Monday, 13 June 2016

കമ്യൂണിസം : വഞ്ചനയുടെ കേരളീയ മുഖം

*അസതോമാ സദ് ഗമയാ*


  കമ്മ്യൂണ്ണിസം കേരളീയർക്ക് മുന്നിൽ ഇപ്പോൾ വച്ചിരിക്കുന്ന ഏറ്റവും സുന്ദരമായ മുദ്രാവാക്യങ്ങൾ ആണ്
" മതനിരപേക്ഷത ,
 ജനാധിപത്യ സംരക്ഷണം , വർഗ്ഗീയ ഫാസിസതിന് എതിരെ ഉള്ള സമരം "
 ഈ മൂന്നു കാര്യങ്ങളിൽ കമ്മ്യൂണ്ണിസ്റ്റ് പ്രസ്താനങ്ങൾക്ക് ഉള്ള പങ്ക് നമുക്കോന്ന് പരിശോധിക്കാം ..


ആദ്യത്തെത് മതനിരപേക്ഷത ,

ഈ വാക്ക് ഉച്ചരിക്കാൻ ഉള്ള എന്ത് യോഗ്യതയാണ് ഇവർക്ക് ഉള്ളത് ?
ലോകത്ത് ഒരു രാജ്യത്തും കമ്മ്യൂണ്ണിസ്റ്റ്കൾ മതനിരപേക്ഷത നടപ്പിലാക്കിയിട്ടില്ല , പാശ്ഛാത്യ രാജ്യങ്ങള്ളിൽ കമ്മ്യൂണ്ണിസം വർഗശത്രുവായി കാണുന്നത് തന്നെ കത്തോലിക്കാ സഭയെയാണ് .
കത്തോലികാ സഭ ഒരു കാലത്ത് അവിശ്വാസികളേ എരിക്കാൻ ഉള്ള അഗ്നികുണ്ഡം ( Fire of Inquisition ) തീർത്ത പോലെ ,  സ്റ്റാലിനും മാവോയും തീർത്ത അഗ്നികുണ്ഡങ്ങളിൽ ആയിരകണകിന് ക്രൈസ്തവർ വെന്തു മരിച്ചിട്ടുണ്ട് . സ്റ്റാലിന്റെ മരണതിന്ന് ശേഷം, നികിത ക്രൂഷ്ചേവും , ശേഷം ഗ്ലോബർചേവും ഇത് സംബന്ധിച്ച് രേഖകൾ പുറത്ത് വിട്ടിട്ടുണ്ട് .
ഒരു തർക്കമന്ദിരം തകർത്തതിന് ഇവിടെ കിടന്ന് കോലാഹലം ഉണ്ടാകുന്നവർ , USSR ൽ തകർത്ത പളളികൾക്ക് കൈയ്യും കണക്കും ഇല്ല . ചൈനയിൽ മാവോയും , അൽബേനിയയിൽ ഹോക്സ്ഹയും അരാധാനാലയങ്ങൾ തകർകാൻ മത്സരിച്ചു. ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് അപ്പുറം വേറെയൊന്നുമില്ല എന്നു ചിന്തിക്കുന്ന ഒരു കടുത്ത മതയാഥാസ്തികവാദിയെ പോലെയാണ് കമ്മ്യൂണ്ണിസ്റ്റ് ഭരണാധികാരികൾ പെരുമാറിയിരുന്നത് .
ചൈനയിൽ ഈ വർഷം മതനിരപേക്ഷ കമ്മ്യൂണ്ണിസ്റ്റ് പാർട്ടി റംസാൻ നോമ്പ് നിരോധിച്ചത് ഏവരും അറിഞ്ഞു കാണുമല്ലോ , ഭാരതത്തിൽ അസഹിഷ്ണുതാവാദികൾ ആയ സംഘപരിവാറിന്റെ കീഴിൽ ഉള്ള ഭരണത്തിൽ എവിടെയും റംസാൻ നിരോധിച്ചിട്ടില്ല. കാരണം ഭാരതീയസംസ്കാരം സർവ്വാസ്ശ്ലഷിയായ സനാധന ധർമമാണ് ......



