Thursday, 9 June 2016

കമ്യൂണിസ്റ്റ് അസഹിഷ്ണുത: ഹിന്ദുവിനോട് ?

നഗരത്തിലെ പ്രമുഖനായൊരു സമ്പന്ന പണ്ഡിതൻ ഒരിക്കൽ ശ്രീ  ഈശ്വരചന്ദ്ര വിദ്യാസാഗറിനെ ഒരു അത്താഴ വിരുന്നിനു ക്ഷണിക്കുകയുണ്ടായി. അദ്ദേഹം വിരുന്നിനെത്തിയെങ്കിലും അദ്ദേഹത്തിന്റെ ലളിതമായ വസ്ത്ര ധാരണരീതി മൂലം കാവൽക്കാരൻ അദ്ദേഹത്തെ വിരുന്നിലേക്ക് കടത്തി വിട്ടില്ല. വീട്ടിലേക്ക്  മടങ്ങിപ്പോയ അദ്ദേഹം പാശ്ചാത്യ രീതിയിൽ വസ്ത്രം ധരിച്ചു വരികയും കാവൽക്കാരൻ സാദരം അദ്ദേഹത്തെ ഉള്ളിലേക്ക് കടത്തി വിടുകയും ചെയ്തു. വിരുന്നിൽ പങ്കെടുത്ത അദ്ദേഹം തന്റെ കോട്ടിനും ഷൂവിനും ഭക്ഷണം കൊടുക്കാൻ തുടങ്ങി .. ആശ്ചര്യഭരിതനായ  ആതിഥെയൻ  കാരണമാരഞ്ഞപ്പോൾ അങ്ങ് ക്ഷണിച്ച പാശ്ചാത്യ വസ്ത്രത്തെയായത്‌ കൊണ്ട് അതിനു ഞാൻ ഭക്ഷണം കൊടുക്കയാണ് എന്ന് പറഞ്ഞു. സംഗതി അന്വേഷിച്ചറിഞ്ഞ ആഥിതെയൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും  ചെയ്തു.

കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ പഠിച്ചൊരു കഥയാണിത്. കുട്ടിൾക്ക്  ഈ കഥ പറഞ്ഞു കൊടുക്കുന്നത് വസ്ത്രത്തിലല്ല മാന്യത എന്ന  നല്ല പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആണ്.  വിവേകാനന്ദ സ്വാമികളോട് കുലീനമായി  വസ്ത്രം ധരിചൂടെ എന്ന്  ഒരു അമേരിക്കൻ വനിത ചോദിച്ചപ്പോൾ  ഞങ്ങളുടെ സംസ്കാരത്തിൽ തയ്യൽക്കാരനല്ല,  ഒരുവന്റെ സ്വഭാവമാണ്  കുലീനരെ വാർത്തെടുക്കുന്നത് എന്ന അദ്ദേഹത്തിന്റെ  മറുപടി വിശ്വ പ്രസിദ്ധമാണല്ലോ.

ജി. സുധാകരാൻ ഇതൊന്നും കേട്ട് കാണില്ല. . അത് കൊണ്ടാണ് അദ്ദേഹം ഹിന്ദു സന്യാസിമാരുടെ അടിവസ്ത്രത്തെക്കുറിച്ച് വരെ ഉൽകണ്ഠകുലനാകുന്നത്.

ഇവിടെ ജി .സുധാകരാൻ എന്നൊരു വ്യക്തിയുടെ അഭിപ്രായമല്ല അയാൾ ഉൾപ്പെടുന്ന  കമ്മ്യൂണിസം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ നിലപാടുകൾ ആണ് പുറത്തേക്ക് വരുന്നത് എന്നതാണ് ശ്രദ്ധേയമായ  സംഗതി.

കമ്മ്യൂണിസം എന്ന  ബാധ അതിന്റെ  വൃത്തികെട്ട മതപ്രീണനത്തിന്റെ ഭാഗമായി ഹൈന്ദവന്റെ സഹജമായ  സഹിഷ്ണുതയുടെയും സൗഹാർദ്ധത്തിന്റെയും   മുതലെടുപ്പ് നടത്തി തുടങ്ങിയിട്ട്  ഏറെ കാലമായി. വിഡ്ഢികൾ പലതും പറയും എന്നാ ധാരണയിൽ പലതും വിശ്വാസികളായ ഹൈന്ദവർ തള്ളിക്കളയാറാണ് പതിവ്. ഈ സാഹചര്യത്തിലും  പ്രതികരണം അല്ല   ബോധവല്ക്കരണം ആണ് ഉദ്ദേശം..

ഇതേ കമ്മ്യൂണിസം ആണ് ഹൈന്ദവ ദേവീ ദേവന്മാരെ അത്യന്തം നീചമായി അപമാനിച്ച ഹുസൈൻ എന്ന ചിത്രകാരന് അവാർഡു  കൊടുത്താദരിച്ചത്.

