Tuesday, 18 October 2016

ഗുരു വന്ദനം / ഗുരു സ്തുതി

॥ ഗുരുസ്തോത്ര ॥ അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം । തത്പദം ദര്‍ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 1॥ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ । ചക്ഷുരുന്‍മീലിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 2॥ ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ । ഗുരുരേവ പരം ബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ ॥ 3॥ സ്ഥാവരം ജങ്ഗമം വ്യാപ്തം യത്കിഞ്ചിത്സചരാചരം । തത്പദം ദര്‍ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 4॥ ചിന്‍മയം വ്യാപി യത്സര്‍വം ത്രൈലോക്യം സചരാചരം । തത്പദം ദര്‍ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 5॥ സര്‍വശ്രുതിശിരോരത്നവിരാജിതപദാംബുജഃ । വേദാന്താംബുജസൂര്യോ യഃ തസ്മൈ ശ്രീഗുരവേ നമഃ ॥ 6॥ ചൈതന്യശ്ശാശ്വതശ്ശാന്തഃ വ്യോമാതീതോ നിരഞ്ജനഃ । ബിന്ദുനാദകലാതീതഃ തസ്മൈ ശ്രീഗുരവേ നമഃ ॥ 7॥ ജ്ഞാനശക്തിസമാരൂഢഃ തത്ത്വമാലാവിഭൂഷിതഃ । ഭുക്തിമുക്തിപ്രദാതാ ച തസ്മൈ ശ്രീഗുരവേ നമഃ ॥ 8॥ അനേകജന്‍മസമ്പ്രാപ്തകര്‍മബന്ധവിദാഹിനേ । ആത്മജ്ഞാനപ്രദാനേന തസ്മൈ ശ്രീഗുരവേ നമഃ ॥ 9॥ ശോഷണം ഭവസിന്ധോശ്ച ജ്ഞാപനം സാരസമ്പദഃ । ഗുരോഃ പാദോദകം സംയക് തസ്മൈ ശ്രീഗുരവേ നമഃ ॥ 10॥ ന ഗുരോരധികം തത്ത്വം ന ഗുരോരധികം തപഃ । തത്ത്വജ്ഞാനാത് പരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ ॥ 11॥ മന്നാഥഃ ശ്രീജഗന്നാഥഃ മദ്ഗുരുഃ ശ്രീജഗദ്ഗുരുഃ । മദാത്മാ സര്‍വഭൂതാത്മാ തസ്മൈ ശ്രീഗുരവേ നമഃ ॥ 12॥ ഗുരുരാദിരനാദിശ്ച ഗുരുഃ പരമദൈവതം । ഗുരോഃ പരതരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ ॥ 13॥
..............      ............     ........    ........     .......

BHAVA SAGARA TARANA  KARANA  HE

RAVI NANDANA BANDHANA KHANDANA HE

SHARANAGATA KINKARA BHITAMANE

GURU DEVA DAYAKARO DINA JANE.


HRIDI KANDARA TAMASA BHASKARA HE

TUMI VISHNU PRAJAPATI SHANKARA HE

PARAM BRAHMA PARATPARA VEDA BHANE

GURU DEVA DAYAKARO DINA JANE.


MANA VARANA SASANA ANKUSA HE

NARATRANA TARE HARI CHAKSHUSHA HE

GUNAGANA PARAYANA DEVAGANE

GURU DEVA DAYAKARO DINA JANE.


KULA KUNDALINI GHUMA BHANJAKA HE

HRIDI GRANTHI VIDARANA KARAKA HE

MAMA MANASA CHANCHALA RATRA DINE

GURU DEVA DAYAKARO DINA JANE.


RIPU SUDANA MANGALA NAYAKA HE

 SUKHA SANTI VARABHAYA DAYAKA HE

TRAYA TAPA HARE TAVA NAMAGUNE

 GURU DEVA DAYAKARO DINA JANE.


ABHIMANA PRABHAVA VIMARDAKA HE

GATIHINA JANE TUMI RAKSHAKA HE

CHITA SANKITA VANCHITA BHAKTI DHANE

GURU DEVA DAYAKARO DINA JANE.


