Thursday, 7 August 2014
Indian Life Style (ഭാരതീയ ജീവിത ചര്യ)
ഭാരതീയ ജീവിത ചര്യ
1.ബ്രഹ്മ മൂഹര്‍ത്തത്തില്‍ ഉണരുക (മൂന്നു മുതല്‍ ആറ്‌വരെ )
ഇത് വ്യക്തിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും. ഈ സമയം പ്രാര്‍ഥനക്കും ധ്യാനത്തിനും സഹായിക്കുന്നു. യഥാ സമയത്ത് ഉണരുമ്പോള്‍ ത്രിദോഷങ്ങള്‍ അനുയോജ്യമായ വിധം തനിയെ ക്രമീകരിക്കുന്നതിൽ സഹായിക്കുന്നു
2. കണ്ണുകള്‍ തുറക്കുന്നതിനു മുന്‍പ് ,കിടക്കയില്‍ നിന്നും എണീക്കുന്നതിനു മുന്‍പ് പ്രകൃതിയിലെ ഊര്‍ജത്തെ അറിയുക ... കൈപ്പത്തി പരസ്പരം ഉരസിയത്തിനു ശേഷം മുഖം മുതല്‍ കാല്‍ പടം വരെ തടവുക ... കൈപ്പത്തിയിലെ ചൂട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും അവ തമ്മില്‍ ഉരസുക ...
2. പ്രഭാത ശ്ലോകം:
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||
പ്രഭാത ഭൂമി ശ്ലോകം
സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ || (ശേഷം ഭൂമിയെ തൊട്ടു വന്ദിക്കുക )
കൂടാതെ ഒരു ചെറിയ പ്രാര്‍ഥനയും ആകാം
3.പാല്‍ ,പുഷ്പം ,നെയ്യു എന്നിവ ഉണരുമ്പോള്‍ കാണുന്നത് ശുഭ ലക്ഷണമായി കണക്കാക്കുന്നു .
4.പ്രഭാത കൃത്യങ്ങള്‍
5.കാല്‍പാദം ശുദ്ധമായ ജലത്താല്‍ കഴുകുക .... ഇത് പകര്‍ച്ച വ്യാധികള്‍ തടയുകയും കാല്‍പാദത്തില്‍ അവസാനിക്കുന്ന നാഡി വ്യുഹങ്ങളെ തണുപ്പിക്കുകയും ചെയ്യുന്നു ... അതിനാല്‍ നാഡികളുടെ പ്രവര്‍ത്തനശേഷി പൂര്‍ണ ഗതിയില്‍ ആകുന്നു .
6.ദന്ത ശുദ്ധി
പ്രകൃതി ദത്തമായ വേപ്പ് ,പേസ്റ്റ് എന്നിവ കൊണ്ട് ദന്തങ്ങള്‍ ശുദ്ധി വരുത്തുക... ശരിയായ ദന്ത ശുദ്ധികരണം എല്ലാ ദാന്തങ്ങളിലും എത്തുകയും വായിലെ മസ്സിലുകളെ ദൃടികരിക്കുകയും ചെയ്യുന്നു ... ദിനത്തില്‍ രണ്ടു തവണ ഇത് ചെയ്യുന്നത് നല്ലതാണ്.
7.കവല
ശുദ്ധമായ ഇളം ചൂടുള്ള ജലം കൊണ്ട് വാ കുലുക്കുഴിയുക ... ഉപ്പു ചേര്‍ന്ന ത്രിഫല ചൂർണ്ണം ഉപയോഗിക്കാവുന്നതാണ് ... ഇത് വാ കൂടുതല്‍ ശുചി ആയി സൂക്ഷിക്കാന്‍ സഹായിക്കുന്നു .... ഭക്ഷണത്തിനു ശേഷവും ചെയ്യാവുന്നതാണ്.
8.ഗണ്ടുഷ
തില ചൂര്‍ണം ,തില എണ്ണ എന്നിവ വായയില്‍ ശേഖരിച്ച ശേഷം , ഒന്നോ രണ്ടോ മിനിറ്റുകള്‍ക്ക് ശേഷം തുപ്പികലയുക ... ഇത് വായുമായി ഭന്ധപ്പെട്ട പേശികളെ ബലപ്പെടുത്തുന്നു ... കൂടാതെ കവിളുകളിലെ ചുളിവുകളും പാടുകളും നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
9.ഉഷ പാനം
മൂന്ന് മുതല്‍ നാല് ഗ്ലാസ് വരെ ജലം സേവിക്കുന്നത് നല്ലതാണ് . ഇത് കാലാവസ്ഥ അനുസരിച്ചു തണുത്ത ജലമോ ചൂട് ജലമോ ആകാം . ജലം സ്വര്‍ണ, വെള്ളി, ചെമ്പ്, മണ്‍ പാത്രങ്ങളില്‍ ശേഖരിച്ചു സൂക്ഷിക്കാം.