ഇതേ കമ്മ്യൂണിസം ആണ് സാത്വികനായ പേജാവർ മഠാധിപതിയെ തീവ്രവാദി എന്ന് വിളിച്ചപമാനിച്ചത്.

എന്നാൽ യഥാർത്ഥ തീവ്രവാദിയായ ലാദനെ പുകഴ്ത്തി കവിതകൾ വരെ രചിച്ചു ഈ കമ്മ്യൂണിസം.

ഹൈന്ദവ സമാജത്തിലെ സർവാാദരണീയനായ സ്വാമി ചിദാനദപുരിയെ പ്രഭാഷണ വേദിയിൽ കയറി പുലഭ്യം വിളിച്ച ഇതേ കമ്യൂണിസമാണ് ഹൈന്ദവരുടെ പരമാചാര്യൻ ആയ ശ്രീ ശങ്കരാചാര്യർ ആണ് ഇന്ത്യയിലെ ആദ്യ ഫാസിസ്റ്റ് എന്ന് പറഞ്ഞ ഭഗവാൻ എന്ന യുക്തിവാദിയെ വേദികൾ തോറും കൊണ്ട് നടന്നത്

ഇതേ കമ്യൂണിസമാണ് രാമായണ മാസത്തിന്റെ പ്രാരംഭ സമയങ്ങളിൽ രാമായണം കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചത്. അങ്ങനെ എന്തെല്ലാം...  തരം കിട്ടുമ്പോഴെല്ലാം സാഹചര്യം ഉണ്ടാക്കിയും അല്ലാതെയും ജൂതന്റെ പ്രത്യയ ശാസ്ത്രത്തിന്റെ അടിമകൾ ഹിന്ദുവിന്റെ  മെക്കിട്ടു കയറുന്നതിൽ ബദ്ധ ശ്രദ്ധ പുലർത്തുന്നു.

ജൂതന്റെ ബുദ്ധിയിൽ തളിരിട്ടു വളർന്ന  കമ്മ്യൂണിസം എന്ന വൈദേശിയ പ്രത്യയ   ശാസ്ത്രത്തിന്റെ   അചിലിട്ടു വാർത്ത തത്വ ശാസ്ത്ര പ്രതിനിധികൾ   ഇത്തരത്തിൽ ഹൈന്ദവ വിരുദ്ധമായി   പ്രതികരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.. അവര്ക്ക് ഹൈന്ദവതയുടെ വൈവിധ്യങ്ങളുടെ മഹത്വത്തെ  സ്വീകരിക്കാനറിയില്ല. കമ്മുണിസ്റ്റു മാനിഫെസ്റ്റൊ എന്ന പഴകി ദ്രവിച്ച തത്വ ശാസ്ത്ര സംഹിതയുടെ പൊടിഞ്ഞു പോയ പുസ്തകത്താളുകളിൽ അഭയം തേടുന്നവർക്ക് എന്ത് വൈവിധ്യം എന്ത് ചിന്താ സ്വാതന്ത്രം..

അവർക്ക് നിലനിൽക്കുവാൻ അന്യന്റെ ദാരിദ്രവും  അച്ചിലിട്ടു  വാർത്ത സമാന ചിന്താഗതി പുലർത്തുന്ന     സെമറ്റിക്  മത പ്രീണനവും  കൂടിയേ കഴിയൂ.. അത് കൊണ്ട് തന്നെ ഈ പ്രീണിപ്പിക്കൽ അവർ പരസ്യമായും  രഹസ്യമായും തുടരും. സുധാകരൻ പരസ്യമായി പ്രതികരിച്ചപ്പോൾ മറ്റുള്ളവർ അത് രഹസ്യമായി ചെയ്യുന്നു എന്ന് മാത്രം. പൈതൃക മാതൃക സ്നേഹമില്ലാത്ത ഹൈന്ദവ അനുയായികൾ കൂടെയുള്ളിടത്തോളം അവരിത് തുടരുകയും ചെയ്യും.

കമ്യൂണിസത്തെ അനുഗമിക്കുന്ന മറ്റു മതാനുയായികളിൽ മത ചിന്ത  ചെറുപ്പം തൊട്ടു ആഴത്തിൽ വേരൂന്നിയതാണ്. അത് കൊണ്ട് തന്നെ മതത്തിനെതിരെയുള്ള പരാമർശങ്ങളിൽ അവർ ശക്തമായി തന്നെ പ്രതികരിക്കും. എന്നാൽ ഒരു ഹിന്ദു ഒരിക്കലും നിർബന്ധിത മത പഠനത്തിനോ അചിലിട്ടു വാർത്ത ചിന്തകൾക്കോ അടിമയല്ലാത്തത് കൊണ്ട് പ്രതികരണം പലപ്പോഴും ഉണ്ടാകാറില്ല. അത് തന്നെയാണ് ഇത്തരക്കാരുടെ ധൈര്യവും.

