Saturday, 3 September 2016

സ്വാതന്ത്ര സമരത്തെ ഒറ്റിയ കമ്യുണിസം - അയോധ്യ ചരിത്ര സാക്ഷ്യം - ഋഗ്യോദം - ശിവജി - മഹാബലി പരശുരാമൻ - Rss - ന്യൂറോൺ ലളിതാസഹസ്രനാമം: ലേഖനങ്ങൾ

[8/30, 7:55 AM] കൃഷ്ണകുമാർ.എ.വി: #ഹിന്ദുവിരുദ്ധLDFസർക്കാർ

PROUD AND SHARE
അഭിമാനത്തോടെ ഷെയര്‍ ചെയ്യുക

ഇന്ത്യ ഭരിക്കുന്നത്‌ ആര്‍ എസ് എസ് ആണ് ...

ഇന്ത്യയുടെ പ്രധാന മന്ത്രി ആര്‍ എസ് എസ് ആണ്

ഇന്ത്യയുടെ പ്രസിഡന്റ്‌ നാളെ ഒരു ആര്‍ എസ് എസ് കാരന്‍ ആയിരിക്കും ...

ഇന്ത്യയിലെ പല സംസ്ഥാനത്തും ഗവര്‍ണര്‍ ആര്‍ എസ് എസ് കാരന്‍ ആണ്

ഇന്ത്യയുടെ പതിനാലു സംസ്ഥാനങ്ങളില്‍ മുഖ്യ മന്ത്രി മാര്‍ പലരും ആര്‍ എസ് ആര്‍ ആണ്

ഇന്ത്യയുടെ പല നിയമ സഭയിലും കൂടി ആയിരത്തില്‍ കൂടുതല്‍ എം എല്‍ എ മാര്‍ ആര്‍ എസ് എസ് ആണ് ...അത് സര്‍വ്വ കാല റെക്കോര്ഡ് ആണ്

ഇന്ത്യയിലെ പാര്‍ലമെന്റില്‍ ..ലോകസഭയും രാജ്യ സഭയും കൂടി മുന്നൂറ്റി അന്‍പതില്‍ കൊടുത്താല്‍ എം പി മാര്‍ ആര്‍ എസ് എസ് ആണ്

ഇന്ന് ഇന്ത്യയുടെ സര്‍വ്വ മേഖല കളിലും ആര്‍ എസ് എസ് ഉണ്ട് ...സോഫ്റ്റ്‌ വയര്‍ എന്‍ജിനിയര്‍മാരുടെ സന്ഖടന തൊട്ടു ...വനത്തില്‍ ഒറ്റയ്ക്ക് പോയി ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന സ്വയം സേവകന്‍ അവരെ ഉണ്ട് ...

ഇന്ന് ഭാരതെയര്‍ എവിടെ ലോകത്തിന്റെ ഏതു ഭാഗത്ത്‌ ഉണ്ടോ അവിടെ ഒക്കെ ആര്‍ എസ് എസ് ഉണ്ട് ...അവരുടെ ജീവിതത്തിന്റെ ഭാഗം ആയി ...

നൂറു കണക്കിന് സന്ഖടനകള്‍ ആര്‍ എസ് എസ് നടത്തുന്നു ...കോടി കണക്കിന് ജനങ്ങളുടെ ജീവിതവും ആയി അത് ബന്ധ പെട്ട് നില്‍ക്കുന്നു ..അതിനെ അങ്ങ് ഇല്ലാതെ ആക്കാം എന്ന് കേരളത്തിലെ ഞാഞ്ഞൂല് പാര്‍ട്ടി ക്ക് വല്ല മോഹവും ഉണ്ട് എങ്കില്‍ അത് നടക്കില്ല

RSS എന്ന സംഘടനയുടെ തനിനിറം എല്ലാവരും അറിയട്ടെ എന്ത് കൊണ്ടാണ് ഇവർ കുഴപ്പക്കാരാണെന്ന് പറയുന്നത് ?

1,ഇവർ ഭാരതത്തിലെ എല്ലാ ഹിന്ദുക്കളേയും ജാതിഭേതമന്യേ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു .അങ്ങനെ വന്നാൽ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രസക്തി ഇല്ലാതാകും

2, ഹിന്ദു സംസ്കാരത്തേയും ദേവീദേവന്മാരേയും അവഹേളിക്കുമ്പോള് ഇവർ മാത്രമേ എതിർക്കുന്നുള്ളൂ .ഇവരെ ഇല്ലായ്മ ചെയ്താൽ പിന്നെ ആരും ശബ്ദിക്കില്ല

3,ഹിന്ദുക്കളെ ഇതരമതസ്ഥര് കലാപത്തിലൂടെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ ഇവർ അതേ നാണയത്തില് തിരിച്ചടിക്കുന്നു .മറ്റുള്ളവർ ഉത്കണ്ഠ മാത്രം രേഖപ്പെടുത്തുന്നു

4, ഇവർ ഹിന്ദുമതത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുവേണ്ടി സന്നദ്ധ സംഘടനകൾ രൂപികരിച്ച് ഒരു കുടക്കീഴിൽ അണിനിരത്തി വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നു .അവരുടെ മക്കൾക്ക് പഠിക്കാൻ വേണ്ടി രാജ്യത്തെമ്പാടും സ്കൂളുകളും കോളേജുകളും കെട്ടിപൊക്കുന്നു .അനാഥരായവരെ ഏറ്റെടുത്ത് സംരക്ഷിച്ച് അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നു.സേവാഭാരതി എന്ന സംഘടനയുടെകീഴിൽ ആരോഗ്യരംഗത്ത് അവശത അനുഭവിക്കുന്നവര്ക്ക് സഹായം നൽകി വരുന്നു

5, രാജ്യത്തെവിടെ ദുരന്തമുണ്ടായാലും രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിൽ നില്ക്കുന്നു .

6,രാജ്യത്തെ വിദേശശക്തികള് അക്രമിക്കുമ്പോള് യുദ്ധമുഖത്ത് പട്ടാളക്കാരോടൊത്ത് തോളോട്തോള്ചേര്ന്ന് യുദ്ധം ചെയ്യുന്നു

7, രാജ്യത്തെ ഏറ്റവും വലിയ വിപത്തായ തീവ്രവാദത്തിനെതിരെ സന്ധിയില്ലാതെ പോരാടുന്ന ഏക സംഘടന

8, സംഘശാഖ എന്ന പ്രക്രിയയിലൂടെ യുവതീയുവാക്കളെ രാജ്യത്തിനുതകുന്ന രീതിയിൽ വാർത്തെടുക്കുന്നു (ശാരീരികമായും, മാനസികമായും )

9, പിറന്ന നാടിനെ പെറ്റമ്മയെ പോലെ സ്നേഹിക്കുന്നു.ചുണ്ടുകളില് ഒരൊറ്റ മന്ത്രം ഭാരത് മാതാ കീ ജയ്

10,അന്തിമ ലക്ഷ്യം രാജ്യത്തിന്റെ പരമവൈഭവം(എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത കൈവരിക്കുക)

കോൺഗ്രസുകാരും കമ്യണിസ്റ്റ് കാരും ആദ്യം സുഭാഷ് ചന്ദ്രബോസിനെ ഒറ്റി കൊടുത്തു.പിന്നീട്‌ RSS നെ എതിര്‍ത്തു.ഇപ്പോള്‍ എതിര്‍പ്പ് ഹൈന്ദവികതയോടാണ്‌.ഇനി അവര്‍ ഭാരതത്തെ എതിര്‍ക്കും.അവസരം ലഭിച്ചാല്‍ പാകിസ്ഥാനും ചൈനക്കും വത്തിക്കാനുംഭാരതത്തെ പങ്കു വയ്ക്കാന്‍ സ്വപ്നം കാണുന്നു...പക്ഷേ ഒന്നോര്‍ത്തോളൂ,ഭാരതത്തെ മാതൃഭൂമിയായും പുണ്യഭൂമിയായും കാണുന്ന അവസാനത്തെ ഭാരതീയന്‍റെയും ശ്വാസം നിലക്കുന്നതുവരെയും നിങ്ങളുടെ ലക്ഷ്യം സ്വപ്നമായിതന്നെ അവശേഷിക്കും.
[8/30, 7:55 AM] കൃഷ്ണകുമാർ.എ.വി: നമസ്തേ 🙏🏼🕉
രാഷ്ട്രീയസ്വയംസേവക സംഘം 1925 മുതൽ കഴിഞ്ഞ 90 വർഷമായി ഈ രാജ്യത്തു പ്രവർത്തിച്ചുപോരുന്ന കേഡർ സ്വഭാവമുള്ള ഒരു സന്നദ്ധ ഹൈന്ദവ സേവാ സംഘടനയാണ്.. അതിൻറെ പ്രവർത്തനങ്ങൾ സുതാര്യവും ശാഖകൾ നടക്കുന്നത് മൈതാനങ്ങൾ പോലെയുള്ള തുറസ്സായ പൊതു സ്ഥലങ്ങളിലുമാണ്.. ഇ.എം.എസ് നമ്പൂതിരി മുതൽ വിഎസ് അച്യുതാനന്ദൻ വരെ ഭരിച്ച കാലഘട്ടങ്ങളിൽ ഇവിടെ RSS എങ്ങനെ പ്രവർത്തിച്ചിരുന്നുവോ അതുപോലെ തന്നെ ഇനിയും സംഘടനയുടെ പ്രവർത്തനം പൂർവാധികം ശക്തിയോടെ തുടരുക തന്നെ ചെയ്യും. ഇപ്പോഴത്തെ ഇന്ത്യൻ  പ്രധാനമന്ത്രി ഒരു RSS പ്രചാരകനായിരുന്ന വ്യക്തിയാണ് എന്ന് ഞങ്ങൾക്ക് അഭിമാനപുരസ്സരം പറയാൻ കഴിയും. ത്രിപുരയിലും കേരളത്തിലുമായി ഇന്ത്യയുടെ രണ്ടു മൂലയിൽ ഒതുങ്ങുന്ന ഒരു പ്രസ്ഥാനമല്ല RSS, അത് ഈ ഭാരതത്തിൻറെ ജീവാത്മാവും  പരമാത്മാവുമായ ഒരു സംസ്കാരത്തെ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന അഖണ്ഡ രാഷ്ട്രം ലക്ഷ്യമാക്കി മുന്നോട്ടു പോവുന്ന ഒരു സംഘടനയാണ്. ഹൈന്ദവം എന്ന് ഞങ്ങൾ പറയുന്നത് വിശാലമായ ഒരു സംസ്കൃതിയെ കുറിച്ചാണ്, അല്ലാതെ അങ്ങനൊരു മതത്തെ കുറിച്ചല്ല. പക്ഷെ പതിനെട്ടാം നൂറ്റാണ്ടിലെ ഇടുങ്ങിയ യൂറോപ്യൻ വ്യവസ്ഥിതിയെ ആധാരമാക്കി യൂറോപ്യൻമാർ ഉണ്ടാക്കിയ അക്രമരാഷ്ട്രീയ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന, ആ കാലഹരണപ്പെട്ട  ചിന്താഗതിയിൽ ജീവിക്കുന്ന നിങ്ങളുടെ തലച്ചോറിൽ അത് വെറും "മതം" മാത്രമാണ്.. യോഗയും, ആയുർവേദവും, സംഖ്യാ ശാസ്ത്രവും, ത്രികോണമിതിയും, ജ്യോമിതിയും, തർക്കശാസ്ത്രവും, ആയോധന കലകളും, ജ്യോതിശാസ്ത്രവും  മുതൽ  വാസ്തുവിദ്യ വരെ ലോകത്തിന് സംഭാവന ചെയ്ത ഒരു സംസ്കാരം ആയിരക്കണക്കിന് വർഷങ്ങൾ  ഇവിടെ നിലനിന്നിരുന്നു.. അല്ലാതെ നിങ്ങൾ പറയുന്ന അയിത്തവും, സതിയും, തൊട്ടുകൂടായ്മയും  തുടങ്ങിയ ഇന്നലെയുണ്ടായ  ദുരാചാരങ്ങൾ അല്ല ഇവിടുത്തെ സംസ്കാരം.. ലോകം ഇരുട്ടിൽ ജീവിച്ചിരുന്ന കാലത്തു ഇവിടെ നളന്ദയും തക്ഷശിലയും പോലെയുള്ള സർവ്വകലാശാലകൾ പ്രവർത്തിച്ചിരുന്നു.. ആര്യഭടൻ ഭൂമിയുടെ ചുറ്റളവും സൂര്യനിലേക്കുള്ള ദൂരവും ഒക്കെ ചിട്ടപ്പെടുത്തി ആര്യഭടീയം രചിക്കുമ്പോൾ കൊളംബസും കോപ്പർനിക്കസും ഒന്നും ജനിച്ചിരുന്നില്ല..   സ്വന്തം പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനിക്കാത്ത, യൂറോപ്പിൽ ഉണ്ടായി യൂറോപ്യൻ പോലും ചവറ്റുകുട്ടയിൽ എറിഞ്ഞ കാലഹരണപ്പെട്ട സിദ്ദാന്തം പേറി നടക്കുന്ന നിങ്ങളോടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.. എന്നാലും സാറെ, കേരളത്തിലെ ഹിന്ദുക്കളെ ക്ഷേത്രത്തിൽ കയറ്റിയത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണെന്നുള്ള ലോകോത്തര തള്ള് ഇവിടെ തള്ളാതിരുന്നതിൽ വളരെ സന്തോഷമുണ്ട്.. RSS അന്നും ഇന്നും എന്നും ഒരു ആശയത്തെ മാത്രമേ പിന്തുടർന്നിട്ടുള്ളൂ.. അല്ലാതെ സൗകര്യം ഉള്ളപ്പോ തോന്നിയവരെ പിടിച്ചു നേതാവാക്കുന്ന പാരമ്പര്യമോ ഗതികേടോ ഈ സംഘടനയ്ക്ക് ഉണ്ടായിട്ടില്ല.. സ്വാമി വിവേകാനന്ദനും, നേതാജിയും,. ഭഗത് സിംഗും,  ശ്രീനാരായണ ഗുരുദേവനും, മഹാത്മാ അയ്യങ്കാളിയും, ചട്ടമ്പി സ്വാമികളും, പണ്ഡിറ്റ് കറുപ്പനും ഒക്കെ RSS -നു അന്നും ഇന്നും ഒരുപോലെ തന്നെയാണ്.. ഞങ്ങൾ ആരെയും ബൂർഷ്വാ, ചെറ്റ എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ആക്ഷേപിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ "തെറ്റ്" തിരുത്തേണ്ടി വന്നിട്ടുമില്ല.. ഭാവിയിൽ RSS -നോടുള്ള നിലപാടും തെറ്റായിരുന്നു എന്ന് നിങ്ങൾ തന്നെ അംഗീകരിക്കുകയും ചെയ്യും.. അപ്പോൾ എളാമ മുറപോലെ നടക്കട്ടെ.. RSS -ൻറെ പ്രവർത്തനനത്തിൽ അന്യായമായി സർക്കാർ ഇടപെടുന്നതു ഭൂഷണമല്ല. ശാഖകൾ നടക്കട്ടെ, സ്വയംസേവകർ ഉണ്ടാവട്ടെ, വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം നടക്കട്ടെ... ജയ് ഹിന്ദ്!
[8/30, 12:18 PM] കൃഷ്ണകുമാർ.എ.വി: 🌻ലളിതാ സഹസ്രനാമം

