🙏: അത്ഭുതങ്ങള്‍ സംഭവിക്കുന്ന വഴികള്‍...
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അവള്‍ ഓടിപ്പോയി പ്ളാസ്റ്റിക്ക് കൊണ്ടുളള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിൻകുടുക്ക) സൂക്ഷിച്ചു വെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണി നോക്കുവാന്‍ തുടങ്ങി...
നാണയങ്ങളുടെ മൂല്യം എണ്ണി നോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴു വയസ്സുകാരി പഠിച്ചു വരുന്നേയുളളൂ...
ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു...
എങ്കിലും നാണയ തുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍ പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി...
മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല...
ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു...
"എനിക്കൊരു മരുന്ന് വേനം..."
കൊച്ചു കുട്ടിയായതു കൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു...
"Prescription കാണിക്കൂ."
"അതെന്തിനാ... ?"
ഫാര്‍മസിസ്റ്റിന്‍റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി...
"മരുന്നിെന്‍റ േപരറിയുമോ,,,?"
സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു...
"അത്...
മരുന്നിന്‍റെ പേര്...
'മിറക്കില്‍' ന്നാ... 'മിറക്കില്‍'..."
"എന്ത്....
എന്താ..."
അവള്‍ ആവര്‍ത്തിച്ചു...
"മിറക്കില്‍..."
അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു...
"മിറക്കില്‍... 'മിറക്കില്‍'ന്ന് തന്ന്യാ.."
അയാള്‍ നിരാശയോടെ തലയാട്ടി...
"ആ േപരില്‍ ഒരു മരുന്ന് ഇവിെട ഇല്ലല്ലോ...
എന്താണ് അസുഖം എന്നറിയുമോ...?"
അവളുടെ കുഞ്ഞുമുഖം വാടി...
"എനിക്കറിയില്ല...
കാശ് കൊണ്ട്ന്നിറ്റ്ണ്ട്...
ദാ..."
തൂവാലയില്‍ പെതിഞ്ഞു കൊണ്ടു വന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു...
"മതിയായില്ലെങ്കി... ഇനീം കൊണ്ട്‌രാം..."
അയാള്‍ സഹതാപത്തോടെ ചിരിച്ചു...
"േനാക്കൂ കുട്ടീ...
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല...
മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല...
എനിക്കൊന്നും ചെയ്യാനാവില്ല..."
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു...
അതു വരെ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്‍റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു...
അയാള്‍ നടന്നു വന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നു കൊണ്ട് ചോദിച്ചു...
"സാരല്ല്യ...
മോളെ അങ്കിള്‍ സഹായിക്കാം...
ആദ്യം ആര്‍ക്കു വേണ്ടിയാണ് ഈ മരുന്നെന്ന് പറയണം..."
"എന്‍റെ ഏട്ടനാ
ഏട്ടന് തീരെ വയ്യ..."
"എന്താണ് ഏട്ടെന്റ അസുഖം...?"
"അറിയില്ല...
എന്തോ വെല്യ അസുഖാന്നാ ഡോക്ടറ് പറഞ്ഞേ..."
"ആേണാ...
മോള്‍ക്ക് ഈ മരുന്നിന്‍റെ പേര് ആരാ പറഞ്ഞു തന്നത്...?"
"Doctor പറയണത് മോള് കേട്ടതാ...
ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വളേളാന്നാ ഡോക്ടറ് പറഞ്ഞെ..."
അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു...
"േമാളൂെനേപ്പാെല മിടുക്കി കുട്ടികള്‍ കരയാന്‍ പാടില്ല...
എവിടെയാ മോളൂന്‍റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്...?"
"ദാ...
അവിടെയാ..."
"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം വരൂ..."
ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം...
മാതാപിതാക്കളില്‍ നിന്നും, പത്തു വയസ്സുളള, അസുഖ ബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍ പോലും രക്ഷപ്പെടുവാനുളള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി...
സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും, അതുവരെയുളള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു...