10.കണ്ണെഴുത്ത്
അഞ്ജനം കൊണ്ട് കണ്ണെഴുതുന്നത് നേത്രത്തെ ശുദ്ധി ചെയ്യുന്നു
11.നാസ്യ കര്‍മം
ശുദ്ധമായ നെയ്യ് ,അണുതൈലം എന്നിവ ചെറിയ അളവില്‍ നാസ ദ്വാരത്തില്‍ ഒഴിക്കുക.ഇത് നാസത്തിലെ പൊടി ,അണുക്കള്‍ എന്നിവ നീക്കം ചെയ്യുകയും, അതിനെ പശിമയുല്ലതാക്കുകയും ചെയ്യുന്നു. ദിനവും ഇത് ചെയ്താല്‍ തലവേദന ഇല്ലാതാകുകയും ശിരസ്സ് മുതല്‍ തോള്‍ വരെ ശുദ്ധീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു.
12.അഭ്യംഗ
ശുദ്ധമായ എണ്ണ കൊണ്ട് ശരീരം തടവുക. മുകളില്‍ നിന്നും താഴേക്ക് തടവുക. ഇത് രക്ത സംക്രമണം വര്‍ധിപ്പിക്കുന്നു.അതിനാല്‍ തൊലി വെളുപ്പ് കൂട്ടുന്നു എന്ന് മാത്രമല്ല ,ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുകയും ,തൊലിയിലെ അന്തരിച്ച കോശങ്ങളെ നീക്കം ചെയ്യുകയും അണുക്കളെ നീക്കം ചെയ്യുകയും രക്ത സമ്മര്‍ദം കുറക്കുകയും ഹൃദയ സ്തംഭന സാധ്യത കുറക്കുകയും ചെയ്യുന്നു ഉള്ളം കാല്‍ എണ്ണ കൊണ്ട് തടവുന്നത് നേത്ര ശക്തി വര്‍ദ്ധിപ്പിക്കുന്നു .
13.വ്യായാമം
ദിനവും വ്യായാമം ചെയ്യുന്നത് പേശികളെ ബലപ്പെടുത്തുകയും ,രക്ത സമ്മര്‍ദം കുറക്കുകയും ,ശരീരത്തിന് ആകൃതി ,വഴക്കം എന്നിവ നല്‍കുകയും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെ വിയര്‍പ്പു വഴി പുറന്തള്ളുകയും ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനത്തെ നല്ല നിലയില്‍ ആക്കുകയും ചെയ്യുന്നു .... കൂടാതെ ആരോഗ്യം ഉള്ള ശരീരം ആരോഗ്യം ഉള്ള മനസ്സിനും കാരണം ആകുന്നു ...
14.സ്നാനം
ചൂട് ജലം ഒരിക്കലും ശിരസ്സില്‍ ഒഴിക്കരുത് ... സ്നാനം ശരീരത്തെ ശുദ്ധികരിക്കുന്നു. തളര്‍ച്ച , തൊലിയിലെ മാലിന്യങ്ങള്‍ എന്നിവ അകറ്റുന്നു. പ്രകൃതി ദത്തമായ സോപ്പ് ഉപയോഗിക്കുക. സ്നാനം ദഹന പ്രക്രിയയെ മന്ദ ഗതിയില്‍ ആക്കുന്നതിനാല്‍ ഊണിനു ശേഷം സ്നാനം അരുത്.
14-2.ഉദ്വര്‍ത്തന
പ്രകൃതി ദത്തമായ ചൂര്‍ണങ്ങള്‍ കൊണ്ട് ശരീരത്തെ തടവുന്നു. ഇത് തൊലിയിലെ മാലിന്യങ്ങള്‍ പ്രവര്‍ത്തന ശേഷി നഷ്ടപ്പെട്ട കോശങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും ശരീര കാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു .ഇത് താഴെ നിന്നും മുകളിലേക്ക് എന്ന രീതിയില്‍ ആണ് ചെയ്യേണ്ടത്. ഇവ രണ്ടിനും ശേഷം കാല്‍പാദങ്ങള്‍ ഉണങ്ങിയ തോര്‍ത്തു കൊണ്ട് നല്ല വിധം തുവര്‍ത്തുക.