ന്യൂറോണും മന്ത്രങ്ങളും


🌻തലച്ചോറിലെ ന്യൂറോണുകളിൽ ഏക! രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.

🌿ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്.

🌿ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും.

🌿സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്.

🌿ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്.

🌿മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.

🌿തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence Institute of Physiology and Allied Science നടത്തിയ ഗവേഷണങ്ങളിൽ തെളിയുന്നു.

🌿മനുഷ്യ മസ്തിഷ്കത്തിൽ ഒരു വൈദ്യുതകാന്തിക മണ്ഡലം (elctromagnetic field) ഉണ്ടെന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്.

🌿പരിമിതമായി മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ വൈദ്യുതിയെ electro encephalograph ഉപയോഗിച്ച് അളക്കാൻ കഴിയും.

🌿ഈ വൈദ്യുതിയുടെ വിപുലീകൃത രൂപം (amplified form) ശാസ്ത്രജ്ഞൻമാർ ഒരു ഗ്രാഫിൽ ചിത്രീകരിക്കുന്നു.  ഇവയ്ക്ക് പേര് Brain wave graphs എന്നാണ്.

🌿ഈ തരംഗങ്ങൾ നാലുതരത്തിലുണ്ട്.
ആൽഫാ, ബീറ്റാ, ഡെൽറ്റാ, തീറ്റാ.  ഇതിൽ ഏറ്റവും ഊർജ്ജസ്വലതയുള്ളതും വേഗത കൂടിയതുമായ തരംഗം തീറ്റ യാണ്.

🌿മന്ത്ര സ്പന്ദനം കൊണ്ട് തലച്ചോറിലെ ഈ തരംഗങ്ങളെ ചലനോൻമുഖമാക്കുന്നു.  ഈ Brain waves നെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ സ്വപ്നത്തിൽ പോലും വിഭാവനം ചെയ്തിട്ടില്ലായിരുന്നു.

🌿മനുഷ്യന് ആദ്ധ്യാത്മിക സാധനകളിലൂടെ ഈ തരംഗങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇന്ന് ശാസ്ത്രലോകം കണ്ടു പിടിച്ചിരിക്കുന്നു.🙏🏻
[8/30, 12:18 PM] കൃഷ്ണകുമാർ.എ.വി: ഇന്ന് ലോകത്ത് അറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ Knowledge Source ഋഗ്വേദമാണ്. അതിനുമുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ ശാസത്രം കണ്ടുപിടിച്ചിട്ടില്ല. അതായത് ഒരു ഗുരു തന്‍റെ ശിഷ്യന് പറഞ്ഞുകൊടുത്ത ലോകത്തിലെ ആദ്യത്തെ അറിവിന്‍റെ കണിക. അത് തുടങ്ങുന്നത് ഇപ്രകാരമാണ്.

"അഗ്നിമീളേ പുരോഹിത യജ്ഞസ്യ ദേവമൃത്വിജം |
ഹോതാരം രത്നധാതമം || "

അര്‍ത്ഥം ഇങ്ങനെയാണ് :

അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു.

ഈ ലോകത്തിലെ അറിവിന്‍റെ ആദ്യത്തെ ഉറവയായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്.

അതുമല്ലാതെ ഭാരത്തിന്‍റെ പ്രധാന ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും പറയുന്നു, "ഞാന്‍ പഞ്ചഭൂതങ്ങളില്‍ അഗ്നിയാണ്" എന്ന്. അഗ്നിക്ക് സനാതനധര്‍മ്മത്തില്‍ വളരെയധികം പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. അഗ്നി പ്രത്യക്ഷ ദൈവമാണെന്ന് ഉപനിഷത്തുകള്‍ പറയുന്നു. അതുപോലെത്തന്നെ അഷ്ടദിക്പാലകരില്‍അഗ്നിയെ തെക്ക് കിഴക്കേ ദിക്കിന്‍റെ അധിപനായി കണക്കാക്കുന്നു. വാസ്തുശാസത്രത്തില്‍ ഇതിനെ അഗ്നിമൂല എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ?

അഗ്നി ബ്രഹ്മാവിന്‍റെ മൂത്ത പുത്രനായി പുരാണങ്ങള്‍ പറയുന്നു. ബ്രഹ്മാവെന്നത് സൃഷ്ടി. സൃഷ്ടിയുടെ മൂത്ത പുത്രനെന്നു പറയുന്നതിനര്‍ത്ഥം ആദ്യമായി ഉണ്ടായത് അഗ്നിയാണ് എന്നാണ്. അഗ്നിയില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്ന് സാരം.

ഹിന്ദുക്കളുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യാറ്.

അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്. തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു.

പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ "ഹാപ്പിനെസ്സ്" ഉണ്ടാകുന്നത്?

അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്. കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും അതിലെഴുതിവെക്കും. എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന്‍ പറയുന്നു.

സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? നോക്കൂ. ഭാരതീയ ആത്മീയദര്‍ശനങ്ങള്‍ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല.

രാവിലെ പിറന്നാളുകാരനായ കുട്ടി കുളികഴിഞ്ഞ് അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. പിന്നെയൊരില ഇഷ്ടദേവന് "വിളക്ക് കൊളുത്തി" സമര്‍പ്പിക്കുന്നു. ഇതാണ് നമ്മുടെ സംസ്കാരം.

വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്. പകല്‍ സമയങ്ങളില്‍ കിഴക്കോട്ട് ദര്‍ശനമായും, വൈകുന്നേരങ്ങളില്‍ പടിഞ്ഞാറ് ദര്‍ശനമായും വിളക്ക് തെളിക്കുന്നു. "അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില്‍ കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങള്‍ക്കും നന്മ ചെയ്യ്ത് എന്‍റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ" എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്. ഇതല്ലേ കുട്ടികള്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്? അതോ വിളക്ക് ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനോ?

പറ്റുമെങ്കില്‍ ആ കുഞ്ഞിനെ അശരണരായ ആളുകള്‍ക്ക് ഭക്ഷണം വിളംബിക്കൊടുക്കാന്‍ പഠിപ്പിക്കുക. അത് അവനില്‍ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തും. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.

അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോള്‍ എന്തിനാണ് പാശ്ചത്യന്‍റെ അറിവ്കേടിനെ അനുകരിക്കുന്നത് ? ഇനി ആരെങ്കിലും വിളക്ക് ഊതിക്കെടുത്തി പിറന്നാളോഘിക്കാനാവശ്യപ്പെട്ടാല്‍ ഇതെന്‍റെ സംസ്കാരമല്ലെന്ന് ഉറച്ചുതന്നെ പറയുക.

അറിവിന്‍റെ വിളക്കുകൊളുത്തി ഈ ലോകത്തെ പ്രകാശപൂരിതമാക്കുക.
[9/1, 7:57 AM] കൃഷ്ണകുമാർ.എ.വി: മഹാബലിയും പരശുരാമനെറിയാത്ത മഴുവും

വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.

അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്.
‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’

‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’

ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.

“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

“നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.

“ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.

അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.

ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍  കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.

ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.

 “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.”

വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു

“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും  ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.

അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.

ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

ഇന്നലെകളുടെ നേർക്കാഴ്ചകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഹരികൃഷ്ണൻ ഹരിദാസ് എഴുതിയത്.

അഭിപ്രായങ്ങൾ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് fb പോസ്റ്റിൽ രേഖപ്പെടുത്തുക .

https://m.facebook.com/harikrishnanh/posts/pcb.590511984407488/
[9/1, 7:57 AM] കൃഷ്ണകുമാർ.എ.വി: സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പിന്നെ നേതാക്കളുടെ വ്യാജ അവകാശ വാദവും
-----------------------------------------------------------------
സ്വാതന്ത്ര്യ സമരത്തിൽ തങ്ങളുടെ പങ്ക് എഴുതിച്ചേർക്കാനും ചരിത്രം തിരുത്തിയെഴുതാനും  വ്യാജ അവകാശ വാദങ്ങളുമായി ഇറങ്ങിയിരിക്കുകയാണല്ലോ കമ്മ്യൂണിസ്റ് പാർട്ടിയുടെ നേതാക്കന്മാർ. ഈ അവസരത്തിൽ യഥാർത്ഥത്തിൽ എന്താണ് കമ്മ്യൂണിസ്റ് പാർട്ടി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് എന്ന ഒരു അന്വേഷണമാണ് ഈ ലേഖനം.

എന്റെ അന്വേഷണങ്ങളിൽ അനാവൃതമായ കാര്യങ്ങൾ ചരിത്ര കുതുകികള്കായി ഇവിടെ കുറിക്കട്ടെ.
ദേശീയത , എന്നും കമ്മ്യൂണിസ്റ്റ് പാര്ടിക്ക് അജ്ഞാതമായ , അപരിചിതമായ കാര്യം ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തെ കുതികാൽ വെട്ടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത് . സ്വാതന്ത്ര്യ സമരത്തിലെ ഓരോ സുപ്രധാന സംഭവങ്ങളെയും സമര സേനാനികളെയും പാര്ട്ടി എങ്ങനെയാണ് കണ്ടിരുന്നത്‌ എന്ന് നോക്കിയാൽ ഇത് വ്യക്തമാവും .

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം

ക്വിറ്റ്‌ ഇന്ത്യാ സമരം
--------------------------------

"കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ "എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം INC വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ 'പീപ്പിൾസ് വാർ ' വിശേഷിപ്പിച്ചത്‌ ! ക്വിറ്റ് ഇന്ത്യാ സമരത്തെ ഒരുവേള 'ബൗദ്ധിക പാപ്പരത്തം എന്നുപോലും വിശേഷിപ്പിച്ചു പാർട്ടി!.

തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ CPI ജനറൽ സെക്രടറി ആയിരുന്ന P C ജോഷി ക്വിറ്റ്‌ ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങള് എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട്. ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർ മാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്ത്തിച്ചിരുന്നു . ബ്രിറ്റീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കൊണ്ഗ്രസ്സിനു എതിരെ പ്രവര്തിക്കാൻ ഉപയോഗിച്ചു . BT രണദിവെ , RS നിമ്ബ്കർ , SG പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും . ഇതിനു പ്രത്യുപകാരമായി പഞാബിൽ സര്ക്കാരുമായി സഹകരിച്ച് ഗറില്ല കാമ്പ് നടത്താമെന്ന് PC ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽ നു വാക്ക് കൊടുത്തു ( Quit India Revolution: The Ethos of Its Central Direction, K.K. Chaudhari , Popular Prakashan, Mumbai)

നേതാജി , ജയപ്രകാശ് നാരായണ്‍ , രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തി പ്പെടുത്തിയും തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു

ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത് ( K.K. Chaudhari )

ജിന്നയുടെ ദ്വിരാഷ്ട്ര വാദം - പാകിസ്ഥാന്റെ പിറവി
-----------------------------------------------------------------
ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നും ആയിരുന്നു പാർട്ടി നിലപാട് .

ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല .

മറ്റു നിലപാടുകൾ :
--------------------------------

1948 ലെ കൽക്കട്ടാ തിസീസ്‌: അവിടയാണു ബി. ടി. രണദിവേ, ചൈനീസ്‌ മോഡലിലുള്ള, വിപ്ലവവും, ഭരണം പിടിച്ചെടുക്കലും ആഹ്വാനം ചെയ്തത്‌.... തുടർന്നാണു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചതും
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിനു പിന്നിലുമുണ്ട്‌ ഒരു ദേശദ്രോഹ യാഥാർത്ഥ്യം. 1964 ലെ ചൈനാ യുദ്ധ കാലത്ത്‌, ഇപ്പോഴത്തെ സി. പി. എം വിഭാഗത്തിന്റെ പ്രതീക്ഷ, ചൈന ഇൻഡ്യ പിടിച്ചെടുത്ത്‌, അവരെ അധികാരം ഏൽപിച്ച്‌ കൊടുക്കും എന്നായിരുന്നു. റഷ്യൻ ചായ്‌വിൽ നിന്ന സി. പി. ഐ വിഭാഗം അതിനെ എതിർത്തു. ഒന്നും നടന്നില്ല..... അവിടുന്ന് തുടങ്ങിയ പോര് , ആ വർഷം തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിൽ അവസാനിച്ചു

കഥപറയുന്ന (പരി)ഹാസ്യ ചിത്രങ്ങൾ
---------------------------------------------------------------

സ്വാതന്ത്ര്യ സമര സേനാനികളെയും ദേശീയ പ്രസ്ഥാനങ്ങളെയും നിശിതമായി വിമർശിക്കുകയും അപഹസിക്കുകയും ചെയ്യുക എന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിവായിരുന്നു . മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കൊണ്ഗ്രസ്സും നേതാജിയും എന്തിന് സോഷ്യലിസത്തിന്റെ ഭാരതീയ മുഖമായ സാക്ഷാൽ ജയപ്രകാശ് നാരായണനും  ഇങ്ങനെ അപഹസിക്കപ്പെട്ടവരിൽ പെടും.
'
കമ്മ്യൂണിസ്റ്റ് കടന്നാക്രമണത്തിൽ ഭയചകിതനായി മഹാത്മാഗാന്ധിയുടെ ഉദര സഞ്ചിയിലേക്ക് ഓടിയൊളിക്കുന്ന കങ്കാരുകുഞ്ഞായാണ് ഒരിക്കൽ ജയപ്രകാശ് നാരായണനെ അവർ ചിത്രീകരിച്ചത്.
ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് പക്ഷെ ദേശാഭിമാനത്തിന്റെ , സമർപ്പണത്തിന്റെ , പോരാട്ട വീര്യത്തിന്റെ എല്ലാം അവസാന വാക്കായ സാക്ഷാൽ നേതാജിയായിരുന്നു . "നമ്മുടെ നേതാവല്ലി ചെറ്റ , ജപ്പാൻകാരുടെ കാൽ നക്കി " എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത്. അദ്ദേഹത്തിനെതിരെ വാർത്തകളിലൂടെ ആഞ്ഞടിക്കുകയും കാർട്ടൂണുകളിലൂടെ അപഹാസത്തിന്റെ ശരങ്ങൾ തുടർച്ചയായി അയച്ചു കൊണ്ടിരിക്കുകയും ചെയ്തു പാർട്ടി . സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുക്കയും നേതാജി സൂര്യ തേജസ്സോടെ ജ്വലിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന ഇന്നലെകളിൽ പാർട്ടി മുഖപത്രമായ 'പീപ്പിൾസ് വാർ ' പ്രസിദ്ധീകരിച്ച ചില കാർട്ടൂണുകളുടെ നേർക്കാഴ്ച്ചകൾ ഇപ്രകാരമായിരുന്നു .

1942 ജൂലൈ 19 ലെ പീപ്പിൾസ് വാർ പുറത്തിറങ്ങിയത് നേതാജിയെ ജപ്പാൻ പ്രധാനമന്ത്രി ഹിദേക്കി ടോജോ യെ പുറത്തു ചുമക്കുന്ന കഴുതയായി ചിത്രീകരിച്ചായിരുന്നു !

1942 സെപ്തംബർ 13 ലെ പീപ്പിൾസ് വാർ ൽ നേതാജിയെ ചിത്രീകരിച്ചത് കുപ്രസിദ്ധമായ ഗീബൽസിയൻ സിദ്ധാന്തത്തിന്റെ ഉടമ ജോസഫ് ഗീബൽസിന്റെ വളർത്തുപട്ടിയായിട്ടായിരുന്നു.

സത്യാഗ്രഹത്തിന്റെ കുഞ്ഞാടിനെ സ്വസ്ഥനായിരിക്കുന്ന ഗാന്ധിജിയിൽ നിന്ന് തട്ടിയെടുത്തു കൊണ്ടുപോയി അതിന്റെ ഗുണഭോക്താവായിമാറുന്ന സ്വാർഥിയും അക്രമിയുമാവുന്ന സുഭാഷ് ചന്ദ്ര ബോസാണ് 1941 ൽ ഒരിക്കൽ പാർട്ടിയുടെ Unmasked Parties and Politics നു വിഷയമായത്.

ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ വിരൽതുമ്പിൽ പിടിച്ചു നീങ്ങുന്ന (നിസ്സാരനായ) കുള്ളനായിട്ടായിരുന്നു 1943 സപ്തംബർ 26 ലെ പീപ്പിൾസ് വാറിലെ കാർട്ടൂൺ നേതാജിയെ ചിത്രീകരിച്ചത്.

ജാപ്പനീസ് സാമ്രാജ്യത്വ ദുർഭൂതത്തിന്റെ വെറും മുഖം മൂടിയായിട്ടായിരുന്നു 1942 ആഗസ്ത് 8 ലെ കാർട്ടൂൺ (പീപ്പിൾസ് വാർ )

1942 നവംബർ 21 ന് , ജപ്പാൻകാർ എയ്തുവിട്ടു ഭാരതത്തിൽ പതിക്കുന്ന ബോംബായിട്ടായിരുന്നു നേതാജിയെ കമ്മ്യൂണിസ്റ്റ് മുഖപത്രം ചിത്രീകരിച്ചത് (പീപ്പിൾസ് വാർ ).

ഒരു കോരിത്തരിപ്പോടെ മാത്രം സാമാന്യ ബുദ്ധിയുള്ള ഏതൊരു ഭാരതീയനും ഓർക്കാൻ കഴിയുന്ന, ലോക ചരിത്രത്തിൽ തന്നെ സമാനമായി മറ്റൊരാളില്ലാത്ത വിധത്തിൽ തീവ്ര ദേശസ്നേഹിയായ നേതാജിയെ ഇത്രമാത്രം നിന്ദ്യമായ രീതിയിൽ അപമാനിച്ചു തളർത്താനായി ശ്രമിക്കാൻ കമ്മ്യൂണിസ്റ്റുകൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക?

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സിദ്ധാന്തങ്ങളിലൂടെ ബൗദ്ധികമായും ക്രിയാത്മകമായും പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട് നിന്ദ്യമായ പരിഹാസത്തിലൂടെ അവരെ തളർത്താൻ ശ്രമിക്കുന്ന ജനിതക വൈകല്യം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. അതുതന്നെയാണ് ആധുനിക കാലത്തെ പാർട്ടി ജിഹ്വയായ കൈരളിയുടെ തള്ള് മോദിയിലേക്കും സാമൂഹിക മാദ്ധ്യമങ്ങളിലെ സഖാക്കളുടെ അമിട്ട് ഷാജിയിലെക്കും എത്തി നില്ക്കുന്നത്.

സ്വാതന്ത്ര്യത്തിനു മുൻപ് ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ദേശ വിരുദ്ധ നിലപാടുകൾ , ഭാരതത്തിന്റെ സ്വാതത്ര്യ പ്രാപ്തിയെ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ച് , ഇന്ത്യ - ചൈനാ യുദ്ധത്തിൽ ചൈനയുടെ പക്ഷത്തുനിന്ന് , 1975 ൽ അടിയന്തരാവസ്ഥക്ക് അനുകൂല നിലപാടെടുത്ത് , രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണത്തെ വിമര്ശിച്ച്, ഇന്ത്യൻ പാർലമെന്റ് അക്രമിച്ച തീവ്രവാദിയെ മഹത്വവത്ക്കരിച്ച് , പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് ഇന്നും തുടരുന്നു

സ്വാതന്ത്ര്യാനന്തരം നെഹ്രുവിന്റെ പിന്തുണയോടെ ബൗദ്ധികമായ കേന്ദ്രങ്ങളിൽ പിടിമുറുക്കിയ പാർട്ടി തങ്ങൾക്ക് ഗുണപ്രദമല്ലാത്തതെല്ലാം ചരിത്രത്തിൽ നിന്ന് മാച്ചു കളയാനും തങ്ങൾക്ക് ഹിതകരമായത് എഴുതിച്ചേർത്ത് ചരിത്ര അപനിർമ്മിതി നടത്തനും കൊണ്ടു പിടിച്ചു ശ്രമിച്ചു. അതിലവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. പക്ഷേ എല്ലാവരെയും എല്ലാക്കാലത്തേക്കും മണ്ടന്മാരാക്കാൻ കഴിയില്ലല്ലോ . സത്യം സർവ്വദാ വിജയിക്കും. പാർട്ടി എത്രതേച്ചുമാച്ചുകളയാൻ ശ്രമിച്ചാലും സ്വാതന്ത്ര്യ സമരത്തെ കുതികാൽ വെട്ടിയ , സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്ത , പാർട്ടി ഇന്ന് തേച്ചുമാക്കാൻ ശ്രമിക്കുന്ന അതിന്റെ ഭൂതകാലത്തിന്റെ ദുർഗന്ധം വൈകിയാണെങ്കിലും പുറത്തു വരിക തന്നെ ചെയ്യും ...

സത്യമേവ ജയതേ ..

ഇന്നലെകളുടെ നേർക്കാഴ്ചകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ കൃഷ്ണ കെ വാരിയത്ത് എഴുതിയത്.

അഭിപ്രായങ്ങൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് fb ഗ്രൂപ്പിൽ രേഖപ്പെടുത്തുക.

https://www.facebook.com/groups/450064555118899/permalink/590786094380077/

കൂടുതൽ പോസ്റ്റുകൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക.
www.raystothepast.com
[9/1, 11:24 AM] കൃഷ്ണകുമാർ.എ.വി: അയോധ്യ -ചരിത്രത്തിന്റെ സാക്ഷ്യപത്രങ്ങൾ ....
---------------------------------------------------------------

ഏതൊരു രാജ്യവും ,സമൂഹവും , അസ്തിത്വവും വ്യക്തിത്വവും തിരയുന്നത്  അവരുടെ ചരിത്രത്തിലും പരമ്പര്യത്തിലുമാണ്. അതിൽനിന്നും ഉൾകൊള്ളുന്ന ഊർജ്ജത്തിൽനിന്നാണ് അവർ ഭാവിയിലേക്കുള്ള  വഴിത്താരകളും പ്രകാശ ഗോപുരങ്ങളും കെട്ടിയുയർത്തന്നത്.അതുകൊണ്ട് തന്നെ ,പാരമ്പര്യത്തിന്റെ മാനബിന്ദുക്കളും പ്രതീകങ്ങളും സംരക്ഷിക്കാൻ ഏതൊരു സമൂഹവും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും കാലഘട്ടത്തിൽ, കീഴടക്കപ്പെടുന്ന ഭൂമിയിൽ നിന്നും ,ഇത്തരത്തിലുള്ള സാംസ്കാരിക ചിഹ്നങ്ങലെല്ലാം തകർത്ത് കളയുക എന്നത് ഒരു രീതി തന്നെയായിരുന്നു. യുദ്ധത്തിലൂടെ കീഴ്പെടുത്തുന്ന ജനതയെ ,മാനസികമായിക്കൂടി കീഴ്പെടുത്താൻ ,ഇതാണ് നല്ല വഴി എന്നറിയാമായിരുന്ന എല്ലാ അധിനിവേശ ശക്തികളും ഈ മാർഗ്ഗം ഫലപ്രദമായിത്തന്നെ ഉപയോഗിച്ചു. ഭൗതികമായും ,സാംസ്കാരികമായും കീഴ്പെട്ട ഒരു ജനതക്ക് അധിക കാലം പിടിച്ച് നിൽക്കാനാവില്ല. തങ്ങളുടേതായ എല്ലാം അടിയറ വെക്കപ്പെട്ട അവർ ,ക്രമേണ വിധിക്ക് കീഴടങ്ങുക എന്ന സ്വാഭാവിക പരിണാമത്തിലേക്ക് എടുത്തെറിയപ്പെടും. ലോകത്തിലെ ധാരാളം സമൂഹങ്ങൾ ഇങ്ങിനെ ,ചരിത്രത്തിന്റെ ശവക്കോട്ടകളിൽ എന്നന്നേക്കുമായി ഒടുങ്ങി.ചിലർ സഹസ്രാബ്ദങ്ങളിലൂടെ ആർജിച്ചെടുത്ത ആത്മീയ ശക്തിയുടെ ബലത്തിൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പിടിച്ച് നിന്നു...ഭാരതത്തിലെ ഹിന്ദു സമൂഹം അതിലൊന്നാണ്...അലക്സാണ്ടറിൽ തുടങ്ങി ,ഹൂണർ ,ശകർ ,മംഗോളിയൻസ് , പേർഷ്യൻസ്, അഫ്ഗാൻസ് ,ബ്രിട്ടീഷ് എന്നിങ്ങനെ രണ്ടായിരം കൊല്ലത്തിലധികം നീണ്ടുനിന്ന അധിനിവേശങ്ങളേയാണ്  ഭാരതം അതിജീവിച്ചത്....അതിലെ ഒരു ചെറിയ ഏട് മാത്രമാണ് അയോധ്യ -രാമജന്മഭൂമി പ്രശ്നം ...