നഴ്‌സിനോടു സംസാരിച്ചതിനു ശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു...
അയാള കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു...
പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നു തന്നെ തിരിച്ചറിയുകയായിരുന്നു...
പെണ്‍കുട്ടിയുടെ സഹോദരന്‍റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘ നേരം സംസാരിച്ചു...
മടങ്ങി പോകുന്നതിനു മുമ്പ് അയാള്‍ തിരിച്ചു വന്ന്, ചിരിച്ചു കൊണ്ട് ആ പെണ്‍കുട്ടിയോടു ചോദിച്ചു...
മോളൂന്‍റെ കയ്യില്‍ എത്ര രൂപയുണ്ട്..."
അവള്‍ ഉടന് തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി...
അദ്ദേഹം അത് സന്തോഷ പൂര്‍വ്വം വാങ്ങി എണ്ണിനോക്കി...
അറുപത്തിയെട്ടു രൂപ...
"ഈ രൂപ കൃത്യമാണേല്ലാ ... !!!
ഇത്ര തന്നെയാണ് ആ അത്ഭുത മരുന്നിന്‍റെ വിലയും..."
അവളുടെ കുഞ്ഞു മുഖം സന്തോഷത്താല്‍ തുടുത്തു...
പിറ്റേ ദിവസം, അവളുടെ സഹോദരന്‍റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു...
അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു...
വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്‍റേയും അനുഭവസമ്പത്തിന്‍റേയും പിന്‍ ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി... !!!
അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍ നിന്നും ഈടാക്കിയില്ല...
കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പി നിന്നു...
"ൈദവമാണ് സാറിെന ഇവിെട എത്തിച്ചത്..."
"ആയിരിക്കാം...
പക്ഷേ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചു മിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്...
അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും...
ആ വാചകം എന്തായിരുന്നെന്നോ...?
“ഒരു Miracle അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ...” എന്ന്.
നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു...
കാത്തിരുന്നു...
പക്ഷേ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി...
മിടുക്കി..." 👏👏👏
If your eyes filled with tears after reading this, always believe for miracle in life. God bless you all...
.................................................
പെൻസിൽ കഥ
[🙏: ഒരു പെന്‍സില്‍ ഫാക്ടറി ഉടമയ്ക്ക് ഒരു പ്രത്യക സ്വഭാവമുണ്ട്. പെന്‍സില്‍ മാര്‍ക്കറ്റിലേക്ക് അയയ്ക്കുന്നതിനുമുമ്പ് അദ്ദേഹം അതില്‍ നിന്നൊരു പെന്‍സില്‍ എടുക്കും, എന്നിട്ട് അതിനോട് സംസാരിക്കും.
“നീ എന്റെ കുഞ്ഞാണ്. ഇന്നുമുതല്‍ നീ മറ്റുള്ളവരുടെ കൈയ്യിലേക്ക് പോകുന്നു. അതുകൊണ്ട് രണ്ടു കാര്യങ്ങള്‍ നിനക്ക് ഞാന്‍ പറഞ്ഞു തരാം, മറക്കരുത്.”
“ഒന്ന്, ആരുടെയെങ്കിലും കൈയ്യില്‍ ഇരിക്കുമ്പോല്‍ മാത്രമേ നിനക്ക് വിലയുള്ളു. വെറുതെ മേശയ്ക്കകത്തിരുന്നാല്‍ നിന്റെ ജന്മം പാഴാകും.”
“രണ്ട്, നിന്നെ വാങ്ങുന്നവന്‍ ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചയുള്ള ബ്ലേഡുകൊണ്ട് ചെത്തും, നിനക്ക് നോവും. പക്ഷേ, നീ എതിര്‍ക്കരുത്, കരയരുത്, സഹായിക്കണം. നിന്നെ കുറേകൂടി ഉപയോഗിക്കാനാണ് അദ്ദേഹം അത് ചെയ്യുന്നത്, നിന്നെ ഉപദ്രവിക്കാനല്ല.”