നാസം ,കാരണം എന്നിവ ശരീയാം വിധം ശുദ്ധീകരിക്കണം ,നേത്രങ്ങള്‍ കഴുകണം. മുടി ,നഖം എന്നിവ മുറിച്ചു നിര്‍ത്തണം ,ശുദ്ധമായ വസ്ത്രങ്ങള്‍ ധരിക്കുക.... കഴിയും വിധം പ്രകൃതി ദത്തമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
15.ആഹാര വിധി
ദിനത്തില്‍ രണ്ടു തവണ മിനിമം ഭക്ഷണം കഴിക്കണം
വൃത്തിയുള്ള പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യുക
ആമാശയത്തെ നാലായി പകുത്താല്‍ രണ്ടു ഭാഗം ഭക്ഷണം ഒരു ഭാഗം ജലം ഒരു ഭാഗം വായു എന്നീ അനുപാതത്തില്‍ വേണം കഴിക്കാന്‍
നിന്നുകൊണ്ടോ ,മടിയില്‍ വച്ച് കൊണ്ട് ഭക്ഷണം കഴിക്കരുത്.
16.സന്ധ്യ ചര്യ
നാമ ജപം ,ധ്യാനം എന്നിവക്കായി ഉപയോഗിക്കുക ... ഈ സമയത്ത് ഉറങ്ങുന്നതോ കഴിക്കുന്നതോ ,അഗാധമായ ചിന്തക്കോ നല്ലതല്ല. ലൈംഗീക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണകരമല്ല
17.രാത്രി ചര്യ
മിതമായ ഭക്ഷണം കഴിക്കുക ...തൈര് ,മോര് എന്നിവ രാത്രിയില്‍ കഴിക്കരുത്
പാദങ്ങള്‍,ഉള്ളന്‍ കാല്‍ എന്നിവ എണ്ണ കൊണ്ട് തടവുക ,.
ജലം കുടിക്കുക. (നാല് ഗ്ലാസ് ജലം തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കുക).
18.നിദ്ര
ഭക്ഷണത്തിനു രണ്ടു മണിക്കൂര്‍ ശേഷം ഉറങ്ങുക. എട്ടു മണിക്ക് ഭക്ഷണം കഴിച്ച വ്യക്തി പത്തു മണിക്ക് ഉറങ്ങുക. പാളിയ ദഹനം ആണ് ആമ വാതത്തിന് പ്രധാന കാരണം ...ആറു മണിക്കൂര്‍ ആണ് ഒരു ദിനത്തില്‍ പരമാവധി ഉറങ്ങേണ്ടത് ,കുറഞ്ഞത് നാല് മണിക്കൂര്‍ ...
Wednesday, 6 August 2014
A Rolls Royce Story
ഭാരതീയനോടോ നിങ്ങളുടെ കളി..!!! ഒരു ദിവസം ഭാരതത്തിലെ രാജാവ് ആയ ജയ് സിംഗ് ബ്രിട്ടന്‍ സന്ദര്ശറശിക്കുന്ന സമയം ..ഹോട്ടലില്‍ നിന്നും തന്റെ സാധാരണ ഡ്രസ്സ് ധരിച്ചു രാജാവ് ലണ്ടനിലെ തെരുവില്‍ കൂടി നടക്കുന്ന സമയം Rolls Royce showroom (ലോകത്തിലെ ഏറ്റവും വില കൂടിയതും സൌകര്യങ്ങള്‍ ഉള്ളതും ആയ കാര്‍ കമ്പനി ) കാണാന്‍ ഇട വന്നു ..രാജാവ് ഷോ റൂമിന്റെ അകത്തു കടന്നു കാറിന്റെ വിലയും എത്ര തരം ഉണ്ട് അങ്ങനെ ഉള്ള മറ്റു വിവരങ്ങള്‍ എല്ലാം ചോദിച്ചു ..എന്നാല്‍ അവിടെ ഉള്ള ഇംഗ്ലീഷ്കാര്‍ അദ്ദേഹത്തെ മറ്റൊരു ദരിദ്രന്‍ ആയ ഇന്ത്യന്‍ എന്ന് കരുതി ..അവഹെളിച്ചു ...വെറും അഞ്ചു പൌണ്ട് മാത്രമേ ഉള്ളൂ എന്നും ..ഇപ്പോള്‍ തന്നെ തന്നു വിട്ടാല്‍ തലയില്‍ കൊണ്ട് പോകുമോ എന്നും ചോദിച്ചു വീണ്ടും വീണ്ടും അവഹെളിച്ചു ...അവസാനം കടയില്‍ നിന്നും പുറത്തേക്ക് തള്ളി ഇറക്കുന്നപോലെ തന്നെ ആയി ...ഈ അവഹേളനം സഹിച്ചു രാജാവ് തിരിച്ചു ഹോട്ടലില്‍ വന്നു ...തന്റെ സഹായിയോടു പറഞ്ഞു .. Rolls Royce showroom ഇല്‍ ഉടന്‍ വിളിച്ചു പറയുക ..King of Alwar city നിങ്ങളുടെ കടയില്‍ നിന്നും കുറെ കാറുകള്‍ മേടിക്കുവാന്‍ താത്പര്യപ്പെടുന്നു എന്ന് ...ഉടനെ വരുന്നു എന്നു ..കുറെ കഴിഞ്ഞു രാജാവ് തരിച്ചു ആ ഷോ റൂമിലേക്ക് ചെന്ന് ...