കേരളത്തിൽ അയിത്തോച്ഛാടന സാമൂഹ്യ പശ്ചാത്തലം അനുകൂലമാക്കിയത് ഭാരതീയ സംസ്കാരത്തിൽ അടിയുറച്ചു  നിന്ന ശ്രീനാരായണ ഗുരുദേവൻ,ചട്ടമ്പി സ്വാമികൾ, ശുഭാനന്ദ ഗുരുദേവൻ തുടങ്ങിയ നിരവധി സന്ന്യാസിമാരാണ്. അവരുടെ പ്രയത്നത്തിന്റെ ഫലത്തെയാണ്‌  എട്ടുകാലി മമ്മൂഞ്ഞിസം   എന്ന് അപരനാമധേയം സിദ്ധിച്ച കമ്മുനിസത്തിനു ഈ മണ്ണിൽ വേരോട്ടം നല്കിയത്.  കമ്മികൾ മുദ്രവാക്യമാക്കിയ  മാറ്റുവിൻ ചട്ടങ്ങളെ  എന്ന  വിപ്ലവ ശകലം പാടുവാനുള്ള ഊര്ജ്ജം കുമാരനാശാന് നല്കിയത് ഒരു കാവി വസ്ത്ര ധാരിയാണ്. അവശജനോദ്ധാരണത്തിനു വേണ്ടി പ്രവർത്തിച്ച മഹാത്മാ അയ്യങ്കാളിക്ക്‌ പ്രേരണ ആയി നിന്നത് സദാനന്ദ സ്വാമികൾ എന്ന സന്യാസി ആയിരുന്നു. ഇത് പോലെ  സാമൂഹികമായ ഏതൊരു ഉന്നമനത്തിനു പിന്നിലും ഒരു കാവി വസ്ത്രത്തിന്റെ സാന്നിധ്യം സുനിശ്ചിതമായ ഒന്നാണ് . ഭാരത സംസ്കാരമെന്നാൽ സന്ന്യാസ സംസ്കാരമാണ്.. ത്യാഗത്തിന്റെ സംസ്കാരമാണ്.

  സന്ന്യാസിയെന്നാൽ ത്യാഗത്തിന്റെ മൂർത്തീ  ഭാവമാണ്. സാമൂഹ്യ സേവനം ലക്ഷ്യമാക്കി സ്വന്തം  നാടും വീടും ജീവിതവും  ത്യജിച്ചവരാണ്.  സ്വന്തം നിലനില്പ്പിനു വേണ്ടി നാട്ടിൽ ദാരിദ്രത്തിന്റെ വളർച്ച   സ്വപ്നം കാണുന്നവരുടെ   ഇത് പോലുള്ള  ജൽപ്പനങ്ങള്ക്ക് മറുപടി പറഞ്ഞു ഊര്ജ്ജം കളയുന്നതിൽ അർത്ഥമില്ല . കാരണം  അവരുടെ പരിമിതമായ ഭൌതിക ബുദ്ധി  നിലവാരത്തിനു എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് വസ്ത്രം പോലും ത്യജിച്ച ഒരു സന്ന്യാസിയുടെ സ്ഥാനം.

എങ്കിലും   സ്വന്തം പൈതൃകത്തിന്റെ മേന്മയും മഹത്വവും ഓരോ ഹിന്ദുവും അറിഞ്ഞിരിക്കണം. ഒന്നുകിൽ  സഹസ്രാബ്ദങ്ങളായി ഭാരതഭൂമിയുടെ  തനതു ചൈതന്യമായ,  ഭാരത ഭൂമിയുടെ ഊര്ജ ശ്രോതസ്സായ  , ഭാരത ഭൂമിയുടെ ഉന്നമനത്തിനു വേണ്ടി ലോക കല്യാണത്തിന് വേണ്ടി  വസ്ത്രം പോലുമില്ലാതെ ഗുഹാന്തരങ്ങളിൽ തപസ്സു ചെയ്യുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ പാദാരവിന്ദങ്ങളിൽ സാദരം പ്രണമിക്കാം.   ഇല്ലെങ്കിൽ ഇനിയും വേദനകളിൽ തല ചായ്ക്കാനിടമില്ലാതെ അസ്തിത്വ ബോധവും ലക്ഷ്യവുമില്ലാതെ ,  ലാദന് കവിതകളെഴുതുന്നവർക്ക്  കൊടി പിടിച്ചും മുദ്രാവാക്യം വിളിച്ചും ജീവിതം തള്ളി നീക്കാം...

No comments:

Post a Comment