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ,ഖൈബർ ചുരം താണ്ടി ബാബർ എന്ന അഫ്ഗാൻ യുവാവ് ,സിന്ധുഗംഗാ സമതലത്തിലേക്ക് പടനയിച്ചെത്തിയത്. മധ്യകാലത്തിന്റെ അധിനിവേശ രീതികളിലൂടെ ചിട്ടപ്പെടുത്തിയ കാട്ടുനീതികൾ, അക്ഷരം പ്രതി തുടർന്ന് കൊണ്ടുതന്നയാണ് ബാബറും ഇവിടെ ആധിപത്യം സ്ഥാപിച്ചത്. മതമോ വിശ്വാസമോ ആയിരുന്നില്ല ഇവിടെ പ്രാധാന്യം ...സാമ്രാജ്യവും അധികാരവും മാത്രം ...ദൽഹി ഭരിച്ചിരുന്ന ,ഇബ്രാഹിം ലോദിയെ ,പാനിപ്പത്തിലെ ഭയാനകമായ പോരാട്ടത്തിൽ വകവരുത്തിയാണ് 1527 ൽ ,ബാബർ അധികാരം നേടിയത്. അധികാരത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ ബാബർ, ഈ സമൂഹത്തിന്റെ കരുത്ത് ഭൌതികമല്ല ,ആത്മീയമാണെന്ന് തിരിച്ചറിഞ്ഞു .ആധിപത്യം നേടേണ്ടത് അവിടെയാണ് എന്ന ബോധ്യത്തിൽ നിന്നുമാണ് ,ആത്മീയതയുടെ മാനബിന്ദുക്കൾ തകർത്ത് ,ഭാരത ജനതയുടെ മേൽ മാനസികമായ ആധിപത്യം നേടുക എന്ന തന്ത്രം സ്വീകരിച്ചത് ....ഇത് തന്നയാണ് ,നളന്ദ തകർത്ത അലാവുദീൻ ഖിൽജിയും, സോമനാഥം ചരമാക്കിയ മുഹമ്മദ് ഗസ്നിയും , കാശിയും മഥുരയും തകർത്ത അരംഗസീബും ,മലബാറിൽ തേർവാഴ്ച നടത്തിയ ടിപ്പുവും, നമ്മുടെ മേൽ ആര്യാധിനിവേശം എന്ന യക്ഷിക്കഥ കെട്ടിവെച്ച ബ്രിട്ടീഷുകാരും എല്ലാം ചെയ്തത്....ഒരു വിശ്വാസത്തിനെ ദുരുപയോഗം ചെയ്ത് ,സ്വന്തം സാമ്രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കുക ...ഇതിന്റെ ഭാഗമായിത്തന്നെയാണ് , ഉത്തര ഭാരതത്തിലുടനീളം ,സാംസ്കാരിക ശുദ്ധീകരണം നടത്താനുള്ള ചുമതല ,ബാബർ വിശ്വസ്തനായ മീർ ബാഖിയെ ഏല്പിച്ചത് ...അയാൾ എറ്റവും വലിയ ചെറുത്ത് നില്പ് നേരിട്ടത് ,അയോധ്യയിലും ....

മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ , അയോധ്യ മീർബാഖിക്കു മുൻപിൽ കീഴടങ്ങുക തന്നെ ചെയ്തു ....ശ്രീരാമൻ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഭൂമിയിലെ മഹാക്ഷേത്രം തകർത്ത് ,അതിന്റെ തന്നെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് അവിടെത്തന്നെ ഒരു മുസ്ലിം ദേവാലയം പണിഞ്ഞ് ,അതിന് ബാബറി മസ്ജിദ് എന്ന പേരുകൂടി നൽകിയാണ് മീർബാഖി അധിനിവേശം പൂർത്തിയാക്കിയത് ....പരമകാരുണികനായ അല്ലാഹു മാത്രം ആരാധ്യമായ ഒരു സമൂഹത്തിന്റെ ദേവാലയം ,അത് നിർമിച്ച വ്യക്തിയുടെ പേരിൽ അറിയപ്പെടുക എന്ന വിചിത്രമായ കാര്യം കൂടിയുണ്ട് ഇവിടെ ....മതത്തോടുള്ള പ്രതിബദ്ധതയോ  സമർപ്പണമോ അല്ല ,പകരം തന്റെ സാമ്രാജ്യമോഹങ്ങളുടെ വളമായി  മാത്രമാണ് ,ബാബർ ഇസ്ലാമിനെ കണ്ടത് എന്നതിന്റെ എറ്റവും വലിയ ഉദാഹരണമാണ് ബാബറി മസ്ജിദ്  എന്ന പേര് തന്നെ ...

തുടർന്ന് വന്ന നൂറ്റാണ്ടുകളിൽ ,പലപ്രാവശ്യം ധാരാളം എറ്റുമുട്ടലുകൾ നടന്നതായി സ്ഥിരീകരിക്കാത്ത വാദങ്ങളുണ്ട്. ഇടക്ക് ഹിന്ദുക്കൾ സംഘടിച്ച് ,സ്ഥലം പിടിച്ചെടുക്കും ,അത് വീണ്ടും അധികാരികൾ തിരിച്ച് പിടിക്കും അങ്ങിനെയങ്ങിനെ വന്ന് 1859  ൽ , മന്ദിരത്തിനു പുറത്ത് ,ഹിന്ദുക്കൾക്ക് ആരാധന അനുവദിക്കപ്പെട്ടു ....അപ്പോഴും , ശരിക്കും രാമൻ ജനിച്ചു എന്ന് കരുതപ്പെട്ടിരുന്ന, വിവാദമന്ദിരം നിലനിന്ന സ്ഥലത്തിനു വേണ്ടിയുള്ള ഹിന്ദുക്കളുടെ അവകാശവാദത്തിനു കരുത്ത് കൂടിക്കൊണ്ടു തന്നെയിരുന്നു ....അവകാശവാദങ്ങളും,വെല്ലുവിളികളും   ,കൈയ്യൂക്കും , കലാപങ്ങളുമായി 90 വർഷം കൂടി മുൻപോട്ടു പോയി ..1949 ഡിസംബർ 22 നു അർദ്ധരാത്രി , അയോധ്യയിലെ ഹിന്ദുക്കൾ മന്ദിരത്തിലെക്ക് ഇരച്ച് കയറി ,രാമലാല വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു .അതിന് വർഷങ്ങൾക്ക് മുൻപ് തന്നെ ,1934ൽ,അയോധ്യയിലെ മുസ്ളീങ്ങൾ ആ കെട്ടിടം ഉപേക്ഷിച്ചിരുന്നു. അവരെ സംബന്ധിടത്തോളം, മിനാരങ്ങളോ, അംഗശുദ്ധിക്കുള്ള സൗകര്യങ്ങളോ ഇല്ലാതിരുന്ന ആ കെട്ടിടം, പഴകി ദ്രവിച്ച ഒരു കൽക്കൂമ്പാരം മാത്രമായിരുന്നു .

പ്രദേശത്ത് ,ഒരു വൻ കലാപത്തിന്റെ കാർമേഘങ്ങൾ അടിയാൻ തുടങ്ങിയപ്പോൾ , അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ല മജിസ്ട്രേട്ട് ,മലയാളിയായ K .K .നായർ മന്ദിരം അടച്ച് പൂട്ടി സീൽ ചെയ്തു ,ഇരു കൂട്ടരെയും അവിടെ കടക്കുന്നതിൽ നിന്നും വിലക്കി ....കേസ് കോടതിയിലെത്തി ....ചരിത്ര ,ആർക്കിയോളജിക്കൽ രേഖകൾ പരിശോധിച്ച കോടതിക്ക് ,ഈ വിവാദം ,ഒരു ഉടമസ്ഥ തർക്കത്തിന്റെ മാനങ്ങളെക്കാൾ ഒരുപാട് വലുതാണ് എന്ന് ബോധ്യപ്പെട്ടു ...ഒരു തീരുമാനം വരുന്നത് വരെ തൽസ്ഥിതി തുടരാനും , ഭക്തജങ്ങളെ പ്രവേശിപ്പിക്കാതെ ,വിഗ്രഹത്തിൽ പൂജ നടത്താനുള്ള അനുവാദവും നൽകപ്പെട്ടു ...

അതിനു ശേഷം ,1985 വരെ അയോധ്യ ശാന്തമായിത്തന്നെ തുടർന്നു. നാമമാത്രമായ ,അയോധ്യയിലെ മുസ്ലിം സമൂഹത്തിന് ,ഈ മന്ദിരം ഒരു വിഷയമേ ആയിരുന്നില്ല. മാത്രവുമല്ല , രാമനവമി ആഘോഷങ്ങൾക്കാവശ്യമായ മെതിയടികൾ ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് അവിടുത്തെ മുസ്ലിം ആശാരിമാരാണ്,അന്നും ഇന്നും ...പക്ഷെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ആത്മാവിന്റെ തന്നെ ഭാഗമായ ,രാമലാല ബന്ധനസ്ഥനായി കിടക്കുന്നത് ഒരു ഉണങ്ങാത്ത മുറിവായി അവശേഷിച്ചു ....

അപ്പോൾ തന്നയാണ് , ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഷബാനു കേസിലെ സുപ്രീം കോടതിയുടെ വിധി വരുന്നത്.വിവാഹ മോചിതയായ മുസ്ലിം സ്ത്രീകൾക്ക് ,മുൻഭർത്താവിൽ നിന്നും ജീവനാംശത്തിനു അർഹതയുണ്ട് എന്ന വിധി ,മുസ്ലിം പൌരോഹിത്യ വർഗ്ഗത്തെ ചൊടിപ്പിച്ചു.വിധി മറികടക്കാൻ ,പാർലിമെന്റിൽ ,രാജീവ് ഗാന്ധി പ്രത്യേക നിയമനിർമ്മാണം തന്നെ നടത്തി ...മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന സർക്കാരിന് അത് നിഷ്പ്രയാസം സാധിച്ചു ...പച്ചയായ ഈ പൌരോഹിത്യ പ്രീണനം ,രാജ്യത്ത് വൻ വിവാദം തന്നെ അഴിച്ച് വിട്ടു...ഒരു പിടിവള്ളിക്ക് വേണ്ടി കാത്തിരുന്ന കൊണ്ഗ്രസ്സിനു മുൻപിലേക്ക് ,അലഹബാദ് ഹൈക്കോടതിയുടെ നിർണായകമായ അയോധ്യാ വിധി ഒരു അനുഗ്രഹമായി വന്ന് വീണു ....45 വർഷമായി പൂട്ടിക്കിടന്ന ,തർക്കമന്ദിരത്തിന്റെ വാതിലുകൾ ,ഹിന്ദുക്കളുടെ ആരാധനക്ക് വേണ്ടി തുറന്ന് കൊടുക്കുക എന്നതായിരുന്നു ആ വിധി ...കോണ്ഗ്രസ്സിന്റെ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ നേതാവും എംപി യുമായ ഇബ്രാഹിം സുലൈമാൻ സെട്ട് ,കോടതിവിധിക്കെതിരെ 1986 ലെ , റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ...ഇതോടെ ,ഷബാനു കേസിനെ പിന്തള്ളി ,അയോധ്യ ചർച്ചാവിഷയമായി ...തർക്കമന്ദിരത്തിലെക്ക് മാർച്ച് ചെയ്ത് , നമാസ് നടത്തും എന്ന ഭീഷണി കൂടി വന്നപ്പോൾ ,സംഘപരിവാർ വിഷയം എറ്റെടുത്തു ,കൃത്യമായി എരിതീയിലേക്ക് എണ്ണപകർന്ന് കോണ്ഗ്രസ്സ് വിഷയം പൊലിപ്പിച്ചു ...ഒരു പ്രാദേശിക വിഷയം മാത്രമായി അവസാനിക്കെണ്ടിയിരുന്ന ,തർക്കം ,രാജ്യത്തെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും വിദ്വേഷത്തിന്റെ കനലുകൾ വിതച്ചു ....മക്കയിൽ ,വിശുദ്ധ കബ സ്ഥിതി ചെയ്യുന്ന പള്ളി ഒഴിച്ചാൽ ,ബാക്കിയുള്ള പള്ളികലളെല്ലാം വിശ്വാസികൾക്ക് ഒരുമിച്ച് കൂടി പ്രാർഥിക്കാൻ മാത്രമുള്ള ഇടമാണ്  ...അത് കൊണ്ട് തന്നെ ,ആ തർക്കമന്ദിരത്തിനു ,മതപരമായി യാതൊരു പ്രാധാന്യവുമില്ല ,ആ സ്ഥലം കൈയ്യോഴിയുന്നത് കൊണ്ട് ഇസ്ലാമിനു നഷ്ടപ്പെടാനൊന്നുമില്ല എന്ന പക്വതയുള്ള സമീപനം പല മുസ്ലീം പണ്ഡിതരും സ്വീകരിച്ചങ്കിലും ആരുമത് ചെവിക്കൊണ്ടില്ല ....മറ്റൊരു വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനത്ത് ,പതിറ്റാണ്ടുകളോളം വിഗ്രഹാരാധന നടന്ന അതേ സ്ഥലം തന്നെയാണ് മുസ്ലിം അസ്തിത്വത്തിന്റെ കേന്ദ്രബിന്ദു എന്ന വാദത്തിനാണ്  ,നിർഭാഗ്യവശാൽ പ്രചാരം കിട്ടിയത് ....1949 ൽ , സോമനാഥ് ക്ഷേത്രത്തിന്റെ മൂലസ്ഥനത്തുണ്ടായിരുന്ന പള്ളി ,മാറ്റിസ്ഥപിച്ച് അവിടെ പ്രൌഡ ഗംഭീരമായ ക്ഷേത്രം പണിതതും ,1964 ൽ ,കത്തോലിക്ക സഭയുടെ എതിർപ്പുകളെ അതിജീവിച്ച് ,കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം നിർമ്മിച്ചതുമെല്ലാം രാജ്യത്തിന്റെ മുഴുവൻ ആശീർവാദത്തോടയാണ് ....ഒരു തുള്ളി രക്തം ചിന്താതെ നടത്തിയ ഈ രണ്ട് കാര്യങ്ങളും കൈകാര്യം ചെയ്തത് പരിണിത പ്രജ്ഞരായ രാഷ്ട്രീയ നേതൃത്വമാണ് .....സർദാർ പട്ടേലും ,ലാൽ ബഹദൂർ ശാസ്ത്രിജിയുമൊക്കെ നേതൃത്വം നൽകിയ കാര്യങ്ങൾ ഇന്നും രാജ്യത്തിനു അഭിമാനമായി തലയുയർത്തി നിൽക്കുന്നു ....അതെ മോഡലിൽ കൈകാര്യം ചെയ്യുന്നതിന് പകരം ,കുളം കലക്കി മീൻ പിടിക്കുക എന്ന രീതി കോണ്ഗ്രസ്സ് കൈക്കൊണ്ടാതിന്റെ പരിണിത ഫലമാണ് തുടർന്നുള്ള വർഷങ്ങൾ കണ്ടത് ...