അടുത്തത്  ജനാധിപത്യം ,

 എനിക്ക് വളരെ അധികം അത്ഭുതം തോന്നിയ വിഷയമാണ് ഇത് , കമ്മ്യൂണ്ണിസ്റ്റ്കാർ ജനാധിപത്യത്തിന്റെ  അപ്പോസ്തലൻമാർ .
ലോകത്ത് ആദ്യത്തെ ബാലറ്റിലൂടെ തിരഞ്ഞടുകപ്പെട്ട കമ്മ്യൂണ്ണിസ്റ്റ് മന്ത്രി സഭ 1957 ൽ കേരളത്തിലേ EMS മന്ത്രിസഭയാണ് എന്നു അറിയുമ്പോൾ തന്നെ നമ്മുക്ക് ഇവർക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം മനസിലാക്കാമല്ലോ?
അതും തോക്കിൻ കുഴലിലൂടെ അധികാരം പിടിച്ചടക്കാൻ കഴിയില്ലാ എന്ന് 1948 ല്ലേ കൽകത്താ തീസിസിന് ശേഷം നടന്ന സായുധ വിപ്ലവം പരാജയപ്പെട്ടപ്പോൾ . RSS നെ ദേശസ്നേഹം പഠിപ്പിക്കാൻ വരുന്ന ഇവർ സ്വാന്തന്ത്ര്യം കിട്ടി 67 വർഷം ആയിട്ടും ഇതുവരെ അജയ് ഭവനിലോ , AKG സെന്റർലോ , ദേശീയ പതാക ഉയർത്തിയിട്ടില്ല .1963 ചൈന ഭാരതതേ ആക്രമിച്ചപ്പോൾ , ചൈന ഭാരതത്തില്ലേ ബൂർഷ്വാ ഗവർമണ്റ്റ്നേ തുരത്തി , കമ്മ്യൂണ്ണിസ്റ്റ് പാർട്ടിക്ക് ഭരണം നല്ല്കും എന്ന് ദിവാസ്വപ്നം കണ്ടവർ .
ജനാധിപത്യതിന്റെ സംരക്ഷകരായ കമ്മ്യൂണ്ണിസ്റ്റ്കളിൽ ഒരു വിഭാഗം (CPI) ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യതിന് ഓശാന പാടിയവരാണ് . അന്ന് കൊടികുത്തിയ CPIM കാരനും ദേശീയ തലത്തിൽ അടിയന്തരാവസ്ഥയെ പറ്റിയുള്ള വാർത്തകൾ അറിഞ്ഞിരുന്നത് RSS മുഖപത്രമായ ORGANIZER വായച്ചിട്ടായിരുന്നു . കമ്മ്യൂണ്ണിസതിന് വളരാൻ അധികാരം വേണം , അത് കിട്ടാൻ സായുധ വിപ്ലവം നടക്കുന്നത് ഒരു കുറ്റമായി പാർട്ടി കാണുന്നില്ല.

