Thursday, 9 June 2016

ടിയാൻമെൻ കൂട്ടക്കുരുതി: കമ്യൂണിസത്തിന്റെ ക്രൂര മുഖം

ജൂൺ 4..കമ്മ്യൂണിസ്റ്റ് മാനവികതയുടെ ടിയാനമെൻ അധ്യായം  ....
____________________________________

സാമ്പത്തിക പരിഷ്കരണങ്ങളുടെ തുറന്നിട്ട വാതായനങ്ങളിലൂടെ ,പുതിയ കാറ്റും വെളിച്ചവും ചൈനയിലേക്ക് കടന്നു വന്നതിന്റെ ഒരു ദുരന്ത പര്യവസായിയായ സംഭവമാണ് 1989 ലെ ടിയാനമെൻ കൂട്ടക്കൊല.അമേരിക്കയിലും ,പാശ്ചാത്യ നാടുകളിലും വിദ്യാഭ്യാസം സിദ്ധിച്ച ചെറുപ്പക്കാർ അറിഞ്ഞത്‌  ,അഭിപ്രായ ,ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പുതിയ രുചിക്കൂട്ടുകളാണ്.ചൈനയിലേക്ക് മടങ്ങി വന്ന ആ ചെറുപ്പക്കാർ പകർന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശം പടർന്ന് പിടിക്കാൻ അധികം താമസമുണ്ടായില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തിക്കൊണ്ട് ആയിരക്കണക്കിന് ചെറുപ്പക്കാർ ,ബെയ്ജിംഗിലെ വിഖ്യാതമായ ടിയാനമെൻ സ്ക്വയറിൽ തമ്പടിച്ചു ...ചൈനയിലെ ഇ മുന്നെറ്റത്തെ ,പതുക്കെ ലോക സമൂഹം ശ്രദ്ധിക്കാൻ തുടങ്ങി ..അന്നത്തെ ചൈനീസ് പ്രധാനമാന്ത്രിയായിയിരുന്ന ഷാവൊ സിയാങ്ങിനു ,ജനാധിപത്യ വാദികളോട് അനുഭാവമുണ്ടായിരുന്നു ...സമരത്തിന്റെ ഭാഗമായി ,ഷാങ്ങ് ഹായിൽ ,തീവണ്ടി തടയാൻ ശ്രമിച്ച ,ജനാധിപത്യ വാദികളെ ,അതെ ട്രെയിൻ കയറ്റി കൊന്നതിനെത്തുടർന്നു ,സമരക്കാർ ട്രെയിനിനു തീവെച്ചു .....

1989 ജൂണ്‍ 4 നു അർദ്ധരാത്രി ,ടാങ്കുകളും ,കവചിത വാഹനങ്ങളുമടക്കമുള്ള സൈനിക വ്യൂഹം ടിയനമെൻ സ്ക്വയരിലെക്ക് ഇരച്ച് കയറി. തീർത്തും നിരായുധരായിരുന്ന ,ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ശരീരങ്ങൾ ടാങ്കുകൾ ,പൊടിപോലുമില്ലാതെ ചതച്ചരച്ചു ....എത്ര പേർ ആ ഭീകര രാത്രിയിൽ ,നിലവിളികലായി ഒടുങ്ങിയിട്ടുണ്ടാകും എന്നത് ഇന്നും അജ്ഞാതമാണ് ...ദമ്പതികൾക്ക് ഒരു കുട്ടി എന്നാ നിയമം കർശനമായി നടപ്പാക്കിയ രാജ്യത്ത് ,പതിനായിരക്കണക്കിനു കുടുംബങ്ങളെ എന്നന്നേക്കുമായി അനാഥമാക്കിക്കൊണ്ട് ,ആ രാത്രി മുഴുവൻ ,ചൈനീസ് സേന സംഹാര താണ്ഡവമാടി ...സമരക്കാരോട് അനുഭാവം പുലർത്തിയ ഷാവോ സിയാംഗ് പിന്നീട് സൂര്യോദയം കണ്ടില്ല

ഇപ്പോഴും കമ്മ്യൂനിസമെന്നത് ചൈനയിൽ സ്വെഛാധിപത്യവും ,അധികാര ധ്രുവീകരണവും മാത്രമാണ്...വൻ വിദേശ നിക്ഷേപങ്ങളും, കുറഞ്ഞ തൊഴിൽ ചെലവും എല്ലാം ചൈനയെ ഇന്ന് വലിയൊരു മാനുഫാക്ച്ചറിംഗ് ഹബ്ബ് ആക്കിയിട്ടുണ്ട്...വൻ സാമ്പത്തിക വളർച്ചയുടെ രണ്ട് ദശകങ്ങൾക്ക് ശേഷം ,ചൈനീസ് സാമ്പത്തിക രംഗം കിതച്ച് തുടങ്ങിയിരിക്കുന്നു ...പുതിയ പ്രതീക്ഷകളുമായി ,ഭാരതം  ഉദിച്ചുയരുന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് ...

വലിയ സാമ്പത്തിക ശക്തിയായി തുടരുമ്പോഴും ,ചൈനയിലെ ആഭ്യന്തര ഭരണം,അടിച്ചമർത്തലിന്റെതാണ്....അതില്ലാതെ ,കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനില്ക്കാനാകില്ല ...യു ട്യൂബും ,ഗൂഗിളും അവിടെ കണി കാണാൻ കിട്ടില്ല ...ഔദ്യോഗിക മാധ്യമാങ്ങളല്ലാതെ ,സ്വതന്ത്ര പത്രങ്ങളോ ,ചാനലുകളോ ഇല്ല ...സർക്കാരിനെതിരെ നിലപാട് എടുക്കുന്നു എന്ന് സംശയം തോന്നിയാൽ ,ആരായാലും ,പിന്നെ അടുത്ത പ്രഭാതം കാണില്ല ....ലോകത്തിൽ ,എറ്റവുമധികം വധശിക്ഷ നടക്കുന്ന രാജ്യമാണ് ചൈന ...അവിടെ നടക്കുന്ന വധ ശിക്ഷകളുടെ വിശദാംശങ്ങൾ ആംനസ്ടി ഇന്റർ നഷണലിനു പോലും അറിയില്ല ...


ഇന്നലെകളുടെ നേർക്കാഴ്ചകൾ ഗ്രൂപ്പിൽ പ്രിയ pg എഴുതിയ ലേഖനം.മാന്യ വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക. https://m.facebook.com/groups/450064555118899?view=permalink&id=536669063125114

No comments:

Post a Comment