സംഘപരിവാർ  എറ്റെടുത്തതൊടെ ,വിഷയത്തിന്റെ അലകും പിടിയും മാറി ....രാമജന്മഭൂമി വിഷയം, രാജ്യത്തിന്റെ മുക്കിലും മൂലയിലും ചർച്ചാവിഷയമായി ....1988 നവംബറിൽ ,അയോധ്യയിൽ ,ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്താൻ തീരുമാനിച്ചു ...ഉയർന്ന് വരുന്ന ജനവികാരത്തിനെ അവഗണിക്കാൻ ഗവണ്മെന്റിനു കഴിയുമായിരുന്നില്ല അങ്ങിനെ ,പറഞ്ഞ തീയതിക്ക് തന്നെ ,തർക്കമന്ദിരത്തിനു പുറത്ത് ,രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു ...ഇത് , ഹിന്ദു സമൂഹത്തിനുണ്ടാക്കിയ ആത്മവിശ്വാസം ചില്ലറയല്ല. സഹസ്രാബ്ദങ്ങളുടെ അടിമത്തത്തിന് ശേഷം ഉണ്ടായ  , ഈ മുന്നെറ്റത്തിനെ, എല്ലാ ജാതിചിന്തകളുടെയും കെട്ടുപാടുകൾ മറന്നു കൊണ്ടാണ് സമാജം ആഘോഷിച്ചത് .....ഈ അടിയൊഴുക്ക് വ്യക്തമായി മനസ്സിലാക്കിത്തന്നയാണ് ,1989 ലെ പോതുതിരഞ്ഞെടുപ്പിന്റെ പ്രചാരണം ,രാജീവ് ഗാന്ധി അയോധ്യയിൽ നിന്നും ആരംഭിച്ചത് ....ആ അടിയോഴുക്കിന്റെ ഫലമായിത്തന്നയാണ് ആ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് തോറ്റു തുന്നം പാടിയതും, ഇന്ത്യയുടെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ ,ബിജെപി ഉദിച്ചുയർന്നതും ....

പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ ,രാമജന്മഭൂമി ന്യാസും വിശ്വഹിന്ദു പരിഷത്തും ,1990 ഫെബ്രുവരിയിൽ അയോധ്യയിലെ തർക്കമന്ദിരം ഒഴിച്ചുള്ള ഭൂമിയിൽ ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായ കർസേവ പ്രഖ്യാപിച്ചു.പ്രധാനമന്ത്രി വിപി സിംഗിന്റെ അഭ്യർഥനയെ തുടർന്ന് ,ചർച്ചകൾക്കും കൂദിയാലൊചനകൾക്കും വേണ്ടി അത് നീട്ടിവെച്ചു ....സത്യത്തിൽ ,ഈ വിഷയത്തിൽ കൂടുതൽ മുതലെടുപ്പ് നടത്താനാണ് സിംഗ് അന്ന് സമയം നീട്ടി വാങ്ങിയത് ...ഇതിനിടയിൽ ,സിംഗ് ഏറക്കാലം പൊടിപിടിച്ച് കിടന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതായി സിംഗ് പ്രഖ്യാപിച്ചു....ഹിന്ദുക്കളെ ജാതീയമായി വിഭജിക്കുക എന്നതായിരുന്നു ഉദ്ദേശ്യം ...സമയം നീട്ടിയത്തിലെ ചതി തിരിച്ചറിഞ്ഞ VHP, 1990 ഒക്ടോബർ 31 ന് അയോധ്യയിൽ കർസേവ നടത്താൻ തീരുമാനിച്ചു .....സെപ്റ്റംബർ 25 ന് LK അദ്വാനി സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ഏതാണ്ട് 10000 കിലൊമീറ്റർ നീളുന്ന രഥയാത്ര പ്രഖ്യാപിച്ചു.ഒക്ടോബർ 31 നു അയോധ്യയിൽ എത്തിച്ചേരുന്ന വിധമാണ് അത് പ്ലാൻ ചെയ്തത് .

സമയം അടുക്കുന്തോറും രാജ്യത്തെ പിരിമുറുക്കം കൂടിക്കൂടി വന്നു. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കാത്തിരുന്ന വിപി സിംഗ് ഒന്നും ചെയ്തില്ല. സോമനാഥിൽ നിന്നും രാമരഥം ഇളകിത്തുടങ്ങിയപ്പോൾ ,അതിന്റെ അലയൊലികൾ ആസേതുഹിമാചലം ആഞ്ഞടിച്ചു .....എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ,രാമരഥം കടന്നുപോയ വഴികളിലൊന്നും ഒരു വർഗ്ഗീയ പ്രശ്നങ്ങളും ഉണ്ടായില്ല ...ദിവസം കഴിയുന്തോറും ,രഥയാത്രയുടെ ആവേശം കൂടിക്കൂടി വന്നു.പതിനെട്ടാം ദിവസം രാമരഥം ഡൽഹിയിൽ പ്രവേശിച്ചപ്പോൾ,ആവേശം മാനം മുട്ടി...എന്ത് വില കൊടുത്തും കർസേവ തടയുമെന്ന ,യുപി മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്റെ ഭീഷണി വകവെക്കാതെ ,രാജ്യത്തിന്റെ മുക്കിനും മൂലയിലും നിന്ന് ജനലക്ഷങ്ങൾ അയോധ്യയിലേക്ക് ഒഴുകി ....ആയിരക്കണക്കിന് കർസേവകർ മാർഗമധ്യേ അറസ്റ്റിലായി ....കണക്കുകൾ പ്രകാരം ,അയോധ്യ മുന്നെറ്റം ,ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും വലുതാണ് ...സ്വാതന്ത്ര്യ സമരക്കാലത്ത് പോലും ഇത്ര വലിയ ജനമുന്നെറ്റം ഉണ്ടായിട്ടില്ല ...

രഥയാത്രയുടെ ആദ്യഘട്ടം ,ഡൽഹിയിൽ അവസാനിച്ചപ്പോഴും സർക്കാരിന് മുൻപിൽ വഴികളുണ്ടായിരുന്നു ....ഒരു ചർച്ചയുടെ ക്ഷണം പ്രതീക്ഷിച്ച് മൂന്ന് നാല് ദിവസം അദ്വാനി ഡൽഹിയിൽ തങ്ങി ....പക്ഷെ പ്രശ്നം ആളിക്കത്തിക്കാൻ തന്നെയായിരുന്നു സിംഗിന്റെ തീരുമാനം.ഒടുവിൽ ,രഥയാത്രയുടെ രണ്ടാം ഘട്ടത്തിനു വേണ്ടി ,ഒക്ടോബർ 20 ലെ രാജധാനി എക്സ്പ്രസ്സിൽ അദ്വാനി യാത്ര തിരിച്ചു ,22 നു ബീഹാറിലെ ധൻബാദിൽ നിന്നും രാമരഥം വീണ്ടും ശംഖൊലി മുഴക്കി ....ഒക്ടോബർ 24 ന്, ബീഹാറിലെ സമസ്തിപ്പൂരിൽ വെച്ച് ,രഥയാത്ര തടഞ്ഞു ,അദ്വാനി അറസ്റ്റിലായി .തുടർന്ന് ,വിപി സിംഗ് സർക്കാരിന് നൽകിയിരുന്ന പിന്തുണ ബിജെപി പിൻവലിച്ചു ,പക്ഷെ സിംഗ് രാജിവെക്കാൻ തയ്യാറായിരുന്നില്ല .പാർലിമെന്റിൽ വിശ്വാസവോട്ടിൽ പരാജയപ്പെട്ട് പരമാവധി മൈലേജ് നേടുക എന്നതായിരുന്നു സിംഗിന്റെ ഉദ്ദേശ്യം ...

ഒക്ടോബർ 31 അടുത്തപ്പോഴേക്കും ,യുപി മുഴുവൻ കർഫ്യൂ എന്ന അവസ്ഥയായി ...അയോധ്യ മുഴുവൻ ,സൈനികത്താവളം പോലെ കൊട്ടിയടക്കപ്പെട്ടു ...പഴുതുകളടച്ച സുരക്ഷാ സംവിധാനത്തിലൂടെ കർസേവ അസാധ്യമാണ് എന്നാണു കടുത്ത സംഘപരിവാർ പ്രവർത്തകർ പോലും വിശ്വസിച്ചത് ...പക്ഷെ  കിലൊമീറ്റരുകൽ വീതിയുള്ള സരയൂ നദി നീന്തിക്കടന്നും ,വേഷം മാറിയും ,നൂറുകണക്കിന് പ്രവർത്തകർ അയോധ്യയിൽ തമ്പടിച്ചിരുന്നു.250 കിലോമീറ്ററോളം , വേഷപ്രഛന്നനായി ,ഒരു ചേതക് സ്കൂട്ടർ ഓടിച്ചാണ് അശോക് സിംഘാൽ അയൊധ്യയിലെത്തിയത്. കർസേവ പറഞ്ഞിരുന്ന കൃത്യ സമയത്ത് തന്നെ ,മൂന്ന് യുവാക്കൾ ,വിവാദമന്ദിരത്തിനു മുകളിൽ കാവിക്കൊടി ഉയർത്തി ....നാണം കെട്ട മുലായം സിംഗ് ആജ്ഞാപിച്ച പോലീസ് വെടിവെപ്പിൽ എത്ര പേർ മരിച്ചു എന്നതിന് ഒരു കണക്കുമില്ല ...നൂറുകണക്കിന് ശവങ്ങൾ സരയുവിൽ കെട്ടിത്താഴ്ത്തി ....ഭീകരമായ ലാത്തിച്ചാർജിൽ ,അശോക് സിംഗാളിനും മാരകമായി പരിക്കേറ്റു ......

