുവിശേഷ'പ്രസംഗം കേള്‍ിക്കാന്‍ അന്നു കോട്ടയത്തു നിന്നു
ക്രിസ്ത്യന്‍മിഷ്യനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മുമ്പില്‍വരികപതിവായിരുന്നു. അങ്ങനെയുള്ള ഘട്ടത്തില്‍ ശ്രീ. കാളികാവു
നീലകണ്ഠപ്പിള്ള എന്ന മാന്യനെ 'ക്രിസ്തുമതച്ഛേദനം' എഴുതിക്കൊടുത്തു പഠിപ്പിച്ച് ഏറ്റുമാനൂര്‍ക്ഷേത്രത്തില്‍വച്ച് ആദ്യമായി സ്വാമിതിരുവടികള്‍ പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ശ്രീ. നീലകണ്ഠിള്ളയും ശ്രീ. കരുവാകൃഷ്ണനാശാനെന്ന ഈഴവപ്രമാണിയും കേരളമൊട്ടുക്കു സഞ്ചരിച്ച് 'ക്രിസ്തുമതച്ഛേദന'ത്തിലെ ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു. തിരുവിതാംകൂറില്‍ കോട്ടയംമുതല്‍വടക്കോട്ട് ശ്രീ നീലകണ്ഠപ്പിള്ളയും, കോട്ടയത്തുനിന്നു തെക്കോട്ട് ശ്രീകൃഷ്ണനാശാനും മതപ്രസംഗത്തിനു നിയോഗിക്കപ്പെട്ടു. ഹിന്ദു മതതത്വങ്ങളെക്കുറിച്ചു പ്രസംഗിക്കുകയും, ആ തത്വങ്ങളിലും ഹൈന്ദവപുരാണകഥകളിലും ക്രിസ്ത്യന്‍പാതിരിമാര്‍ പുറെടുവിക്കാറുള്ള ആക്ഷേപങ്ങള്‍ക്കു സമുചിതമായ സമാധാനം പറഞ്ഞ് ഹിന്ദുമതവൈശിഷ്ട്യം സ്ഥാപിക്കുകയുമായിരുന്നു ആ പ്രസംഗങ്ങളിലെ ഒരു പരിപാടി. മറ്റൊന്നു, ''ദൈവം സൃഷ്ടിച്ച ആദിമമനുഷ്യരായ 'ആദാ'മും,'ഹവ്വാ'യും ദൈവം വിലക്കിയ കനി തിന്നുകയും, തന്നിമിത്തം ദൈവത്താല്‍ ശപിക്കട്ടെ് അവരും അവരുടെ സന്താനപരമ്പരകളും പാപികളായിത്തീരുകയും ചെയ്തു എന്നും, തല്‍പരിഹാരത്തിനു ദൈവപുത്രനായ യേശു വിശുദ്ധകന്യകാമറിയത്തില്‍ മനുഷ്യനായി ജനിച്ച് സര്‍വ്വമനുഷ്യരുടേയും പാപം ഏറ്റെടുത്ത് ക്രൂശിക്കെട്ടതിനുശേഷം മൂന്നാംദിവസം ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തില്‍പോയി വത്തിന്റെ വലതുവശത്തിരിക്കുന്നു എന്നും, പാപപരിഹാരത്തിനുവേണ്ടി ക്രിസ്തുവിനെ വിശ്വസിക്കുകയും ക്രിസ്തുവിനാല്‍ അപ്പോസ്‌തോലന്മാര്‍ മുഖാന്തിരം സ്ഥാപിക്കട്ടെ തിരുസഭയിലെ പുരോഹിതരില്‍നിന്ന് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്‌നാനവും നല്‍വരവും ഏല്ക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ, ഏതു മനുഷ്യനും സ്വര്‍ഗ്ഗംപൂകാന്‍ സാദ്ധ്യമാകുകയുള്ളു എന്നും, അല്ലാത്ത മനുഷ്യരെല്ലാം, അവരെത്ര പുണ്യവാന്മാരും യോഗികളും ജ്ഞാനികളുമായാല്‍ത്തന്നെയും, നിത്യനരകത്തില്‍ വച്ചു തീരാദുഃഖമനുഭവിക്കുമെന്നുമുള്ള ക്രിസ്തുമതസിദ്ധാന്തങ്ങളെ ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും വിരുദ്ധമാണെന്നു തെളിയിച്ചു ഖണ്ഡിക്കുകയുമായിരുന്നു അവര്‍. ആ പ്രസ്ഥാനം ക്രിസ്ത്യന്‍പാതിരിമാര്‍ക്കു വളരെ ഉല്‍ക്കണ്ഠയുളവാക്കി. അവരില്‍ കുറേപേര്‍ ശ്രീ നീലകണ്ഠപ്പിള്ളയോടും ശ്രീ കൃഷ്ണനാശാനോടും വാദത്തിനു പുറെട്ടു. മഹാസദസ്സുകളില്‍വച്ചാണ് അങ്ങനെയുള്ള വാദങ്ങള്‍ നടത്തിയിട്ടുള്ളത്. ആ വാദപ്രതിവാദങ്ങളില്‍ പാതിരിമാരെല്ലാം തന്നെ തോറ്റു നൈരാശ്യത്തോടും ലജ്ജയോടുംകൂടി ഇറങ്ങിപ്പോകുന്ന കാഴ്ച ഏറ്റവും ദയനീയമായിരുന്നു.

