Monday, 21 December 2015

കുമ്മനം പറഞ്ഞത്


ഹിന്ദുവിന്റെ സഹന സമരച്ചരിത്രം നമ്മളില്‍ പലരും അറിയാത്തവരും ചിലരെങ്കിലും മറന്നു പോയവരും.... കുറച്ചധികം പേര്‍ ഇതിനോട് കണ്ണടക്കുന്നവരും ആയിരിക്കും ....

നമുക്കെല്ലവര്‍ക്കുമായി .......

നിശ്ചയദാർഢ്യമുള്ള ഒരു നേതൃത്വം ഉണ്ടെങ്കിൽ, സമാധാന പൂര്ണ്ണമായ "മത"പ്രക്ഷോഭം എങ്ങനെ നയിക്കാമെന്നും അതിൽ വിജയം കണ്ടെത്താമെന്നുമുള്ള ചരിത്രത്തിലെ അത്യുജ്ജ്വലമായ ഒരേട്‌.. അതാണ്‌ നിലയ്ക്കൽ പ്രക്ഷോഭംം

മാനനീയ കുമ്മനം രാജശേഖരന്‍ ജി

1983 മാര്‍ച്ച് 24ന് ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കല്‍ പ്രദേശത്ത് ആരോ കുരിശുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത മിന്നല്‍വേഗത്തിലാണ് നാട്ടിലെങ്ങും വ്യാപിച്ചത്. കുരിശുകൂട്ടി തയ്യാറാക്കിയ പ്രചണ്ഡമായ പ്രചരണപരിപാടികള്‍ വളരെ ആസൂത്രിതമായി ക്രൈസ്തവ സഭാനേതൃത്വം ആരംഭിച്ചു. പ്രമുഖ ദിനപത്രങ്ങളായ മലയാളമനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയ നിലയ്ക്കലില്‍ ഏ.ഡ.52ലെ കുരുശ് കണ്ടെടുത്തുവെന്ന് ഫ്‌ളാഷ് ന്യൂസുകള്‍ പുറത്തുവിട്ടു. സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളിയായ നിലയ്ക്കല്‍ പള്ളി കണ്ടെടുത്തതിലുള്ള ആഹ്ലാദാരവങ്ങള്‍ നാടെങ്ങും മുഴങ്ങി. ക്രൈസ്തവ വിശ്വാസികളുടെ ശക്തമായ പ്രവാഹമായിരുന്നു പിന്നീട് നിലയ്ക്കലേയ്ക്ക്. ഹൈന്ദവസമൂഹം എന്തു ചെയ്യണമെന്ന് അറിയാതെ അല്പമൊന്നു പതറി. കുരിശിനുവേണ്ടി പത്രങ്ങളില്‍ മുഖപ്രസംഗങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും വന്നതോടെ പ്രചാരണത്തില്‍ ക്രൈസ്തവവിഭാഗം മേല്‍കൈ നേടി. നിലയക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ്‌റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും പേരിട്ടു ബോര്‍ഡുകള്‍ ഉയര്‍ന്നു. ശബരിമല റോഡില്‍ നിലയ്ക്കല്‍ ജംഗ്ഷനില്‍ വലിയൊരു കമാനമുയര്‍ത്തി ഗ്ലീബാനഗര്‍.

ഹിന്ദുക്കളെ നിലയ്ക്കലേക്ക് പോകാന്‍ പോലീസും സഭാ വിശ്വാസികളും അനുവദിച്ചില്ല. സമീപ സ്ഥലങ്ങളായ നാറാണംതോട്, അട്ടത്തോട്, മീലക്കയം, പമ്പാവാലി തുടങ്ങിയ സ്ഥലങ്ങളിലെ ഹിന്ദുക്കള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലും മനോവേദനകളിലുമായി.