1990 ഡിസംബറിൽ ,പാർളിമെന്റിലും  സർക്കാർ പരാജയപ്പെട്ടതോടെ ,ഐക്യമുന്നണി താറുമാറായി .ചന്ദ്രശേഖറിന്റെയും ,ദേവിലാലിന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട സർക്കാരിന് കോണ്ഗ്രസ്സ് പുറത്ത് നിന്ന് പിന്തുണ നൽകി.അപ്പോൾ തന്നെ ആ സർക്കാരിന്റെ സമയവും എണ്ണപ്പെട്ട് കഴിഞ്ഞിരുന്നു. 1991 ഫെബ്രുവരിയിൽ ,രാമജന്മഭൂമി ന്യാസിനെയും ,BMAC (babri masjid action committe ) യെയും ഒരു മേശക്കിരുപുറത്തും ഇരുത്തി വളരെ ക്രിയാത്മകമായ ഒരു ചർച്ചക്ക് ചന്ദ്രശേഖർ തുടക്കം കുറിച്ചു. പ്രശ്നം തീർന്നെക്കുമെന്നുള്ള പ്രതീക്ഷകൾ മുളപൊട്ടി ...ഇത് സഹിക്കാൻ സാധിക്കാത്ത കോണ്ഗ്രസ് ,രാജീവ് ഗാന്ധിയുടെ വീടിനു മുൻപിൽ രണ്ട് പോലീസുകാരെ കണ്ടു എന്ന് പറഞ്ഞ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു .....1991 മേയിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു ....ലോകസഭക്കൊപ്പം ,യുപി ,കേരളം എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കപ്പെട്ടു

പൊതുതെരഞ്ഞെടുപ്പിന്റെ അലയോലികൾക്കിടയിൽ ,1991 മെയ് 21 നു ,തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് ,രാജീവ് ഗാന്ധി ഒരു LTTE മനുഷ്യബോംബിനാൽ പൊട്ടിച്ചിതറി....രാജീവിന്റെ രക്തം വിറ്റ് വോട്ടാക്കാൻ കോണ്ഗ്രസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.അവർ എറ്റവും വലിയ ഒറ്റക്കക്ഷിയായങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല ...യുപിയിൽ ,കല്യാണ് സിംഗിന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചെടുത്തു .കേന്ദ്രത്തിൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോണ്ഗ്രസ് , ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചു ....രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേക്ക് ,ഉദാരവൽക്കരനത്തിന്റെ വിശാലവാതായനങ്ങൾ തുറന്നിട്ടത്, അന്ന് നരസിംഹറാവുവും ,ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗുമായിരുന്നു.....രാജ്യം നേരിട്ട് കൊണ്ടിരുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ അടിയന്തിരമായി നേരിടേണ്ടത് കൊണ്ട് ,അയോധ്യ പ്രശ്നം കുറച്ച് കാലം മാറ്റിവെക്കണമെന്ന റാവുവിന്റെ അഭ്യർത്ഥന VHP അംഗീകരിച്ചു...പക്ഷേ ,വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു നീക്കവും ഉണ്ടാകാതിരുന്നപ്പോൾ, പ്രശ്നം വീണ്ടും മുൻനിരയിലേക്ക് വന്നു.1992 ജൂലായ്‌ മാസത്തിൽ ,തർക്കമന്ദിരത്തിനു പുറത്തെ ,രാമജന്മഭൂമി ന്യാസിന്റെ സ്ഥലത്ത് ,ക്ഷേത്രത്തിന്റെ നൃത്ത മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് പണി ആരംഭിച്ചു ....തുടർന്ന് ,നരസിംഹറാവു ,സന്യാസി സംഘത്തെ ഡൽഹിയിലേക്ക് ചർച്ചക്ക് വിളിക്കുകയും ,പ്രശ്നത്തിനു നാലുമാസത്തിനുള്ളിൽ രമ്യമായി പരിഹാരം ഉറപ്പ് കൊടുക്കുകയും ,നടന്നുകൊണ്ടിരുന്ന നിർമ്മാണം നിർത്തിവെക്കുകയും ചെയ്തു ...

ചന്ദ്രശേഖർ നിർത്തിയിടത്ത് നിന്നും ആരംഭിക്കേണ്ടിയിരുന്ന ചർച്ച ,അറിഞ്ഞോ അറിയാതെയോ റാവു അട്ടിമറിച്ചു ...തുടർന്ന് ,1992 ഡിസംബർ ആറിനു അയോധ്യയിൽ കർസേവ പ്രഖ്യാപിച്ചു.കർസേവ വിഷയം സുപ്രീം കോടതിയിലെത്തി. കർസേവ സമാധാനപരമായിരിക്കും , മന്ദിരത്തിനു ഒന്നും സംഭവിക്കില്ല എന്ന് യുപി ഗവന്മേന്റ്റ് ഉറപ്പ് കൊടുതതതിനെത്തുടർന്നു ,സുപ്രീം കോടതി കർസേവ അനുവദിച്ചു ....

1992 ഡിസംബർ 6 ....രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന്‌ കർസേവകർ ,അയോധ്യ എന്നാ ചെറുപട്ടണത്തിൽ ഒത്ത് കൂടിയിരിക്കുന്നു...കോടതിയിൽ കൊടുത്ത ഉറപ്പ് പ്രകാരം ,പ്രതീകാത്മകമായ കർസെവക്ക് വേണ്ടി,പൂജക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു ....പ്രത്യേകം കെട്ടിയുയർത്തിയ വേദിയിൽ ,LK അദ്വാനി ,മുരളീമനോഹർ ജോഷി ,ഉമാഭാരതി ,HV ശേഷാദ്രി തുടങ്ങിയ ഉന്നത നേതൃത്വം...സമയം കടന്ന് പോയപ്പോൾ , തടിച്ച് കൂടിയ മീഡിയ പ്രവർത്തകരിൽ ചിലർ കർസെവകരെ പരിഹസിക്കാനാരംഭിച്ചു ,ഈ പൂജ കാണാനാണോ നിങ്ങളിവിടെ ,ഇക്കണ്ട ദൂരം യാത്ര ചെയ്ത് വന്നത് എന്നുള്ള കളിയാക്കലുകൾ ഒരു വിഭാഗത്തിനു സഹിച്ചില്ല ....കുറച്ച് പേർ വേലിക്കെട്ടുകൾ തകർത്ത് മന്ദിരത്തിലെക്ക് കുതിച്ചു ,നേതാക്കൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് ,തകർന്ന ബാരിക്കേടുകളിലൂടെ ആയിരക്കണക്കിന് കർസേവകർ തർക്കമന്ദിരം കൈയ്യേറി ....അദ്വാനിയുടെയും ,ശേശാദ്രിയുടെയും ആവർത്തിച്ചുള്ള അഭ്യർഥനകൾക്കും അണപൊട്ടിയ ആവേശത്തെ തടയാനായില്ല .... ഒരു മണിക്കൂറിനകം ,ദുർബ്ബലമായ ആ കെട്ടിടം നിലം പൊത്തി ....

കോടതിക്ക് കൊടുത്ത ഉറപ്പ് പാലിക്കാൻ സാധിക്കാതിരുന്ന ,യുപി സർക്കാർ അന്ന് തന്നെ രാജിവെച്ചു ...രാജി ഗവർണ്ണർ സ്വീകരിക്കും മുൻപ് ,സർക്കാരിനെ കേന്ദ്ര ഗവണ്‍ മെന്റ് ഡിസ്മിസ് ചെയ്തു...മന്ദിരം തകർക്കപ്പെടുമ്പോൾ ,എന്ത്കൊണ്ട് പോലീസിനെ ഉപയോഗിച്ച് തടഞ്ഞില്ല എന്നതായിരുന്നു എറ്റവും വലിയ ചോദ്യം ...അത് ചെയ്തിരുന്നെങ്കിൽ ,അവിടെയോഴുകുന്ന ചോരപ്പുഴ ചരിത്രത്തിലെ എറ്റവും ഭീകരമായതായിരിക്കും എന്നായിരുന്നു കല്യാണ്‍ സിംഗിന്റെ മറുപടി ....അതായിരുന്നു സത്യവും ....സമരവും ,ജനമുന്നേറ്റങ്ങളും കൈവിട്ട് പോയ ചരിത്രങ്ങൾ ധാരാളമുണ്ട് ...അങ്ങിനെയൊരു സന്ദർഭത്തിലാണ് മഹാത്മജി ,ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ നിന്നുപോലും പിൻവാങ്ങിയത് ....

സംഭവത്തെ തുടർന്ന് ,രാജ്യമാകെ അസ്വസ്ഥത പടർന്നു....എരിതീയിൽ എണ്ണയൊഴിച്ച് ,മിക്ക രാഷ്ട്രീയപ്പാർട്ടികളും ,താന്താങ്ങളുടെ റോൾ നന്നായിത്തന്നെ ആടി....ബിജെപിയുടെ ഉന്നത നേതൃത്വം മുഴുവൻ അറസ്റ്റിലായി ...RSS നിരോധിക്കപ്പെട്ടു ...തർക്കമന്ദിരം നിലനിന്ന സ്ഥലത്ത് ,കോടതിയുടെ അനുമതിയോടെ ഉണ്ടാക്കിയ താത്കാലിക ക്ഷേത്രത്തിൽ പൂജ ആരംഭിച്ചു ....ഒരു വർഷത്തിനു ശേഷം ,നിയമപരമായ നിലനില്പില്ലാത്തതിന്നാൽ ,RSS  മേലുള്ള നിരോധനം പിൻവലിക്കപ്പെട്ടു ...

സരയൂവിലൂടെ വെള്ളം ഒരുപാട് ഒഴുകി ....മാറിമാറി വന്ന ഒരു സർക്കാരിനും ,തർക്കമന്ദിരം തകർക്കപ്പെട്ടതിനു പിന്നിൽ ആരോപിക്കപ്പെട്ടിരുന്ന ഗൂഡാലോചന തെളിയിക്കാനായില്ല....ആ സ്ഥലം തങ്ങൾക്കാവശ്യമുള്ളതല്ല എന്ന തിരിച്ചറിവ്, രാഷ്ട്രീയക്കാരും ,മതമേധാവികളും തങ്ങളെ ഉപയോഗിക്കുകയായിരുന്നു എന്ന തിരിച്ചറിവ് പതുക്കെ മുസ്ലിം ജനസാമാന്യത്തിൽ അംഗീകരിക്കപ്പെടുന്നുണ്ട് ...മക്കയും മദീനയും തങ്ങൾക്കെങ്ങനെയാണോ അതുപോലെയാണ് ,ഹിന്ദുവിന് അയോധ്യയും ശ്രീരാമനും എന്ന് രഹസ്യമായെങ്കിലും സമ്മതിക്കുന്ന  വിഭാഗം വളർന്നു വരുന്നു എന്നത് വലിയൊരു കാര്യമാണ് ....അതുപോലെ ,വഴിപാടു  പോലെ നടക്കുന്ന ഡിസംബർ 6 വാർഷികത്തിലെ താത്പര്യമില്ലായ്മ തന്നെ എറ്റവും വലിയ ഉദാഹരണം ...

കേവലം വിശ്വാസ സംഘർഷം എന്നതിലുപരി ,അയോധ്യ പ്രക്ഷോഭം നൽകുന്ന സന്ദേശങ്ങൾ വളരെ വലുതാണ്‌....ഇന്ത്യൻ മുസ്ലീങ്ങൾ അറേബ്യയിൽ നിന്നോ തുർക്കിയിൽ നിന്നോ വന്നവരല്ല ,ഇവിടെ ജനിച്ച് വളർന്ന അവരുടെ പൂർവികൻ ബാബറല്ല രാമനാണ് എന്നതാണ് അതിലെറ്റവും പ്രധാനം ...അതുപോലെ തന്നെ ,പക്വതയോടെ കൈകാര്യം ചെയ്തില്ലങ്കിൽ ,ഒരു സാധാരണ വിഷയം,ഒരു മഹാരാജ്യത്തെ എങ്ങിനെയൊക്കെ ബാധിക്കും എന്നതും ....
[9/3, 7:51 AM] കൃഷ്ണകുമാർ.എ.വി: Reposting

ചരിത്രം ജ്വലിക്കുന്ന ചെങ്കോലുകൾ  - 3
==================================

ഛത്രപതി ശിവാജി
=================

ജനനം , ബാല്യം
------------------------
സുൽത്താൻ ഭരണത്തിന് കീഴിലായിരുന്ന ഡാക്കാനിലെ  ബോൻസ്ലെ രാജവംശത്തിൽ 1630 ഫെബ്രുവരി 19 നു ശിവനേരി കോട്ടയിൽ  ഷാഹാജിയുടെയും ജീജാഭായിയുടെയും പുത്രനായി ശിവാജി ജനിച്ചു.

ഭാരതം മുഗൾ ഭരണത്തിലായിരുന്ന കാലഘട്ടം. ഡൽഹിയിൽ ഷാജഹാനും , ബീജാപ്പൂരിൽ സുൽത്താൻ ആദിൽഷായും ഭരണം കയ്യാളി. ക്ഷേത്ര ധ്വംസനങ്ങളും നിർബന്ധിത മത പരിവർത്തനങ്ങളും സർവ സാധാരണമായ കാലഘട്ടം.പൂനെ നഗരം ആക്രമിച്ച സുൽത്താൻ ആ നഗരം ചുട്ടെരിച്ചു.. മുഗൾ അധീനതയിലുള്ള ഡാക്കാനിലെ കോട്ടകൾ  ഷാഹാജി ആക്രമിച്ചെങ്കിലും മുഗൾ - ആദിൽഷാ സേനകൾക്ക് മുന്നിൽ ഷാഹാജിക്കു കീഴടങ്ങേണ്ടി വന്നു.. ബീജാപൂർ സുൽത്താന്റെ ആധിപത്യം അംഗീകരിച്ച് ആദിൽഷായുടെ നിർദേശപ്രകാരം ഷാഹാജി കർണാടകയിലേക്ക് പോയി.ജീജാഭായിയും മകനും പൂനെയിലുമായി.

കത്തി ചാരമായി കിടന്നിരുന്ന അവസ്ഥയിലായിരുന്നു പൂനെ. അമ്മയിൽ നിന്നും ഭാരതീയ സംസ്കാരത്തിന്റെ ബാലപാഠങ്ങൾ  കേട്ടു വളർന്ന ശിവാജി സ്വരാജ്യത്തിന്റെ അവസ്ഥയിൽ അസ്വസ്ഥനായി. ആദ്യംതന്നെ അമ്മ മകനെ ഏൽപ്പിച്ചത് നിലച്ചു പോയ കൃഷിക്ക്  പിന്നെയും തുടക്കം കുറിക്കാനുള്ള ദൗത്യമായിരുന്നു. സ്വർണ കലപ്പയിൽ ഉഴുതുകൊണ്ട് കൊച്ചു ശിവാജി തുടക്കം കുറിച്ചത് കൃഷിക്ക് മാത്രമായിരുന്നില്ല, ഒരു ജനതയുടെ സ്വരാജ്യമെന്ന സങ്കൽപ്പത്തിന് കൂടിയായിരുന്നു.