TAVA NAMA SADA SUBHA SADHAKA HE

PATITAADHAMA MANAVA PAVAKA HE

MAHIMA TAVA GOCHARA SUDDHA MANE

 GURU DEVA DAYAKARO DINA JANE.


JAYA SAD GURU ISHWARA PRAPAKA HE

BHAVA ROGA VIKARA VINASHAKA HE

MANA JENA RAHE TAVA SHRICHARANE

GURU DEVA DAYAKARO DINA JANE.





ക്രിയാ യോഗം

*ക്രിയാ യോഗമെന്ന മോക്ഷ സാധന*

ക്രിയയോഗം - ക്രിയാ യോഗ ദീക്ഷ എന്ത് ? എന്തിന്? എങ്ങനെ?

സംസ്കൃതത്തിലെ ' ക്രി' എന്ന ധാതുവിൽ നിന്നാണ് ക്രിയ എന്ന വാക്ക് ഉണ്ടായത്. അതിന്റെ അർത്ഥം " ചെയ്യുക, അനുഷ്ഠിക്കുക, പ്രവർത്തിക്കുക " എന്നിങ്ങനെയാണ്. ' യോഗം ' എന്ന വാക്കിന് '' കൂടിച്ചേരൽ, ലയനം "  എന്നർത്ഥം.

*? എന്താണ് ക്രിയായോഗം*

ക്രിയായോഗമെന്നാൽ ജഗദീശ്വരൻ, ഗുരുപരമ്പരകളിലൂടെ പ്രകാശിപ്പിച്ച ഒരു ' നിഗൂഡമായ അനുഷ്ഠാന പദ്ധതിയിലൂടെ ' സാധകൻ ഈശ്വരനിൽ എത്തിച്ചേരുന്ന ദൈവീക പരിശീലനമാണ്...

ഈശ്വര അന്വോഷണ പാതയിൽ മറ്റ് അനുഷ്ഠാനങ്ങളെ " ഒരു കാളവണ്ടി യാത്രയോട് " ഉപമിച്ചാൽ ക്രിയാ മാർഗം ഒരു അതിവേഗ " എയറോ പ്ലയിൻ " മാർഗമെന്ന് ഋഷികൾ ഉപമിക്കുന്നു.

*? ക്രിയാ യോഗം എന്തിന്*

മാനവ ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യം എന്നത് മോക്ഷമാണ്.

*ജന്മ ജന്മാന്തര കർമ ദോഷങ്ങളിൽ നിന്നും, പാപങ്ങളിൽ നിന്നും മുക്തനാകുവാൻ ക്രിയാ അനുഷ്ഠാനം ഒരു വനെ പ്രാപ്തനാക്കുന്നു. ഭൗതീകവും, ആത്മീയവുമായ പുരോഗതി, രോഗ - ദു:ഖ - ദുരിതങ്ങളിൽ നിന്നുള്ള വിമോചനം, മന:സുഖം, ആത്മശാന്തി എന്നിവ ക്രിയാ പരിശീലനത്തിലൂടെ സിദ്ധിക്കുന്നു. അത്യന്തികമായി മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമായ കൈവല്യം സാധകന് ലഭിക്കുന്നു.*