എന്നാല്‍ ഇപ്രാവശ്യം ..എല്ലാ വിധ രാജകീയമായ രീതിയില്‍ ആണ് പോയത് ...വസ്ത്രങ്ങള്‍ ,ആഭാരങ്ങള്‍ ,വാഹനം ,അകമ്പടി അങ്ങനെ എന്ന് വേണ്ട എല്ലാ രാജകീയമായ സന്ദര്ശ.നം ..എന്നാല്‍ രാജാവു ചെല്ലുന്നതിനു മുന്പ്ത തന്നെ ..ഫ്ലോര്‍ ചുവന്ന കാര്പ്പെുറ്റ് കൊണ്ട് വിരിച്ചു ..വാതില്ക്കല്‍ സ്വീകരിക്കാന്‍ പ്രത്യേക പരിചാരകര്‍ എല്ലാം ...രാജാവ് ആറൂ കാര്‍ മേടിക്കുകയും അന്നേരം തന്നെ മുഴുവന്‍ പൈസ കൊടുക്കുകയും ചെയ്തു . തിരിച്ചു ഭാരതത്തില്‍ വന്ന രാജാവ് ..മുനിസിപാലിറ്റി കാരെ വിളിച്ചിട്ട് പറഞ്ഞു ഇന്ന് മുതല്‍ ഈ ആര് കാറുകളും ഇവിടെ ക്ലീന്‍ ചെയ്യുവാനും മറ്റു വെസ്റ്റുകള്‍ കൊണ്ടുപോകുവാനും ഉപയോഗിക്കുക എന്ന് ..അന്ന് മുതല്‍ ആ കാറുകള്‍ അവിടെ വേസ്റ്റുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചു തുടങ്ങി ..ഇത് പെട്ടെന്ന് വാര്ത്തക ലോകം മുഴുവന്‍ പടര്ന്നു ....ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകള്‍ ഇന്ത്യയില്‍ ഒരു മുനിസിപാലിട്റ്റിയില്‍ വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കുന്നു എന്ന് ...പെട്ടെന്ന് Rolls Royce Companyയുടെ Reputation വളരെ താഴ്ന്നു ...അമേരിക്കയിലും ബ്രിട്ടനിലും എവിടെ ഈ കാറ് ഉപയോഗിക്കാന്‍ തുടങ്ങിയോ ..അത് കണ്ടു ജനങ്ങള്‍ പറയാന്‍ തുടങ്ങി ... “ which one..? The same that is used in India for carrying the waste of the City..? ” ഈ കാറ് തന്നെ അല്ലെ ഇന്ത്യയില്‍ വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കുന്നത് എന്ന് ...കാരണം അന്ന്പെ പേരു തന്നെ ആയിരുന്നു ഏറ്റവും വലിയ മൂലധനം ഒരു കമ്പനിയുടെ ... ലോകം മുഴുവന്‍ കാറിന്റെ വില്പ്പ ന കുറഞ്ഞു ...അത് കൊണ്ട് തന്നെ കമ്പനിയുടെ വരുമാനം വളരെ വേഗം ഇടിഞ്ഞു ....വന്‍ നഷ്ട്ടം തന്നെ കമ്പനിക്കു ഉണ്ടായി ..കമ്പനി ഉടനെ രാജാവിനു ഒരു ടെലെഗ്രാം അയച്ചിട്ടു രാജാവിനു ഉണ്ടായ മാനഹാനിക്കു ക്ഷമ പറഞ്ഞു ..എന്നിട്ട് അപേക്ഷിച്ചു ഇനി ദയവു ചെയ്തു ആ കാറ് ഇന്ത്യയില്‍ വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കരുത് ..തന്നെയുമല്ല കൂടാതെ രാജാവിനു ഫ്രീ ആയി ആര് കാറും അയയ്ക്കുന്നു എന്ന് പറഞ്ഞു ...അപ്പോള്‍ രാജാവ് ചിന്തിച്ചു ..Rolls Royce അവരുടെ തെറ്റ് തിരിച്ചറിഞ്ഞു ..അവര്‍ ക്ഷമയും ചോദിച്ചു ..രാജാവ് ഓര്‍ഡര്‍ ഇട്ടു ഇനി മുതല്‍ ആ കാറ് വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കേണ്ട എന്ന് ... ഇത് എല്ലാവരും ഷെയര്‍ ചെയ്യുക ഒരു ഇന്ത്യന്‍ രാജാവിന്റെ പവര്‍ എന്താണ് എന്ന് കാണിച്ചു കൊടുത്ത അവസരം ആണ് ഇത് . One day during his visit to London, King Jai Singh was walking in casual dress in Bond Street. He saw a Rolls Royce showroom and went inside to inquire about the Price and Features etc of their