പെന്‍സിലിനോടുള്ള ഈ ഉപദേശം നമുക്കും ബാധകമാണ്.
ഈശ്വരനെന്ന യജമാനന്റെ കൈയ്യിലെ ഉപകരണമായാലേ നമുക്ക് വിലയും നിലയും ഉള്ളൂ. വെറുതെ ജനിച്ചു, ഉണ്ട്, ഉറങ്ങി, മരിച്ചു – അങ്ങനെയായാല്‍ എന്തു കാര്യം? അതുകൊണ്ട് ഈശ്വരന്റെ കൈയ്യിലെ ഉപകരണമാകുക. ആ തൃകൈയില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നമുക്ക് വിഷമങ്ങളെന്നു തോന്നിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകാം. അത് നമ്മെ കുടുതല്‍ നന്നായി ഉപയോഗിക്കുന്നതിനു വേണ്ടി ഈശ്വരന്‍ ചെത്തിമിനുക്കി കൂര്‍പ്പിക്കുന്നതാണ്. അതും സസന്തോഷം സ്വീകരിക്കുക. നല്ലൊരു നാളെ നമുക്കായി ദൈവം ഒരുക്കുകയാണെന്ന് മനസ്സിലാക്കുക. അതിന്റേതാണീ വേദനകള്‍.
,.................................................
🌹 ചിലന്തിവലയും ദൈവവും 🌹
രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു പട്ടാളക്കാരൻ തൻ്റെ യൂണിറ്റിൽ നിന്ന് ഒറ്റപ്പെട്ട് ദ്വീപിൽ അകപ്പെട്ടു പോയി. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാൽ പുകപടലങ്ങളും എതിർ പക്ഷത്തിൻ്റെ വെടിവെപ്പും കാരണം അദ്ദേഹത്തിൻ്റെ കൂട്ടുകാരുമായുളള ബന്ധം വിട്ടു പോയി. അങ്ങനെ കുറ്റിക്കാട്ടിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ ശത്രുക്കൾ താനിരിക്കുന്ന ദിശയിലേക്ക് വരുന്നതിൻ്റെ ശബ്ദം അദ്ദേഹത്തിന് കേൾക്കാൻ സാധിച്ചു. അഭയത്തിനായി വെപ്രാളപെട്ട അയാൾക്ക് ഒരു ഉയർന്ന കുന്നിൽ കല്ലുകൾക്കിടയിൽ അനേകം ചെറുഗുഹകൾ കാണാനിടയായി. വളെരെ പെട്ടെന്നു തന്നെ അതിലൊരു ഗുഹയിലേക്ക് അദ്ദേഹം ഇഴഞ്ഞു കയറി. എന്തായാലും ആ സുരക്ഷിതത്വം ക്ഷണനേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ. ശത്രുക്കൾ അദ്ദേഹത്തെ കൊല്ലാനായി ആ കുന്ന് മുഴുവനും അരിച്ചു പെറുക്കുവാൻ ആരംഭിച്ചു. പെട്ടെന്നു തന്നെ അവർ ഗുഹകളിൽ തിരയാൻ തുടങ്ങി. മരണത്തിനായി കാത്തിരിക്കുമ്പോൾ അദ്ദേഹം പ്രാർത്ഥിക്കാൻ തുടങ്ങി. "ദൈവമേ എൻ്റെ ജീവനോട് ദയ കാണിക്കണമേ, എന്തു തന്നെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നിൽ ശരണപ്പെടുകയും ചെയ്യുന്നു. ". പ്രാർത്ഥനക്കു ശേഷം, ശുതുക്കൾ അടുത്തു വരുന്നതും ശ്രവിച്ച് കൊണ്ട് ശാന്തനായി കിടന്നു .