ഞാന്‍ പൂജ്യസ്വാമി തിരുവടികളെ കിട്ടിയ വിവരങ്ങള്‍ ധരിപ്പിച്ചു. മാര്‍ച്ച് 27-ാം തീയതി രാവിലെ ആശ്രമത്തിലെത്തി ഭാവി പരിപാടികളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു ഉടനെ നിലയ്ക്കലേയ്ക്ക് പോകണമെന്നായി സ്വാമിജി. ഞാന്‍ തടഞ്ഞു. വിവരങ്ങള്‍ ആദ്യം മനസ്സിലാക്കണമെന്നും അതിനുശേഷം കാര്യങ്ങള്‍ ചിന്തിക്കാനുമുള്ള സ്വാമിജിയുടെ മാര്‍ഗ്ഗോപദേശം അനുസരിച്ച് നിലയ്ക്കലേക്ക് ആദ്യത്തെ ഹിന്ദു നേതൃ സംഘം യാത്രയായി. യാത്ര തിരിക്കുമ്പോള്‍ ഒരു കാര്യം തൃപ്പാദങ്ങള്‍ തറപ്പിച്ചു പറഞ്ഞു. എന്തായാലും ആ കുരിശു വച്ചവര്‍ തന്നെ എടുത്തു കൊണ്ടു പൊയ്‌ക്കോളും അതു വച്ചവനും കൂട്ടു നിന്നവനും അനുഭവിക്കുകയും ചെയ്യും ആ വാക്കുകള്‍ ഞങ്ങള്‍ക്ക് എല്ലാം ആത്മവിശ്വാസം പകര്‍ന്നു. പത്തനംതിട്ട ജില്ലാ. ആര്‍. എസ്സ്.എസ്സ്. പ്രചാരക് എം.എം കൃഷ്‌ണേട്ടനും മുതിര്‍ന്ന കാര്യകര്‍ത്താക്കളും അടങ്ങുന്ന വലിയ ഒരു സംഘം പ്രവര്‍ത്തകര്‍ മൂന്നു ജീപ്പുകളിലായി നിലയ്ക്കലെത്തി. മാരകായുധങ്ങളുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന വാടകഗുണ്ടകളുടെ നടുവിലേക്കാണ് ഞങ്ങള്‍ ചെന്നിറങ്ങിയത്. കാവിക്കൊടിവച്ച ജീപ്പ് കണ്ടപ്പോള്‍ തന്നെ അവര്‍ മുറുമുറുത്തു തുടങ്ങി. ഞങ്ങള്‍ വാഹനങ്ങള്‍ നിലയ്ക്കല്‍ ക്ഷേത്ര സമീപം നിര്‍ത്തിയിട്ട ശേഷം മെല്ലെ നടന്നു. ഗുണ്ടകള്‍ ഓടിക്കൂടി. ഡി.വൈ.എസ്.പിയും കൂട്ടരും ഞങ്ങളുടെ ആഗമനോദ്ദേശ്യം എന്തെന്ന് ആരാഞ്ഞു. ക്ഷേത്രം രക്ഷിക്കാനെത്തിയതാണെന്ന് മറുപടി. അതിന് ഞങ്ങളുണ്ടല്ലോ എന്നായി പോലീസ്. ഉടനെ മടങ്ങണമെന്ന് മേലുദ്ദ്യോഗസ്ഥന്‍ ഉത്തരവിട്ടു. ക്ഷേത്ര ദര്‍ശനം തങ്ങളുടെ ജന്മാവകാശമാണെന്ന് പറഞ്ഞുകൊണ്ട് പ്രവര്‍ത്തകരെല്ലാം ശരണം വിളിച്ചുകൊണ്ട് ക്ഷേത്രമുറ്റത്തേക്കു കുതിച്ചു. പിന്നാലെ പോലീസും.

ക്ഷേത്രപരിസരം കൈയ്യേറി കുരിശുവെച്ച സ്ഥലത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞു. ഫാമിംഗ് കോര്‍പ്പറേഷന്‍ വക 108 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയാണ് നിലയ്ക്കല്‍ പ്രദേശം. പാവപ്പെട്ട തൊഴിലാളികളായ ഹിന്ദുക്കള്‍ ഞങ്ങളെ കണ്ട് ഓടിക്കൂടി. ഏതാണ്ട് അന്‍പതോളം പേര്‍. അവര്‍ കുരിശുകണ്ടെടുത്തതിനുപിന്നാലെ കള്ളക്കളികളും വെട്ടിപ്പും തുറന്നുപറഞ്ഞു. അങ്ങനെ നിലയ്ക്കല്‍ സെന്റ് തോമസ് സ്ഥാപിച്ച കുരിശിന്റെ മുഴുവന്‍ വസ്തുക്കളും ശേഖരിച്ചു മടങ്ങി.

നേരെ വന്നത് ചേങ്കോട്ടുകോണം ആശ്രമത്തിലാണ്. വിവരങ്ങള്‍ വിശദമായി സ്വാമിജിയെ ധരിപ്പിച്ചു. സുസംഘടിതവും ആസൂത്രിതവും വ്യാപകവുമായ പ്രക്ഷോഭപരിപാടികള്‍ ആവശ്യമാണെന്ന് സ്വാമിജി വ്യക്തമാക്കി. ഏപ്രില്‍ 14ന് നിലയ്ക്കലേക്ക് നാമജപയാത്ര നടത്തി. സ്വാമിജിയുടെ സൗകര്യമനുസരിച്ച് കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടേയും നേതാക്കളുടെ യോഗം ഏപ്രില്‍ 22ന് കൂടാന്‍ നിശ്ചയിച്ചു.


No comments:

Post a Comment