അടുത്തത് വർഗ്ഗീയ ഫാസിസതിന് എതിരെ ഉള്ള ചെറുത്ത് നില്പ്പ്

ഈ ലോകം കണ്ട എറ്റവും ഭീകരൻമാരായ ഏകാധിപതികൾ ജോസഫ് സ്റ്റാലിൻ( റഷ്യ ) , അഡോൾഫ് ഹിറ്റ്ലർ (ജർമ്മനി) , മാവോ സേ തുങ്ങ് (ചൈന), ബേനറ്റോ മുസ്ലോള്ളിനി (ഇറ്റലി) , പോൾ പോട്ട് (കംബോഡിയ)  , ഈദി അമീൻ ദാദാ (ഉഗാണ്ട), എൻവർ ഹോക്സ്ഹ (അൽബേനിയ) ,നിക്കോളായ് ചൗഷ്സ്ക്യൂ (റുമേനിയ) എന്നിവരാകും ഇതിൽ പകുതിയിലതികം പേർ കമ്മ്യൂണ്ണിസ്റ്റ് ഭരണാധികൾ ആയിരുന്നു . ജോസഫ് സ്റ്റാലിന്റെ IB ചീഫായ ലവെൻട്രി  ബെറിയ ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് കൈയ്യും കണക്കുമില്ല , എങ്കിലും ഇവർ ഘോര ഘോരം മാനവീകത പ്രസംഗിക്കും .  റഷ്യയിലും ചൈനയിലും തുടങ്ങി ബംഗാളിലും തെലുങ്കാനയിലും , പിന്നെ നമ്മുടെ കൈത്തും ദൂരത്തെ കണ്ണൂരും എവിടെയും കമ്മ്യൂണിസതിന് ഭീകരതയുടെ മുഖം മാത്രം . രോഹിത് വെന്മുലക്ക് വേണ്ടി മുതല കണ്ണുനീർ ഒഴുക്കുന്ന ഇവർ, കമ്മ്യൂണിസ്റ്റ് ഭരണകൂടം 1989 ൽ ചൈനയില്ലേ ടിയാമെൻ സ്ക്വയറിൽ കൂട്ടകൊല നടത്തിയ 20O0 ൽ പരം യുവാക്കളേ ഓർക്കാത്തത് എന്ത് കൊണ്ട് ? ഗുജറാത്തിൽ ഗർഭിണിയുടെ വയറു കീറി ഭ്രൂണം ശൂലത്തിൽ തറച്ചു എന്ന അരുന്ധതി റോയുടെ തിരകഥ ഇപ്പോളും പാടി നടക്കുന്ന ഇവർ എന്തുകൊണ്ട് ബംഗാളിലേ സൈൻബാരിയിൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചു എന്ന ഒറ്റ കാരണത്താൽ യുവാകളായ 2 സഹോദരരേ വെട്ടിക്കൊന്ന് അവരുടെ മാംസം സ്വന്തം മാതാവിനെ കൊണ്ട് ഭക്ഷിപ്പിച്ച കമ്മ്യൂണിസ്റ്റ് കാട്ടാളത്തം പാടി നടക്കുന്നില്ല , എന്തു കൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്ക്ക് മുന്നിൽ വെച്ച് തുണ്ടം തുണ്ടമായി വെട്ടിനുറക്കപ്പെട്ട ജയകൃഷ്ണൻ മാഷെ ഓർക്കുന്നില്ലാ . കണ്ണൂരിൽ നിന്ന് ബംഗാളിലേക്കും അവിടെ നിന്ന് കംബോഡിയലേക്കും ചൈനയിലേക്കും നീളുന്ന കമ്മ്യൂണിസ്റ്റ് ഭീകരതക്ക് ഒരേ മുഖമാണ് .

ലോക ചരിത്രത്തിൽ തന്നെ ഏറ്റവും അധികം വർഷം അധികാരത്തിൽ ഇരുന്ന ഭരണാധികാരി സ: ഫിഡൽ കാസ്ട്രോ ആണ് . എന്നിട്ടോ , ലോകത്തിന്റെ പഞ്ചസാര തൊട്ടിയെന്നറിയപ്പെട്ടിരുന്ന ക്യൂബയിപ്പോൾ പരമദരിദ്ര രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഫിഡലാകട്ടെ , " അധികാരം ബോളിഷേവിക്കുകൾക്ക് " എന്ന് പറഞ്ഞ ലെനിനെ മറന്നുകൊണ്ട് അധികാരം ബന്ധുവായ റൗൾ കാസ്ട്രോക്ക് കൈമാറി .
കമ്മ്യൂണിസമെന്ന വൈരുദ്ധ്യാത്മക ഭൗതീകവാദവും , ഭാരതത്തിന്റെ സാംസ്കാരീക ദേശീയതയും തമ്മിലുള്ള വെത്യാസം ഇവിടെയാണ് . ഈ ഭൂഗോളത്തിൽ രാജ്യാധികാരതെ " രാജ്യഭാരം" എന്ന് വിശേഷിപ്പിച്ച സാഹിത്യകൃതികൾ ഭാരതത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ .

 സ്വാമി വിവേകാനന്ദൻ പറഞ്ഞ ഒരു രണ്ട് വരികൾ ഇപ്പോൾ ഓർക്കുന്നു

" ഈ ഭൂമിയിൽ ഭാരതത്തോളം ശ്രേഷ്ഠമായ മറ്റു സംസ്കൃതി ഉണ്ടോയെന്നറിയില്ലാ . അല്ലയോ ഭാരതാംബേ , നിന്റെ പ്രതാപതിന്റെ അളവുകോൽ കാമാർഥങ്ങളിൽ അല്ലാ സന്യാസിവര്യൻമാരുടെ ഭിക്ഷാപാത്രങ്ങളിലാണ് . നിന്റെ സ്ത്രീത്വത്തിന്റെ മാതൃക സീതയും സാവിത്രിയുമത്രേ .ത്യാഗമാണ് നമ്മുടെ ധ്വജം . ഭാരതം മരിക്കുകയോ എന്നാൽ ലോകത്ത് നിന്ന് സഹിഷ്ണുത എന്ന വാക്ക് അപ്രത്യക്ഷമാകും . പാശ്ഛാത്യ ചിന്തകനായ കാറൽ മാർക്സ് ഈ ലോകത്തിലേ ജനങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു , ഒന്ന് എല്ലാം ഉള്ളവൻ , രണ്ട് ഒന്നുമില്ലാത്തവൻ . എന്നാൽ ഭാരതത്തിൽ വന്നിരുന്നു എങ്കിൽ അദ്ദേഹത്തിന് മൂന്നാമത് ഒരു വിഭാഗത്തെ കൂടെ കാണാമായിരുന്നു എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിച്ചവർ , എല്ലാമുപേക്ഷിക്കാൻ പഠിച്ചവർ. "

നമ്മൾ എന്നും പ്രാർഥിച്ചത്
"ന തംഹം കാമയേത് രാജ്യം ,
 ന മോക്ഷം ന പുനർഭവം     ,
കാമയേത് ദുഃഖ തപ്താനാം ,
പ്രാണീനാം ആർത്തിനാശനം "

അഥവാ

" ഞാൻ രാജ്യഭോഗങ്ങൾ കാംക്ഷിക്കുന്നില്ല, മോക്ഷമോ പുനർജന്മമോ കാംക്ഷിക്കുന്നില്ലാ , കാംക്ഷിക്കുന്നത് ദുഃഖിതരുടെ കണ്ണുനീർ തുടക്കാനാണ് , സഹജീവികളുടെ തൃഷ്ണ ശമിപ്പിക്കാനാണ് "
ഇതായിരുന്നു ഭാരതീയന്റെ മന്ത്രം .
നിങ്ങൾ കാറൽ മാർക്സിനെ പഠിക്കുന്നത് തെറ്റല്ല , പക്ഷേ വിവേകാനന്ദനേ പഠിക്കാത്തത് തെറ്റാണ് . ലെനിനെ ഓർക്കുന്നത് തെറ്റല്ല , പക്ഷേ സവർകറെ മറക്കരുത് , ചെഗുവേരയെ അറിയുന്നത് കുറ്റമല്ല പക്ഷേ വീര ശിവാജിയെ ഓർക്കണം , ഹോ ചി മിന്റെ നാമം കെട്ടാൽ  അവേശം കൊള്ളുന്നത് കുറ്റമല്ല പക്ഷേ പ്രിയ  പുത്രന്മാരുടെയും പത്‌നിമാരുടെയും മാതാപിതാകളുടെയും ബലിദാനം കണ്ടെപ്പോൾ പോലും കണ്ണ് നിറയാതെ
" സവാ ലാക് സേ ഏക് ലടാവു , തഭീ ഗോബിന്ദ സിംഹ് ബുലാവു " ( എന്റെ ശിഷ്യൻ ഒരു ലക്ഷം അധർമ്മികളുടെ തലകൊയ്യുന്ന അന്ന് എന്നെ ഗോബിന്ദ സിംഹൻ എന്ന് വിളിച്ചാൽ മതി ) എന്ന് സിംഹ ഗർജ്ജനം നടത്തിയ ഖാൽസ ശ്രീജൻ ഹാർ ഗുരു ഗോബിന്ദ സിംഹന്റെ നാമം കേൾക്കുമ്പോൾ മുഷ്ടി ചുരുട്ടി
" വാഹേ ഗുരു കാ ഖാൽസാ " എന്ന് ഗർജ്ജിക്കാൻ കഴിയണം .

അമര ബലിദാനി ചന്ദ്രശേഖർ ആസാദിന്റെ വാക്കുകൾ കൊണ്ട് ഉപസംഹരിക്കുന്നു .

" ഈ ഭാരതത്തിന്റെ ഇന്നതെ ദുരവസ്ത കണ്ട് ഇനിയും നിന്റെ കരങ്ങൾ പൊങ്ങുന്നില്ല , എങ്കിൽ നീ തിരിച്ചറിയുക , നിന്റെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്നത് രക്തമല്ല ജലമാണ് "

     🚩 *വന്ദേമാതരം*🚩

No comments:

Post a Comment