*?ക്രിയ എങ്ങനെ*

ക്രിയാ യോഗം അഭ്യസിക്കേണ്ടത് യഥാർത്ഥ ഗുരു പരമ്പര വഴിയാണ്. ക്രിയാശാസ്ത്രം ആധുനീക കാലത്ത് പ്രചരിപ്പിക്കപ്പെട്ടത് മഹാ അവതാര ബാബ ജിയുടെ പ്രിയ ശിഷ്യൻ ശ്രീ. ലാഹിരി മഹാശയ വഴിയായിരുന്നു. ആ ഗുരു പരമ്പരയിൽപ്പെട്ട  ശ്രീ. ശ്യാമചരണ ലാഹിരി ഫൗണ്ടേഷണിലെ ക്രിയാ ഗുരു ശ്രീ. സൗമ്യാചാര്യ [Grand Grandson of Lahiri Mahashaya] ഗുരു പരമ്പരകളുടെ നിർദ്ദേശാനുസരണം ക്രിയാ യോഗ പ്രചരണാർത്ഥം ലോകമെമ്പാടും യഥാർത്ഥ ക്രിയാ യോഗം പഠിപ്പിച്ചു വരുന്നു. *" ക്രിയയുടെ സുഗന്ധം സ്വാഭാവികമായി പരക്കട്ടെ.... വണ്ട് തേനുള്ള പൂക്കളെത്തേടി എത്തുന്നതു പോലെ യഥാർത്ഥ സത്യാന്വോഷികൾ ക്രിയയെത്തേടിയെത്തും "* എന്ന ലാഹിരി ബാബയുടെ ദിവ്യ സന്ദേശത്തിൽ ഊന്നിയുള്ള പ്രവർത്തനമാണ്  സംഘടനയുടേത്...

പ്രാചീന ഗുരുപരമ്പരയുമായി സാധകനെ ബന്ധിപ്പിക്കുന്ന " ദീക്ഷാ ചടങ്ങ് " ഈ സമ്പ്രദായത്തിലെ അവിഭാജ്യ ഘടകമാണ്. തന്റെ മുന്നിൽ ക്രിയ പഠിക്കണമെന്ന ആഗ്രഹവുമായി എത്തുന്ന ശിഷ്യനെ ഗുരു വാൽസല്യപൂർവ്വം അടുത്തിരുത്തി, തന്റെ ആത്മീയ ശക്തിയാൽ ശിഷ്യന്റെ കുണ്ഡലിനീ ശക്തിയെ activate ചെയ്യുന്ന മഹാ കർമ്മമാണ് ദീക്ഷ. ഗുരു ശിഷ്യന്റെ ആത്മീയ നേത്ര സ്ഥാനമായ ആജ്ഞയിൽ സ്പർശിച്ച് താൻ ഗുരുപരമ്പരകളിലൂടെയും, സാധനയിലൂടെയും ആർജിച്ച ശക്തിയെ കാരുണ്യ പൂർവ്വം ശിഷ്യനിലേക്ക് സംക്രമിപ്പിക്കുന്നു. ആ ശക്തി ശിഷ്യന്റെ നട്ടെല്ലിൽ സ്ഥിതി ചെയ്യുന്ന സുഷ്മ്നയിലെ ആധാര ചക്രങ്ങളിൽ പ്രവേശിക്കുന്നു. പ്രസ്തുത പ്രാണശക്തി, പൂർവ ജന്മ കർമ്മ ദോഷങ്ങളെയും, പാപങ്ങളേയും നീക്കുകയും, അതുപോലെ തന്നെ സുഷ്മ്നയിലെ Blockage കളെയും നീക്കി ശിഷ്യന് ആത്മീയതയുടെ മാർഗം തെളിച്ച് കൊടുക്കുന്നു.

ജന്മ ജന്മാന്തര പുണ്യമുള്ളവർക്കാണ് ക്രിയാ യോഗ ദീക്ഷ ലഭിക്കുന്നത്.

ക്രിയാ ദീക്ഷയെന്നാൽ ഗുരു ശിഷ്യനിൽ ആത്മീയതയുടെ വിത്ത് പാകലാണ്... തന്റെ നിരന്തര അനുഷ്ഠാനമെന്ന കർമ്മത്താൽ  ശിഷ്യൻ ആ വിത്തിനെ മുളപ്പിച്ച് ഒരു വൻ വൃക്ഷമാക്കണം. അത്  അവനിൽ മാത്രം നിക്ഷിപ്തമായ ചുമതലയാണ്.

Practice, Practice , Practice ഇത് മാത്രമാണ് ക്രിയാ മേഖലയിലെ വിജയ കവാടത്തിന്റെ താക്കോൽ......

നന്ദി..... ശുഭദിനം

*കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9495774659*

ജയ് ഗുരു ...🕉🙏

,............................. ...........      ......  
ക്രിയാ ഗുരു സൗമ്യാചാര്യ