cars. Considering him a just another Poor Indian citizen, showroom salesmen insulted him and almost showed him the way out of the showroom. After this insult, King Jai Singh came back to his Hotel room and asked his servants to call the showroom that King of Alwar city is interested in purchasing their few Cars. After few hours King reached the Rolls Royce showroom again but with his full astonishing royal manner and in his royal costume. Until he reached the showroom there was already red carpet on the floor and all the salesmen were bent with respect. The King purchased all the six cars that they had at showroom at that time and paid full amount with delivery costs. After reaching India, King ordered municipal department to use all those six Rolls Royce cars for cleaning and transporting city’s waste. World’s number one Rolls Royce cars were being used for transportation of City’s waste, the news spread all over the world rapidly and the reputation of Rolls Royce Company was in drains. Whenever someone used to boast in Europe or America that he owned a Rolls Royce, people used to laugh saying, “which one? The same that is used in India for carrying the waste of the City?” Due to such reputation damages, sales of Rolls Royce dropped rapidly and revenue of company owners started falling down. Then they sent a Telegram to the king in India for apologies and requested to stop transportation of waste in Rolls Royce cars. Not only this but they also offered Six new cars to king free of cost. When King Jai Singh observed that Rolls Royce has learnt a lesson and they are sorry for their mistakes, king stopped using those cars for carrying wastes. *Everyone must share this Post to show the power of an Indian King.*
This Blog For You (ഈ വാർത്താ ബ്ളോഗ് നിങ്ങളുടെതാണ് .......)
വാർത്തകളുടെ ലോകമാണിത് .ഓരോ നിമിഷവും വാർത്തകൾ സൃഷ്ടിക്കപെ ട്ടുകൊണ്ടിരിക്കുന്നു .ഫേസ് ബുക്കിലും മറ്റും നാം വായിച്ച് കടന്നുപോകുന്ന വാർത്തകളെ എന്നെന്നും സൂക്ഷിക്കുവാനായി ഈ ബ്ളോഗ് സമർപ്പിക്കുന്നു.ഇതിലേക്ക് ആവശ്യമായ വാർത്തകൾ നൽക്കുന്ന സോഷ്യൽ മീഡി യകൾക്കും, വ്യക്തികൾക്കും ,സ്ഥാപനങ്ങൾക്കും ഒരായിരം നന്ദി ..നന്ദി ...നന്ദി .......
സ്നേഹപൂർവ്വം ,
കൃഷ്ണകുമാർ. ഏ വി
വി .ബി .ഐ .ടി മിഷൻ
കേരള
Mob 9645775896
Email- krishnakumaryoga14@gmail.com
Subscribe to:
Posts (Atom)