.
ചട്ടമ്പിസ്വാമികളുടെ ശിഷ്യപ്രമുഖനായ ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളും പാതിരിമാരുടെ മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. സ്വാമിജി ഹിന്ദുമതത്തിന്റെ മഹത്വത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കയും, ആ മതത്തിന്റെ മഹത്വത്തെ താഴ്ത്തിറയുന്നവരെ എതിര്‍ക്കുകയും ചെയ്യുന്ന പ്രകൃതമുള്ള ആളായിരുന്നു. അക്കാലങ്ങളില്‍ ക്രിസ്ത്യന്‍ മിഷ്യനറിമാര്‍ ഹിന്ദുമതത്തെ ആക്ഷേപിച്ചും ക്രിസ്തുമതത്തിന്റെ മഹത്വത്തെ പുകഴ്ത്തിയും പ്രസംഗിച്ചുകൊണ്ടു മറ്റെല്ലായിടത്തുമെന്നപോലെ സ്വാമിജിയുടെ ജന്മസ്ഥലമായ പറവൂരും ചുറ്റി ഞ്ചരിക്കുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ ഹിന്ദുക്കളുടെ ഓരോ വീടുകളിലും കയറിച്ചെന്ന് സ്ത്രീകളോടും കുട്ടികളോടും പോലും സുവിശേഷമാഹാത്മ്യം പ്രകീര്‍ത്തിച്ച്
''കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കണ''മെന്നു ഉദ്‌ബോധിപ്പിക്കുമായിരുന്നു. അങ്ങനെയുള്ള കൂട്ടരോടു വാദിക്കുവാനും ഹിന്ദുമതമാഹാത്മ്യത്തെക്കുറിച്ചു പറയുവാനും സ്വാമിജി കൗമാരകാലത്തുപോലും മടിച്ചിരുന്നില്ല. പരമഭട്ടാരശ്രീചട്ടമ്പിസ്വാമി തിരുവടികളെഴുതിയ''ക്രിസ്തുമതച്ഛേദനം'' എന്ന ഗ്രന്ഥം അക്കാലത്തു പ്രചാരത്തിലിരുന്നതു കൊണ്ടു സ്വാമിജി അതു നല്ലതുപോലെ വായിച്ചുപഠിച്ചിരുന്നു. അതിലെ ആശയങ്ങളെടുത്ത് പാതിരിമാരോട് വാദിക്കുമ്പോള്‍ അവര്‍ പരാജയപ്പെട്ട്ട മടങ്ങിപ്പോകേണ്ടിവന്നിട്ടുണ്ട്.

ശ്രീ മന്നത്തുപത്മനാഭന്‍, ''എന്റെ ജീവിതസ്മരണകള്‍'' എന്ന തന്റെ
പുസ്തകത്തില്‍ ആ വിഷയത്തെക്കുറിച്ച് ഇങ്ങനെ സ്മരിക്കുന്നു: ''നായന്മാര്‍ പരിഷ്‌കൃതസമ്പ്രദായപ്രകാരം യോഗം കൂടിയും പ്രസംഗിച്ചും '



No comments:

Post a Comment