സ്വരാജ്യത്തിനു അടിത്തറയിടുന്നു.
----------------------------------------------------

 ദാദാജിയുദെ ശിക്ഷണത്തിൽ ആയുധങ്ങളും ധർമ ശാസ്ത്രങ്ങളും അഭ്യസിച്ചു വളർന്ന ശിവാജി, തന്റെ കളികൂട്ടുകാരായ യുവാക്കളെ ചേർത്ത് ചെറിയൊരു  സേനയെ ഉണ്ടാക്കി. അവർ കുതിരപ്പുറത്തേറി നാട്ടിൽ മുഴുവൻ സഞ്ചരിച്ചു. ക്ഷേത്രങ്ങളിൽ ജനങ്ങളെ വിളിചു കൂട്ടി സ്വരാജ്യമാണ് അടിമത്വത്തിന് പരിഹാരം എന്ന് അവരെ ബോധ്യപെടുത്തി. ക്രമേണ കർഷകരെ സൈനികരാക്കി മാറ്റിയ  ശിവാജി, നേതാജി പാൽക്കർ ,താനാജി, ദാദാജി , ബാജി പസൽക്കർ എന്നിവരോടൊത്ത്  ആദിൽഷായുടെ കൈവശമുണ്ടായിരുന്ന കോട്ടകൾ ഒന്നൊന്നായി പിടിച്ചടക്കാൻ തുടങ്ങി.

ഇതിനെ പ്രതിരോധിക്കാനായി ആദിൽഷ ഷാഹാജിയെ തടവിലാക്കി. ശിവാജിയും സഹോദരൻ സാംഭാജിയെയും പിടിച്ചു കൊണ്ടുവരാൻ തന്റെ സേനയെ അയക്കുകയും ചെയ്തു. എന്നാൽ രണ്ടു സേനകളും പരാജയ പെട്ടു എന്ന് മാത്രമല്ല ഷാഹാജിയെ തന്ത്രപൂർവ്വം സുൽത്താന്റെ തടവറയിൽ നിന്നും രക്ഷപെടുത്തുകയും ചെയ്തു ശിവാജി. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനുമായി ധാരണയുണ്ടാക്കിയാണ് ശിവാജി ഇത് സാധിച്ചെടുത്തത്.

പ്രതാപ്‌ഗഡ് യുദ്ധം
==================

ഏതു വിധേനയും ശിവാജിയെ ഇല്ലാതാക്കിയേ മതിയാകു എന്നുറച്ച സുൽത്താൻ തൻറെ ഏറ്റവും മികച്ച സൈന്യാധിപരിൽ ഒരാളായ അഫ്സൽഖാനെ ദൗത്യം ഏല്പ്പിച്ചു. ശിവാജിയെ സന്ധി സംഭാഷണത്തിന് വിളിച്ചു വരുത്തി ചതിച്ചു കൊല്ലാൻ അഫ്സൽഖാൻ പദ്ധതിയിട്ടു. എന്നാൽ സന്ധി സംഭാഷണത്തിന് ദൂതുമായി പോയ ആളെ വശത്താക്കി ശിവാജി അഫ്സൽഖാന്റെ പദ്ധതി അറിഞ്ഞു. ഉടൻ തന്നെ തന്റെ സേനാനായകരുമായി കൂടിയാലോചിച്ച് വ്യക്തമായ പദ്ധതി അദ്ദേഹം തയ്യാറാക്കി. ചാരന്മാർ മുഖേന ശിവാജി ഭയത്തിലാണെന്ന് അഫ്സല്ഖാനിലും സൈന്യത്തിലും വിശ്വാസം ജനിപ്പിക്കാൻ ശിവാജിക്ക് കഴിഞ്ഞു. തൽഫലമായി വലിയ ഒരു സേനയേയും കൊണ്ട് അധികം തെയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ യാണ് അഫ്സൽഖാൻ പ്രതാപ്ഗഡിലേക്ക് വന്നത്. അഫ്സൽഖാൻ  യാത്ര പുറപ്പെടുന്നതിനു മുൻപ് ജ്യോതിഷികൾ പരാജയം പ്രവചിച്ചത് കാരണം അറുപതിൽ ഏറെ വരുന്ന തൻറെ ഭാര്യമാരെ പുനർ വിവാഹം ചെയ്യാതിരിക്കാൻ കിണറ്റിലിട്ടു കൊന്നു.

പ്രതാപ് ഗഡ് കോട്ടയിലേക്കുള്ള വഴിയിൽ ഉള്ള സ്ഥലമാണ് സംഭാഷണത്തിന് നിശ്ചയിച്ചത്. പടച്ചട്ടയണിഞ്ഞു പുലിനഖം പോലുള്ള ഒരു കഠാരയും കരുതിയാണ് ശിവാജി അഫ്സൽ ഖാനെ കാണാൻ വന്നത്. കൂടെ അംഗരക്ഷകനായി ജീവ് മഹാളയും.  ശിവാജിയെ അഭിവാദ്യം ചെയ്തു കൊണ്ട് മുന്നോട്ടു വന്ന അഫ്സൽഖാൻ തന്റെ വസ്ത്രത്തിനിടയിൽ ഒളിച്ചു വച്ചിരുന്ന കഠാരി എടുത്തു ശിവാജിക്ക് നേരെ വീശി. എന്നാൽ ഇത് ശിവാജിയുടെ പടച്ചട്ടയിൽ തട്ടി മാറി.  താൻ കരുതിവച്ച കഠാരയെടുത്ത് അഫ്സൽഖാനെ കുത്തി വീഴ്ത്തി . ഖാന്റെ അംഗരക്ഷകനായ സയ്യദ് ബാന്ദ ഉടനെ ചാടി വീണു ശിവാജിക്കെതിരെ വാൾ വീശിയെങ്കിലും ജീവ് മഹാളയുടെ വാൾ അദ്ദേഹത്തിന്റെ വലതു കൈ മുറിച്ചിട്ടു . ബാക്കി വന്ന അഫ്സൽഖാന്റെ സൈന്യത്തെ മറാത്ത സൈന്യം നാമാവശേഷമാക്കി. ( ജീവ് മഹാള ഒരു നാടക നടനായിരുന്നു. ശിവാജിയുമായി ബന്ധപെട്ട കാര്യങ്ങളിൽ ഈ ഒരു ഭാഗം ഒഴിച്ച് നിർത്തിയാൽ മറ്റൊരിടത്തും അദ്ദേഹത്തിന്റെ പേര് പരാമര്ശിച്ചിട്ടില്ല . ഇത്രയും പ്രധാനപെട്ട ഒരു കാര്യത്തിനു അദ്ദേഹത്തെ പോലെ ഒരാളെ അംഗരക്ഷകൻ ആക്കാനുള്ള ശിവാജിയുടെ തീരുമാനം അത്ഭുതകരവും അതേ സമയം തന്നെ വിലപെട്ടതും ആയി.)

യുദ്ധങ്ങൾ വീണ്ടും.
=================

പ്രതാപ്ഗഡ് യുദ്ധത്തിനു ശേഷവും നിരവധി തവണ സുൽത്താന്മാർ ശിവാജിയെ അപായപെടുത്താൻ ശ്രമിച്ചു. എന്നാൽ ഓരോ തവണയും അവർക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.അല്ലെങ്കിൽ ശിവാജി അത്തരം ആക്രമണങ്ങളിൽ നിന്നും സമർത്ഥമായി രക്ഷപെട്ടു. അതോടൊപ്പം തന്നെ ബീജാപ്പൂരിനു നിരവധി കോട്ടകൾ നഷ്ടമായി.

ഇതോടൊപ്പം തന്നെ കടലിൽ ബ്രിടീഷുകാരുടെ ഭീഷണിയെ ഫലപ്രദമായി ചെറുക്കാൻ ഒരു കപ്പൽ സേനയെ തന്നെ ശിവാജി പടുത്തുയർത്തി . ഇത്തരം സംഭവങ്ങൾ എല്ലാം തന്നെ ആ കാലഘട്ടത്തിലെ മുഗൾ അധിപനായിരുന്ന ഔറംഗസീബിനെ പ്രകോപിതനാക്കി. തന്റെ മാതുലനായ ശാഹിസ്താ ഖാൻറെ  കീഴിൽ ഒരു ലക്ഷത്തോളം പേർ വരുന്ന സൈന്യത്തെ മറാത്തയെ ആക്രമിക്കുവാൻ അദ്ദേഹം നിയോഗിച്ചു. ശാഹിസ്താഖാൻ പൂണെ നഗരം പിടിച്ചു. എന്നാൽ ശഹിസ്താഖാൻ താമസിച്ച ലാൽ മഹലിൽ രാത്രി ആക്രമണം നടത്തിയ ശിവാജി ശഹിസ്താ ഖാനെ  പരിക്കേൽപിച്ചു . ആത്മവിശ്വാസം നശിച്ച ഖാൻ പടയെ കൊണ്ട് തിരികെ പോയി.

1664 ൽ ശഹിസ്താഖാന്റെ പൂനെ ആക്രമണത്തിനു പകരമായി ശിവാജി മുഗൾ അധീനതയിൽ ആയിരുന്ന സൂറത്ത് ആക്രമിച്ചു. ശിവാജിയെ കീഴടക്കാൻ പിന്നീട് നിയോഗം കിട്ടിയത് രാജാ ജയ്‌ സിങ്ങിനാണ് . അദ്ദേഹം ഒരുലക്ഷത്തിൽ പരം വരുന്ന  സൈന്യത്തെയും കൂട്ടി മറാത്ത ആക്രമിച്ചു. ആദ്യം ചെറുത്തു നിന്നെങ്കിലും ഇത്രയും വലിയ സൈന്യത്തിന് മുന്നിൽ പിടിച്ചു നില്കാൻ കഴിയില്ല എന്ന് മനസില്ലാക്കിയ ശിവാജി ജയ്‌ സിംഗുമായി സന്ധി ചെയ്തു. ഉടമ്പടി പ്രകാരം ബീജാപ്പൂർ ആക്രമിക്കാൻ ശിവാജി മുഗൾ സേനയെ സഹായിച്ചു.

ആഗ്രയിലെ തടവിൽ.
===================

മുഗൾ ആധിപത്യത്തിന് കീഴടങ്ങിയ ശിവാജിക്ക്  ഔറംഗസീബ്  ആഗ്രയിലേക്ക് വരാൻ സന്ദേശമയച്ചു. 1666 മാർച്ച്‌ 5 നു അദ്ദേഹം ആഗ്രയിലേക്ക് യാത്ര തിരിച്ചു. ആഗ്രയിലെ കൊട്ടാരത്തിലെത്തിയ ശിവാജിയെ ഔറംഗസീബ്  തടവിലാക്കി. ശിവാജിയുടെ ജീവൻ അപകടത്തിലായി എന്ന് തന്നെ മറാത്ത ഉറപ്പിച്ചു. തടവറയിൽ രോഗബാധിതനായി കിടന്ന ശിവാജിയെ നോക്കാൻ അദ്ദേഹത്തിന്റെ വിശ്വസ്തരായ മദാനി മേത്തറും  ഫിറോജി ഫർസാദും നിയോഗിതരായി. ശിവാജി മരണാസന്നാനായി കഴിഞ്ഞു എന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു അവർ
എല്ലാവർക്കും പഴങ്ങൾ ദാനം ചെയ്യാൻ തുടങ്ങി. ദാനത്തിനു വേണ്ടി കൊണ്ടുപോയ അനേകം പഴകുട്ടകളിൽ ഒന്നിൽ കയറിയിരുന്നു അദ്ദേഹം തടവിൽ നിന്ന് രക്ഷപെട്ടു.

സാമ്രാജ്യം വ്യാപിക്കുന്നു.
=======================

തടവിൽ നിന്നും രക്ഷപെട്ടു അധികം താമസിയാതെ  ഗോവയിലേക്ക് സൈന്യത്തെ നയിച്ച ശിവാജിയുടെ മുന്നിൽ പോര്ച്ചുഗീസുകാരും മറാത്തയുടെ അധീശ്വത്വം അംഗീകരിച്ചു 1670 ൽ  സിംഹഗഡ് കോട്ടയും , 1673 ൽ കർണാടകയും ബീജാപ്പൂരും എല്ലാം ശിവാജി സ്വരാജ്യത്തിന്റെ ഭാഗമാക്കി. എന്നാൽ താനാജിയെയും പ്രതാപ് റാവുവിനെയും പോലുള്ള ധീരന്മാർ ശിവാജിക്ക് ഈ യുദ്ധങ്ങളിൽ നഷ്ടമായി.