അദ്ദേഹത്തിൻ്റെ ചിന്ത നിരാശയിലൂടെ സഞ്ചരിക്കാൻ ആരംഭിച്ചു. "ദൈവം ഈ മാരക ആപത്തിൽ നിന്ന് എന്നെ രക്ഷിക്കാനൊന്നും പോകുന്നില്ല". അപ്പോഴാണ് ഒരു ചിലന്തി അദ്ദേഹത്തിൻ്റെ ഗുഹാ കവാടത്തിന് മുൻപിൽ വല നെയ്യാൻ ആരംഭിച്ചത്. "ഹോ " അദ്ദേഹം ചിന്തിച്ചു. "എനിക്കിവിടെ ഇഷ്ടിക ഭിത്തിയുടെ മറ ആവശ്യമുള്ളപ്പോൾ ദൈവം ഒരു ചിലന്തിയെ വലകെട്ടാൻ അയച്ചിരിക്കുന്നു , എൻ്റെ ദൈവമേ അങ്ങയുടെ നർമബോധം എത്ര മനോഹരം !!! "
പരിഹാസത്തോടെയുള്ള ഈ ആത്മഗതത്തിനു ശേഷം , ശത്രുക്കൾ കൂടുതൽ അടുത്തെത്തുന്നതും ഓരോ ഗുഹയിലും മാറി മാറി തിരച്ചിൽ നടത്തുന്നതും ഗുഹയിലെ ഇരുട്ടിൽ കിടന്നു കൊണ്ട് നിരീക്ഷിച്ചു. അവസാന നിമിഷത്തിലേക്കായി തയ്യാറായ അദ്ദേഹത്തിന് പക്ഷേ കേൾക്കാനായത് പട്ടാളക്കാരുടെ നേതാവിൻ്റെ വാക്കുകൾ ആയിരുന്നു. "നിങ്ങൾ ഏതായാലും ഈ ഗുഹയ്ക്കകത്ത് കേറി ബുദ്ധിമുട്ടണ്ട , അവന് ഈ ചിലന്തിവല പൊട്ടിക്കാതെ അകത്ത് കയറാനുള്ള കഴിവില്ല ,ആരെങ്കിലും ഇതിൻ്റെയകത്ത് പ്രവേശിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ തന്നെ ഇത് പൊട്ടി പോകുമായിരുന്നു. "
ആ ഗുഹയിലോട്ട് തുറിച്ചു നോക്കി കൊണ്ട് അവർ സ്ഥലം വിട്ടു. പെട്ടെന്നു തന്നെ രക്ഷപ്പെട്ട ആ പട്ടാളക്കാരൻ ഗുഹാ കവാs ത്തിലെ ചിലന്തിവലയെ കുറിച്ച് ബോധവനായി, അത് കുറച്ച് കാലമായി ആ ഗുഹയിലോട്ട് ആരും പ്രവേശിച്ചിട്ടില്ല എന്ന തോന്നലുണ്ടാക്കാൻ കാരണമായി.
"ദൈവമേ ക്ഷമിക്കണമേ " അദ്ദേഹം പ്രാർത്ഥിച്ചു. "നിൻ്റെ ചിലന്തിവല ഇഷ്ടിക ഭിത്തിയേക്കാൾ ബലവത്താണ് എന്ന കാര്യം മറന്നു പോയി. "
ദൈവത്തിൻ്റെ വഴികൾ നമ്മുടേത് പോലെയല്ല
അവിടത്തെ ചിന്തകളും
അവിടുന്ന് ഒരിക്കലും നിന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല
എപ്പോഴും ദൈവത്തിൽ ശരണപ്പെടുക
ചില അവസരങ്ങളിൽ പ്രാർത്ഥന നമ്മുടെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കുന്നില്ല. പക്ഷേ അത് സാഹചര്യങ്ങൾക്കു നേരെയുളള നമ്മുടെ മനോഭാവങ്ങൾക്ക് മാറ്റമുണ്ടാക്കുന്നു. അത് നമുക്ക് പ്രതീക്ഷ നൽകുന്നു, നമ്മുടെ ജീവിതം ആകെ മാറ്റുന്നു.
🕉
........Om Nama Sivaya

No comments:
Post a Comment