കിരീട ധാരണം , അന്ത്യം.
======================

സാമ്രാജ്യം വ്യാപിച്ചു ആവശ്യത്തിനു സമ്പത്തും നേടി. 1674 ജൂണ്‍ 6 നു കിരീട ധാരണം നിശ്ചയിച്ചു. അന്നേ ദിവസം റായ്ഗഡിൽ വച്ച് വേദ മന്തരോചാരണങ്ങളോടെ കിരീടാധാരണം നടന്നു. തുടർന്ന് ചത്രപതി, ഹിന്ദുധർമ്മോദ്ധാരകൻ തുടങ്ങിയ പേരുകളിൽ  ശിവാജി അറിയപ്പെട്ടു.. 1676 നു ശേഷം തെക്ക് ഭാഗത്തേക്കും അദ്ദേഹം പടനയിക്കുകയുണ്ടായി. ആ സമയമായപ്പോഴേക്കും ഏകദേശം ഒരു ലക്ഷത്തിനു മുകളിലായിരുന്നു അദ്ദേഹത്തിന്റെ സൈനിക ശക്തി. 1680 ൽ രോഗ ശയ്യയിലായ ശിവാജി മാർച്ച്‌ 3 നു അന്തരിച്ചു.

മതപരമായും രാഷ്ട്രത്തെ സംബന്ധിച്ചും ഉണ്ടായിരുന്ന വീക്ഷണങ്ങൾ.
=====================================================

ചെറുപ്പം മുതൽ തന്നെ ഹൈന്ദവ ധർമ്മ ശാസ്ത്രങ്ങൾ പഠിച്ചു വളർന്ന ശിവാജിയിൽ അമ്മ ജീജാഭായി, ദാദാജി , സമർഥ രാമദാസ് എന്നിവർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ജീവിതത്തിൽ ഉടനീളം ഉറച്ച ആദർശ ശുദ്ധി ശിവാജിയുടെ വ്യക്തിത്വത്തിൽ ദർശിക്കാൻ സാധിക്കും. സ്ത്രീകളോടും വൃദ്ധരോടും ഏതു വിപരീത പരിതസ്ഥിതിയിൽ പോലും മാന്യമായി പെരുമാറണം എന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു . അദ്ദേഹത്തിന്റെ  സ്വാരാജ്യം എന്ന ആശയം  മുഴുവൻ സാംസ്കാരിക ഭാരതത്തെയും അടിസ്ഥാനപെടുത്തിയായിരുന്നു. അതേ കാഴ്ചപ്പാട് കൂടെയുള്ളവരിലേക്കും അദ്ദേഹം പകർന്നു നൽകി .

ശിവാജിയുടെ ശത്രുക്കൾ ഇസ്ലാമിക ഭരണാധികാരികൾ ആയിരുന്നെങ്കിലും അദ്ദേഹത്തിൻറെ ഉറ്റവരിൽ പലരും ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരായ നൂർഖാൻ ബേഗ്, സിദ്ദി ഹിലാൽ , മുല്ല ഹൈദർ  നാവിക സേനയുടെ അമരത്ത് ഉണ്ടായിരുന്ന  ഇബ്രാഹിം ഖാൻ, ദൌലത് ഖാൻ, പീരങ്കി പടയുടെ മേധാവി യായിരുന്ന സിദ്ദി ഇബ്രാഹിം എന്നിവർ ഇവരിൽ ചിലരാണ്.

ഭരണഭാഷ പേർഷ്യൻ ആയിരുന്നു ശിവാജിയുടെ കാലം വരെ ഉപയോഗിച്ചിരുന്നത്. അദ്ദേഹം അത് സംസ്കൃതമാക്കി മാറ്റി.

ഭരണം
======

ശിവാജി ഒരു നല്ല സേനാധിപൻ എന്ന പോലെ തന്നെ നല്ലൊരു ഭരണകർത്താവ് കൂടി ആയിരുന്നു. അഷ്ടപ്രധാൻ എന്നറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ മന്ത്രിമാരിൽ ഒരാളായിരുന്ന രാമചന്ദ്ര  പന്ത് ശിവാജി പറഞ്ഞു കേട്ടതും കണ്ടറിഞ്ഞ കാര്യങ്ങളും  ആജ്ഞാപത്രങ്ങളായി എഴുതി വച്ചു . ഈ ആജ്ഞാ പത്രങ്ങളിൽ കൂടി രാജ്യത്തിന്റെ ഓരോ വകുപുകളുടെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ലഭിക്കുന്നുണ്ട്.

നല്ലൊരു സൈന്യം രാജ്യത്തിനുണ്ടായിരുന്നെങ്കിലും യുദ്ധമില്ലാത്ത സമയങ്ങളിൽ സൈന്യത്തെ കാർഷിക മേഖലയിൽ വിനിയോഗിച്ചിരുന്നു. കൃഷിഭൂമി, ഉത്പാദനം പാട്ടപിരിവ് ഇവയ്ക്കെല്ലാം പുതിയ രീതികൾ വികസിപ്പിച്ചു. കൃഷിനാശം നേരിടുമ്പോൾ നഷ്ടപരിഹാരമായി നൽകിയിരുന്നത് സാധനങ്ങൾ ആയിട്ടായിരുന്നു. പണം നൽകുന്ന രീതി നിരുൽസാഹ പെടുത്തി.  ഭൂവുടമാ സമ്പ്രദായം നിർത്തലാക്കി . ഭൂമി രാഷ്ട്രതിന്റേതാണ് എന്ന കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്.

പ്രതിരോധം
===========

അക്കാലത്തെ ഏറ്റവും മികച്ച രഹസ്യാനേഷണ സം വിധാനമായി മറാത്തയുടേത്. അതുകൊണ്ട് തന്നെയാണ് ഇത്രയാധികം ശത്രുക്കൾ ഒത്തു ചേർന്നിട്ടും ഫലപ്രദമായി അതിനെ നേരിടാൻ ശിവാജിക്ക് സാധിച്ചത്. സേന നായകർ ഉണ്ടെങ്കിലും നേരിട്ട് സേനയോടൊത്ത് ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സുപ്രധാന യുധങ്ങളിലെല്ലാം തന്നെ അദ്ദേഹം നേരിട്ട് പങ്കെടുത്തു. അഞ്ചു വിഭാഗങ്ങളായിരുന്നു സൈന്യത്തിൽ ഉണ്ടായിരുന്നത്. 1) കുതിരപട 2) കാലാൾ പട 3) ചെറുകിട ആയുധങ്ങൾ ഏന്തിയ സംഘം, 4) മുൻ നിരയിൽ ആക്രമണം നടത്താൻ കഴിയുന്ന യോദ്ധാക്കൾ, 5 ) ധനുർധാരികൾ.

ഇത് കൂടാതെ നല്ലൊരു നാവികപടയും ശിവാജി പടുത്തുയർത്തി. ബ്രിടീഷ് , ഫ്രഞ്ച് കപ്പലുകളെ നേരിടാൻ പ്രദേശത്തിന്റെ ഭൂമിശാസ്ത്രമനുസരിച്  ചെറിയ നൌകകൾ ആണ് അദ്ദേഹം നിർമ്മിച്ചത് . ഇത് ഏറെ ഫലപ്രദമാണെന്ന് ശത്രുക്കൾ പോലും വിലയിരുത്തി.  ഭാരതീയ നാവികസേനയുടെ പിതാവ് എന്ന വിശേഷണവും ശിവാജിക്കുണ്ട്.

മന്ത്രാലയങ്ങൾ
=============

ധനം, വിദേശം, വാണിജ്യം, ആഭ്യന്തരം, കൃഷി, നീതി നിയമ വ്യവസ്ഥ , നാവിക-സമുദ്ര ഗതാഗതം, തൊഴിൽ , ഭാഷ, ജനസമ്പർക്കം , ശാസ്ത്ര സാങ്കേതികത , രക്ഷാ മന്ത്രാലയം.

വനം പരിസ്ഥിതി, അഴിമതി , സ്ത്രീകളുടെ സാമൂഹ്യാവസ്ഥ, കെടുകാര്യസ്ഥത , സുതാര്യത  തുടങ്ങി എല്ലാ വിഷയങ്ങളിലും വ്യക്തമായ നയം അദ്ദേഹത്തിനുണ്ടായിരുന്നതായി ആജ്ഞാ പത്രങ്ങളിലൂടെയും മറ്റും അറിയാൻ സാധിക്കും.

ചാണക്യന്റെ അർത്ഥശാസ്ത്ര മനുസരിച്ച് രാജ്യഭരണം രൂപപെടുത്തിയ അദ്ദേഹത്തിന്റെ ഭരണനയത്തെ രണ്ടു വരികളിൽ മനസ്സിലാക്കാം.

1) ഭരണം നടത്താനുള്ളതാണ് ,വിട്ടുകളയാനുള്ളതല്ല
2) യുദ്ധം ജയിക്കാനുള്ളതാണ് പോരാടാനുള്ളതല്ല .

സിന്ധു നദി തീരം മുതൽ ഭാരതത്തിന്റെ തെക്കെ അതിർത്തി വരെ നീണ്ടു കിടക്കുന്ന ഹിന്ദു സാമ്രാജ്യം എന്ന സ്വരാജ്യ സങ്കൽപ്പം അദ്ദേഹത്തിന്റെ കാലത്ത് പൂർണ്ണമായില്ല എങ്കിലും ഇല്ലായ്മയിൽ നിന്നും ഡെക്കാൻ മുഴുവനായും ആ സാമ്രാജ്യത്തിൻറെ ഭാഗമാക്കാൻ അദ്ദേഹത്തിനായി. അദ്ദേഹം പടുത്തുയർത്തിയ സാമ്രാജ്യവുമായി മുഗളന്മാർ നടത്തിയ യുദ്ധം രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്നു. മുഗൾ ഭരണം ക്ഷയിക്കാൻ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്.
==================================================================================================

Reference :
1) Chatrapathi Shivaaji - Anil Maadhav Dhave
2) Various Books , Wikipedia , Internet .

Part I - https://www.facebook.com/groups/450064555118899/permalink/471294316329256/?__mref=message_bubble

Part II - https://www.facebook.com/groups/450064555118899/permalink/471692626289425/


ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ ഷാജി കുറ്റിത്തൊടിയിൽ എഴുതിയ ലേഖനം. മാന്യ വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക.

fb Link https://m.facebook.com/groups/450064555118899?view=permalink&id=496420900483264


കൂടുതൽ പോസ്റ്റുകൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക
http://www.raystothepast.com

1 comment:

  1. Excellent articles.
    ഛത്രപതി ശിവാജി.
    1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ
    ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും
    ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി
    ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-
    പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ
    യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു .
    ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക
    വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ
    ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം
    നേടി.
    ധാർമ്മിക ബോധത്തിന്റെ നിറകുടമായ
    ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്
    ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
    ശിവാജിയെ ആകർഷിച്ചു .
    തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ
    അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം
    സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ
    അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി
    നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ് .
    ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ്
    അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം
    പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത് .
    തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട്
    ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത്
    ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു .
    സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി
    പ്രതാപ്ഗഢ് യുദ്ധം മാറി.
    മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ
    ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെ
    അയച്ചു . എന്നാൽ കോൽഹാപ്പൂരിൽ നടന്ന
    യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ
    കുതിരപ്പടയുടെ മിന്നലാക്രമണത്തിൽ
    തോൽപ്പിക്കപ്പെട്ടു.
    തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താ
    സാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി
    ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാ
    ഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ
    ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി
    കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ
    ഖാനെ പൂനേയിൽ വച്ച് ശിവാജി
    മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാ
    ഖാന്റെ വിരലിന് വെട്ടേറ്റു .ശിവാജിക്ക് പിടി
    കൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ
    ഔറംഗസീബ് സ്ഥലം മാറ്റി.
    1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ
    ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്
    ശിവാജിയുടെ സൈന്യത്തിന് പിടിച്ചു
    നിൽക്കാനായില്ല . സന്ധിക്ക് സമ്മതിക്കുകയാണ്
    ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി
    മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു.
    1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന
    കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ള
    പുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു .
    എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായ
    ശിവാജി മകനോടൊപ്പം അവിടെ നിന്ന്
    രക്ഷപ്പെട്ടു.
    1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചു
    പിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു. അതി
    കഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു
    ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ
    അദ്ദേഹത്തിനു കഴിഞ്ഞു . അതിൽ
    പ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെ
    അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം .
    സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത്
    ശിവാജിയുടെ അമ്മയെ വളരെയധികം
    ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട , മറാത്തയുടെ
    അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ
    കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്
    കഴിഞ്ഞില്ല . ഭഗവധ്വജം ഉയർന്നു പാറേണ്ട
    കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ ?
    ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു.
    കൊണ്ടാന കോട്ട ശത്രുവിന്റെ
    അധീനതയിലായിരിക്കുന്നിടത്തോളം കാലം
    തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു.
    തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായ
    സംസ്കാരം പകർന്നു നൽകിയ അമ്മയെ
    വിഷമിപ്പിക്കുകയോ ? കോട്ട പിടിച്ചെടുക്കാൻ
    തന്നെ ശിവാജി തീരുമാനിച്ചു. മറാത്ത
    യോദ്ധാക്കളിൽ പ്രധാനിയായ താനാജി
    മാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു.
    മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ട
    പിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജി
    അറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല
    രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്
    പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി .
    കേവലം മുന്നൂറിൽ താഴെ വരുന്ന
    യോദ്ധാക്കളുമായു 1670 ഫെബ്രുവരി 4 ന് രാത്രി
    അദ്ദേഹം കോട്ടയിലേക്ക് കുതിച്ചു.
    തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെ
    ഉപയോഗിച്ച്

    ReplyDelete